നിലമ്പൂർ പുള്ളിപ്പാടം കൊളപ്പാടൻ അക്ബർ. കെ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് വിധി പ്രസ്താവിച്ചത്.
2023 ഡിസംബർ 23, 2024 ജനുവരി 14 എന്നീ തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ലൈംഗിക പീഡനത്തിനും, രാവിലെ സ്കൂളിൽ പോകുന്ന സമയത്ത് ലൈംഗികാതിക്രമത്തിനും പ്രതി ഇരയായ കുട്ടിയെ ഇരയാക്കി. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
advertisement
കോടതി ചുമത്തിയ ശിക്ഷകൾ (പ്രധാന വകുപ്പുകൾ):
- ഐപിസി 377: 10 വർഷം കഠിന തടവും 20,000 രൂപ പിഴയും.
- പോക്സോ വകുപ്പ് 4(2): 20 വർഷം കഠിന തടവും 20,000 രൂപ പിഴയും.
- പോക്സോ വകുപ്പ് 8: 3 വർഷം കഠിന തടവും 2,000 രൂപ പിഴയും.
- പോക്സോ വകുപ്പ് 12: 1 വർഷം കഠിന തടവും 2,000 രൂപ പിഴയും.
- ഐപിസി 367: 7 വർഷം കഠിന തടവും 5,000 രൂപ പിഴയും.
പ്രതി പിഴയടക്കുന്ന പക്ഷം ആ തുക ഇരയായ കുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടു.
നിലമ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്‌പെക്ടർ ഷാജു എൻ. തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ സുമിത്ര സി.പി. കേസന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 3 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂർ ജയിലിലേക്ക് അയച്ചു.