TRENDING:

ആൺ കുഞ്ഞിന് പിന്നാലെ ഇരട്ടകുട്ടികൾ; ഇരട്ട ഗർഭപാത്രമുള്ള അമ്മയ്ക്ക് ഇരട്ടി മധുരം

Last Updated:

അരിഫ സുൽത്താന ഇട്ടിയാണ് ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകിയിരിക്കുന്നത്. ബംഗ്ലാദേശിലെ സതേൺ സിറ്റിയായ ജെസ്സോറയിലെ അദ് ദിൻ ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ ഇരട്ടകുഞ്ഞുങ്ങളെ പുറത്തെടുത്തത്. മാർച്ച് 22നായിരുന്നു ഇത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ധാക്ക: ഇരട്ട ഗർഭപാത്രമുള്ള സ്ത്രീ ആൺ കുഞ്ഞിന് പിന്നാലെ ഇരട്ടക്കുട്ടികൾക്കും ജന്മം നൽകി. ആൺകുഞ്ഞ് ജനിച്ച് 26 ദിവസം പിന്നിട്ടപ്പോഴാണ് ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചിരിക്കുന്നത്. ബംഗ്ലാദേശ് സ്വദേശികൾക്കാണ് ആൺ കുഞ്ഞിന് പിന്നാലെ ഇരട്ടക്കുട്ടികളും ജനിച്ചിരിക്കുന്നത്. മെഡിക്കൽ സയൻസില്‍ അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്നാണ് റിപ്പോർട്ടുകൾ.
advertisement

അരിഫ സുൽത്താന ഇട്ടിയാണ് ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകിയിരിക്കുന്നത്. ബംഗ്ലാദേശിലെ സതേൺ സിറ്റിയായ ജെസ്സോറയിലെ അദ് ദിൻ ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ ഇരട്ടകുഞ്ഞുങ്ങളെ പുറത്തെടുത്തത്. മാർച്ച് 22നായിരുന്നു ഇത്.

ആരിഫ ഫെബ്രുവരി 25ന് മാസം തികയുന്നതിന് മുമ്പായി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നതായി ബിഡിന്യൂസ്24.കോം വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ആരിഫയ്ക്ക് രണ്ട് ഗർഭപാത്രങ്ങളുണ്ടെന്ന് അൾട്രാസോണോഗ്രഫി ടെസ്റ്റിലൂടെ കണ്ടെത്തിയതായി ആശുപത്രിയിലെ ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഷെയ്ല പൊഡ്ഡാർ പറഞ്ഞു.

ഒരു ഗർഭപാത്രത്തിൽ നിന്നാണ് ആദ്യ കുഞ്ഞ് ജനിച്ചത്. രണ്ടാമത്തെ ഗർഭ പാത്രത്തിൽ നിന്നാണ് ഇരട്ടക്കുട്ടികൾ ജനിച്ചിരിക്കുന്നത്- അവർ പറഞ്ഞു. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

advertisement

ഇത് അപൂർവങ്ങളിൽ അപൂർവമാണ്. ഇതാദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത്- ഷെയ്ല പൊഡ്ഡാർ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശ്യാംലഗച്ചി സ്വദേശിയായ ആരിഫ ഖുൽന മെഡിക്കൽ കോളേജിലായിരുന്നു ആദ്യ കുഞ്ഞിന് ജന്മം നൽകിയത്.

മലയാളം വാർത്തകൾ/ വാർത്ത/World/
ആൺ കുഞ്ഞിന് പിന്നാലെ ഇരട്ടകുട്ടികൾ; ഇരട്ട ഗർഭപാത്രമുള്ള അമ്മയ്ക്ക് ഇരട്ടി മധുരം