പെൻസിൽവാനിയയായിരുന്നു 2024ൽ ദീപാവലിക്ക് സംസ്ഥാന വ്യാപകമായി അവധി നൽകിയ ആദ്യ യുഎസ് സംസ്ഥാനം. അടുത്ത സംസ്ഥാനം കണക്റ്റിക്കട്ടായിരുന്നു.
"ദക്ഷിണേഷ്യൻ കുട്ടികൾക്ക് അഭിമാനത്തോടെ ദീപാവലി ആഘോഷിക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനും കഴിയുന്നത് ഒരു പ്രധാന നിമിഷമാണ്." - ബില്ലിന് പിന്നിൽ പ്രവർത്തിച്ച സാൻ ജോസെയിലെ ഡെമോക്രാറ്റായ അസംബ്ലി അംഗം അഷ് കൽറയും സാൻ ഡിയേഗോയിൽ നിന്നുള്ള അസംബ്ലി അംഗം ദർശന പട്ടേലും പറഞ്ഞു.
2025-ലെ പ്യൂ സർവേ പ്രകാരം, രാജ്യത്തെ 4.9 മില്യൺ വരുന്ന ഇന്ത്യൻ ജനസംഖ്യയിൽ 9,60,000 പേർ കാലിഫോർണിയയിലാണ് താമസിക്കുന്നത്. "വിദ്യാർത്ഥികൾക്ക് അവധിയെടുക്കാൻ അനുമതി നൽകുന്നതും സംസ്ഥാന ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി എടുക്കാൻ സാധിക്കുന്നതുമായ വ്യവസ്ഥകൾ, ആഘോഷിക്കുന്നവർക്ക് ദീപാവലി പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പുകളാണ്," ഹിന്ദു അമേരിക്കൻ ഫൗണ്ടേഷന്റെ മാനേജിംഗ് ഡയറക്ടർ സമീർ കൽറ പറഞ്ഞു.
advertisement
പ്രസിഡന്റ് ബൈഡന്റെ AANHPI കമ്മീഷൻ മുൻ ഉപദേഷ്ടാവും പ്രമുഖ സിലിക്കൺ വാലി സംരംഭകനും മനുഷ്യസ്‌നേഹിയും ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന വ്യക്തിയുമായ അജയ് ഭൂത്തോറിയ ഈ തീരുമാനത്തെ അഭിനന്ദിച്ചു. “ദീപാവലിയെ കാലിഫോർണിയ സംസ്ഥാന അവധിയാക്കിയതിന് ഗവർണർ ഗാവിൻ ന്യൂസോമിന് നന്ദി. ഈ ബില്ലിന് വേണ്ടി വാദിക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്ത അസംബ്ലി അംഗങ്ങളായ അഷ് കൽറയ്ക്കും ദർശന പട്ടേലിനും വലിയ നന്ദി” - എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
Summary: California on Tuesday became the third US state to designate Indian festival – Diwali – as an official statewide holiday. According to Associated Press, Governor Gavin Newsom signed the bill on Diwali into law. The bill will come into effect on January 1.