TRENDING:

'അപ്പോൾ അത് സത്യമായിരുന്നല്ലേ'; കോഹ്‌ലിയുടെ പുതിയ വിശേഷം പങ്കുവച്ച് ഉറ്റ സുഹ്യത്ത് ഡിവില്ലി‍യേഴ്സ്

Last Updated:
കോഹ്ലി ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണമറിയിച്ച് ഡിവില്ലിയേഴ്‌സ്രാ
advertisement
1/6
'അപ്പോൾ അത് സത്യമായിരുന്നല്ലേ'; കോഹ്‌ലിയുടെ പുതിയ വിശേഷം പങ്കുവച്ച് ഉറ്റ സുഹ്യത്ത് ഡിവില്ലി‍യേഴ്സ്
ആരാധകരുടെ പ്രിയ താരദമ്പതികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്കും നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയും. ഇരുവരെയും പറ്റിയുള്ള വിശേഷങ്ങളും ഗോസിപ്പുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുറുണ്ട്.
advertisement
2/6
ഇതിനിടെയിൽ അനുഷ്‌ക വീണ്ടും ഗർഭിണിയാണെന്നും , കോഹ്ലി രണ്ടാമതും അച്ഛനാകാൻ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകൾ പടർന്നിരുന്നു. എന്നാൽ ഇരുവരുടെയും ഭാഗത്തു നിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവും ലഭിച്ചിട്ടില്ല.
advertisement
3/6
എന്നാൽ ഇപ്പോഴിതാ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരവും ബംഗളൂരു റോയൽ ചലഞ്ചേഴ്സിലെ മുൻ സഹതാരവുമായിരുന്നു എബി ഡിവില്ലിയേഴ്സ്. അനുഷ്കയും തന്‍റെ നല്ല സുഹൃത്തായ കോഹ്ലിയും ഈ വർഷം അവരുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നാണ് തന്‍റെ യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്.
advertisement
4/6
‘ഞാൻ കോഹ്ലിക്ക് മെസേജ് അയച്ചു, അദ്ദേഹത്തിന്‍റെ വായിൽനിന്ന് കേട്ടു.കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല, ഒരുകാര്യം പറയാം, അവൻ സുഖമായിരിക്കുന്നു, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു.
advertisement
5/6
അതാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരങ്ങൾ നഷ്‌ടപ്പെടാൻ കാരണം. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്, ഇത് കുടുംബത്തിനൊപ്പം ചെലവഴിക്കാനുള്ള സമയമാണ്’ -ഡിവില്ലിയേഴ്സ് പറഞ്ഞു.
advertisement
6/6
വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് കോഹ്ലി വിട്ടുനിൽക്കുന്നുവെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കിയത്. എന്നാൽ രണ്ടാമത് ഗർഭിണിയാണെന്ന വിവരം ദമ്പതികൾ ഇതുവരെ ഔദ്യോഗികമായി പുറത്തുപറഞ്ഞിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Buzz/
'അപ്പോൾ അത് സത്യമായിരുന്നല്ലേ'; കോഹ്‌ലിയുടെ പുതിയ വിശേഷം പങ്കുവച്ച് ഉറ്റ സുഹ്യത്ത് ഡിവില്ലി‍യേഴ്സ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories