34 വർഷം മുൻപത്തെ ചിത്രം; ശോഭനയുടെ കൂടെയുള്ള നടൻ ഇന്ന് സൂപ്പർതാരം; നടി മലയാളത്തിനും സുപരിചിത
- Published by:meera_57
- news18-malayalam
Last Updated:
ശോഭനയുടെ ഒപ്പമുള്ളയാളും മോഹൻലാലിന്റെ നായികയായി വേഷമിട്ടിരുന്നു എന്ന പ്രത്യേകതയുണ്ട്
advertisement
1/6

നിങ്ങൾ ഈ കാണുന്ന ചിത്രത്തിന് വർഷങ്ങളുടെ കഥ പറയാനുണ്ട്. ചിത്രത്തിലെ ഒരു മുഖം മലയാളികൾക്ക് ഇനി പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളികളുടെ സ്വന്തം നാഗവല്ലി, ശോഭനയാണത് (Shobana). കൂടെയുള്ള രണ്ടുപേരുടെ മുഖം കണ്ടിരിക്കാമെങ്കിലും അവർ അത്രകണ്ട് മലയാള സിനിമക്ക് സുപരിചിതരല്ല. ഒരു പ്രശസ്ത തെലുങ്ക് സിനിമയുടെ ഭാഗമായ സ്റ്റിലാണിത്
advertisement
2/6
'നാരി നാരി നടുമാ മുരാരി' എന്ന ചിത്രം 1990 ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങി. രണ്ടു സ്ത്രീകൾക്കിടയിൽ കൃഷ്ണൻ എന്നാണ് പേരുകൊണ്ട് അർത്ഥമാക്കുന്നത്. ചിത്രത്തിൽ രണ്ടു നായികമാരും ഒരു നായകനും. നായികമാരിൽ ശോഭനയുടെ ഒപ്പമുള്ളയാളും മോഹൻലാലിന്റെ നായികയായി വേഷമിട്ടിരുന്നു എന്ന പ്രത്യേകതയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
രണ്ടു നായികമാരുമായി മോഹൻലാൽ ബോക്സ് ഓഫീസ് തൂത്തുവാരിയ ചിത്രമാണ് 'തച്ചോളി വർഗീസ് ചേകവർ'. ഇതിൽ ബോളിവുഡ് നായിക ഊർമിളയും തെന്നിന്ത്യൻ സുന്ദരി നിരോഷയും വേഷമിട്ടു. ഊർമിളയുടെ ആദ്യ മലയാള ചിത്രം എന്ന് രേഖപ്പെടുത്തിയ സിനിമ കൂടിയാണിത്. ഫോട്ടോയിലെ ഒരാൾ നിരോഷയാണ്
advertisement
4/6
അന്നത്തെ നായകന്റെ മുഖം ഏറെ മാറിപ്പോയെങ്കിലും, ഇന്നും സജീവമാണ് അദ്ദേഹം. തെലുങ്ക് സിനിമയുടെ സ്വന്തം ബാലയ്യക്ക് ആമുഖം ആവശ്യമില്ല. നന്ദമുരി ബാലകൃഷ്ണയാണ് ആ നായകൻ
advertisement
5/6
ആദ്യം കണ്ട ചിത്രം ബാലയ്യയുടെ കരിയറിലെ 50-ാമത് സിനിമയെന്ന പേരിൽ രേഖപ്പെടുത്തിയ ബോക്സ് ഓഫീസ് സക്സസ് ചിത്രമാണ്. ഇന്ന് നടി ഹണി റോസിനും അദ്ദേഹം തന്നെ നായകനും മകനുമായി വേഷമിട്ടു എന്ന പ്രത്യേകതയുമുണ്ട്
advertisement
6/6
ബാലയ്യയുടെ പകുതി പ്രായമുള്ള ഹണി റോസ് നായകന്റെ അമ്മയുടെ വേഷം ചെയ്തെന്ന പേരിൽ ഏറെ ട്രോളുകൾ വാരിക്കൂട്ടിയ കഥാപാത്രം കൂടിയായിരുന്നു ഇത്. ശ്രുതി ഹാസൻ ഹണിയുടെ മരുമകളുടെ റോളും അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും ഈ ചിത്രം കേരളത്തിൽ പോലും ഏറെ ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി
മലയാളം വാർത്തകൾ/Photogallery/Buzz/
34 വർഷം മുൻപത്തെ ചിത്രം; ശോഭനയുടെ കൂടെയുള്ള നടൻ ഇന്ന് സൂപ്പർതാരം; നടി മലയാളത്തിനും സുപരിചിത