TRENDING:

Aaradhya Bachchan | കുറ്റം പറഞ്ഞവർ നോക്കിയാട്ടെ; അമ്മയോളം മാത്രമല്ല, അമ്മ ഐശ്വര്യ റായിയെ പോലെത്തന്നെ മകൾ ആരാധ്യ

Last Updated:
ആരാധ്യ കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞ് സിനിമയിൽ വരണം എന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്
advertisement
1/8
കുറ്റം പറഞ്ഞവർ നോക്കിയാട്ടെ; അമ്മയോളം മാത്രമല്ല, അമ്മ ഐശ്വര്യ റായിയെ പോലെത്തന്നെ മകൾ ആരാധ്യ
ഇരുവരിൽ 'ഹലോ മിസ്റ്റർ എതിർകച്ചി...' പാടിയും ആടിയും അഭിനയിച്ച നടി ഐശ്വര്യ റായിയെ (Aishwarya Rai) ഓർക്കുന്നുവോ? ഇളംപ്രായത്തിലെ ആ ഐശ്വര്യയുടെ മുഖം ഇനി കാണണമെങ്കിൽ ആ പഴയ ചിത്രങ്ങൾ പരതി പോകേണ്ട കാര്യമില്ല. മകൾ ആരാധ്യ (Aaradhya Bachchan) അമ്മയെ പോലെയായി വരികയാണ്. കഴിഞ്ഞ ദിവസം ആരാധ്യ ബച്ചൻ നടത്തിയ ഒരു പ്രകടനം കണ്ടവർ പലരും അമ്മയെപ്പോലെ തന്നെ മകൾ എന്ന് പറയാതെയിരുന്നില്ല
advertisement
2/8
ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളാണ് ആരാധ്യ, തൈമൂർ അലി ഖാൻ പട്ടൗഡി, അബ്രാം ഖാൻ എന്നിവർ. ഇവരുടെ സ്കൂൾ ആന്വൽ ഡേ പരിപാടികളിലാണ് ആരാധ്യ ബച്ചനെ ഏവരും ശ്രദ്ധിച്ചത്. കുഞ്ഞുനാളിൽ ഐശ്വര്യയെ പോലെയല്ലല്ലോ മകൾ എന്ന് വിലപിച്ചവർക്കുള്ള മറുപടിയാണ് ഈ ചിത്രങ്ങൾ (തുടർന്ന് വായിക്കുക)
advertisement
3/8
കുഞ്ഞായിരുന്നപ്പോൾ മുതൽ ഇന്നുവരെ എപ്പോഴും ഫ്രിൻജസ് ആയി നെറ്റിയിലേക്ക് വീണുകിടക്കുന്ന തലമുടിയാണ് ആരാധ്യയുടേത്. കുഞ്ഞിന്റെ നെറ്റിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് വിലയിരുത്തുന്നതിലേക്കാണ് ഇത് ചെന്നെത്തിയത്. അവർക്കുള്ള മറുപടി കൂടി വന്നിരിക്കുകയാണ് ഇപ്പോൾ
advertisement
4/8
എപ്പോഴും മകളുടെ കൈപിടിച്ച് മാത്രമാണ് ഐശ്വര്യ റായിയെ വീടിനു പുറത്ത് കാണുക. അതും വിമർശനത്തിന് പാത്രമായിരുന്നു. ആരാധ്യയുടെ കാലിന് എന്തോ കുഴപ്പം എന്നായിരുന്നു ഇതിന്റെ വ്യാഖ്യാനം
advertisement
5/8
ആർച്ചീസിൽ ആരാധ്യയുടെ ജ്യേഷ്‌ഠൻ അഗസ്ത്യ നന്ദ, ഖുശി കപൂർ, സുഹാന ഖാൻ എന്നിവർ ചെയ്‌തതിനെക്കാൾ മികച്ച പ്രകടനമാണ് ഈ 12കാരിയുടേത് എന്ന് പലരും വിലയിരുത്തുന്നു. അച്ഛനും അമ്മയും മുത്തശ്ശി മുത്തച്ഛന്മാരും എല്ലാം ചേർന്ന വേദിയിലാണ് ആരാധ്യയുടെ പ്രകടനം
advertisement
6/8
കഴിഞ്ഞ കുറച്ചു നാളുകളായി ഐശ്വര്യ ബച്ചൻ വീട്ടിൽ നിന്നും പടിയിറങ്ങി എന്നും, വിവാഹമോചനം നടക്കുമെന്നും പ്രവചിച്ചവർക്കു, ഈ പരിപാടിയിലെ കുടുംബത്തിന്റെ സാന്നിധ്യത്തേക്കാൾ മികച്ച മറുപടി വേറെയില്ല
advertisement
7/8
കുടുംബം മുഴുവനും സ്കൂളിൽ കാറിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ അധികനേരം വേണ്ടിവന്നില്ല. ആരാധ്യയുടെ സ്റ്റേജിലെ പ്രകടനം അവർ എല്ലാപേരും ആസ്വദിച്ചു കാണുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്
advertisement
8/8
ആരാധ്യ കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞ് സിനിമയിൽ വരണം എന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്. പ്രേക്ഷകരെ കയ്യിലെടുക്കും വിധമാണ് ആരാധ്യ ബച്ചൻ സ്റ്റേജിൽ മാറ്റുരയ്ക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Aaradhya Bachchan | കുറ്റം പറഞ്ഞവർ നോക്കിയാട്ടെ; അമ്മയോളം മാത്രമല്ല, അമ്മ ഐശ്വര്യ റായിയെ പോലെത്തന്നെ മകൾ ആരാധ്യ
Open in App
Home
Video
Impact Shorts
Web Stories