പ്രമേയം
യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിച്ചിട്ട് ഇന്നേക്ക് 150 വര്‍ഷം തികയുകയാണ്. ആശയവിനിമയം സാധ്യമായതിന്റെ 150-ാം വാര്‍ഷികത്തില്‍ രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുകയെന്നതാണ് ഈ വര്‍ഷത്തെ ലോക തപാല്‍ ദിനത്തിന്റെ പ്രമേയം.
ചരിത്രവും പ്രാധാന്യവും
1969ലാണ് ആദ്യമായി ലോക തപാല്‍ ദിനം ആചരിച്ചത്. ജപ്പാനിലെ ടോക്യോയില്‍ നടന്ന യുപിയു കോണ്‍ഗ്രസില്‍ വെച്ചായിരുന്നു അത്. എല്ലാ വര്‍ഷവും, യുപിയുവില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും തപാല്‍ സംവിധാനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഈ ദിവസം ആചരിച്ച് പോരുന്നു.
advertisement
വ്യക്തിപരമായ കത്തുകള്‍, പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങി ഇ-കൊമേഴ്സ്, ഓണ്‍ലൈന്‍ ഷോപ്പിങ് പാക്കേജുകള്‍ തുടങ്ങിയവ എല്ലാം ഉപഭോക്താവിന്റെ കൈകളില്‍ സുരക്ഷിതമായി എത്തുന്നതിന് ഇന്നും തപാല്‍ വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നു.
വിവിധ രീതിയിലാണ് രാജ്യങ്ങള്‍ ഈ ദിനം ആചരിക്കുന്നത്. ഈ ദിനത്തില്‍ പല രാജ്യങ്ങളും പ്രത്യേക സ്റ്റാമ്പ് പ്രദര്‍ശനങ്ങള്‍ നടത്തിയും പുതിയ പോസ്റ്റല്‍ സംരംഭങ്ങളും അവതരിപ്പിച്ചുമാണ് ഈ ദിവസത്തെ അടയാളപ്പെടുത്തുന്നത്. കൂടാതെ തപാല്‍ വകുപ്പിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ജീവനക്കാരെ ആദരിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.
സെമിനാറുകള്‍, തപാല്‍ ദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദര്‍ശനങ്ങള്‍, വര്‍ക് ഷോപ്പുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഈ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ടീ-ഷര്‍ട്ടുകളും ബാഡ്ജുകളും പുറത്തിറക്കിയും ചില തപാല്‍ ഓഫീസുകള്‍ ഈ ദിനം ആഘോഷിക്കുന്നു.
ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ആദ്യമായി ഒരു പൊതു പോസ്റ്റല്‍ സേവന മാര്‍ഗം ആരംഭിച്ചത്, ബിസി 27-ാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യം ഭരിച്ച വിഖ്യാതനായ ചക്രവര്‍ത്തി അഗസ്റ്റസ് സീസറാണ്. ഇന്ന് ഡിജിറ്റലൈസേഷന്റെ കാലഘട്ടത്തില്‍ ജീവിക്കുമ്പോഴും തപാല്‍ വകുപ്പ് ഇന്നും സേവനം തുടരുന്നു.
