TRENDING:

ഓടുന്ന ട്രെയിനിലെ നിന്ന് റീല്‍സെടുക്കുന്നതിനിടെ കൈവിട്ട് യുവതി കുറ്റിക്കാട്ടിലേക്ക്

Last Updated:

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിന്റെ കമ്പിയില്‍ തൂങ്ങിനില്‍ക്കുകയായിരുന്ന യുവതിയുടെ വീഡിയോ മറ്റൊരാളാണ് എടുത്തിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോഷ്യല്‍ മീഡിയയില്‍ ലൈക്ക് കിട്ടാന്‍ വേണ്ടി ജീവന്‍ പോലും പണയം വെച്ച് റീല്‍സ് ഷൂട്ട് ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്രീലങ്കയിലാണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിന്റെ കമ്പിയില്‍ തൂങ്ങിനിന്ന് റീല്‍സെടുക്കുകയായിരുന്ന യുവതി പുറത്തേക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചൈന സ്വദേശിയായ യുവതിയ്ക്കാണ് അപകടം പറ്റിയത്.
News18
News18
advertisement

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിന്റെ കമ്പിയില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു യുവതി. മറ്റൊരാളാണ് വീഡിയോ എടുത്തിരുന്നത്. കുറച്ചുദൂരം കഴിഞ്ഞപ്പോഴേക്കും ട്രാക്കിനടുത്തെ മരക്കൂട്ടത്തില്‍ തട്ടി യുവതി പുറത്തേക്ക് വീഴുകയായിരുന്നു.

യുവതിയുടെ വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ആളും ട്രെയിനിലെ മറ്റ് യാത്രക്കാരും ഇതുകണ്ട് നിലവിളിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചില്ല. അടുത്ത സ്റ്റോപ്പിലെത്തിയപ്പോഴാണ് ട്രെയിന്‍ നിര്‍ത്തിയത്.

ഉടന്‍ തന്നെ യുവതിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരും യാത്രക്കാരും മുന്നോട്ടുവന്നു. യുവതിയ്ക്ക് ചെറിയ പരിക്കുകള്‍ മാത്രമെ പറ്റിയിട്ടുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് യുവതി ചെന്നുവീണത്. ഓടുന്ന ട്രെയിനുകളില്‍ ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തരുതെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

advertisement

2019ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലും സമാനമായ സംഭവമുണ്ടായി. ട്രെയിനിന്റെ വാതിലിനിടയില്‍ കൈകുടുങ്ങിയ യുവതി ട്രെയിനിന് അടിയിലേക്ക് തെറിച്ചുവീണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ചര്‍ച്ചയായത്. സമാനമായി തുര്‍ക്കിയിലെ റെയില്‍വേട്രാക്കില്‍ സുഹൃത്തുക്കളോടൊപ്പം മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവതിയെ ട്രെയിനിടിച്ചതും വാര്‍ത്തയായിരുന്നു. അപകടത്തില്‍ നിന്ന് അദ്ഭുതകരമായാണ് യുവതി രക്ഷപ്പെട്ടത്.

മലയാളം വാർത്തകൾ/ വാർത്ത/World/
ഓടുന്ന ട്രെയിനിലെ നിന്ന് റീല്‍സെടുക്കുന്നതിനിടെ കൈവിട്ട് യുവതി കുറ്റിക്കാട്ടിലേക്ക്
Open in App
Home
Video
Impact Shorts
Web Stories