TRENDING:

Nayanthara | നയൻ‌താര അത്തരക്കാരിയെന്ന് പലരും പറഞ്ഞ് പരത്തുന്നു; വാസ്തവമെന്തെന്ന് നടി ദിവ്യദർശിനി

Last Updated:
നയൻതാരയെ കുറിച്ച് പ്രചരിക്കുന്ന ഒരു വിഷയത്തിൽ വ്യക്തത വരുത്തി ഡി.ഡി. നീലകണ്ഠൻ എന്ന ദിവ്യദർശിനി
advertisement
1/6
Nayanthara | നയൻ‌താര അത്തരക്കാരിയെന്ന് പലരും പറഞ്ഞ് പരത്തുന്നു; വാസ്തവമെന്തെന്ന് നടി ദിവ്യദർശിനി
മലയാളിപ്രേക്ഷകർക്ക് പരിചിതരായ രണ്ടു താരങ്ങളാണ് ഈ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലായി നിങ്ങൾ കാണുന്നത്. ഒരാൾക്ക്, ആമുഖം തീരെ ആവശ്യമില്ല. പ്രിയ നടി നയൻ‌താര (Nayanthara). മറ്റെയാൾ തിളങ്ങുന്നത് തമിഴിലെങ്കിലും, മലയാളി പ്രേക്ഷകർക്ക് ബാലതാരം എന്ന നിലയിൽ അവരെ പരിചയമുണ്ട്. വളരെ വർഷങ്ങൾക്ക് മുൻപ് 'ശുഭയാത്ര' എന്ന പേരിൽ പുറത്തിറങ്ങിയ മലയാള ചിത്രത്തിൽ നടൻ ഇന്നസെന്റിന്റെ മകളുടെ വേഷം ചെയ്ത നടിയായ ദിവ്യദർശിനിയാണ് (Dhivyadharshini) ഇത്. ഇവർ തമ്മിൽ ഒരു പരിചയമുണ്ട്. രണ്ടുപേരും തമ്മിൽ സൗഹൃദവുമുണ്ട്
advertisement
2/6
ഡി.ഡി. നീലകണ്ഠൻ എന്ന പേരിൽ ദിവ്യദർശിനി സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. കെ. നീലകണ്ഠൻ, എൻ. ശ്രീലത ദമ്പതികളുടെ മകളാണ് ദിവ്യദർശിനി. നടി എന്നതിലുപരി ടെലിവിഷൻ അവതാരക കൂടിയാണ് അവർ. കോഫി വിത്ത് ഡി.ഡി. എന്ന ഷോയുടെ മുഖമാണ് ദിവ്യദർശിനി. ബാലതാരം എന്ന നിലയിൽ തുടങ്ങി, ആകെ 12 സിനിമകളിൽ ദിവ്യദർശിനി ഇതിനകം വേഷമിട്ടു കഴിഞ്ഞു. മ്യൂസിക് വീഡിയോകളിൽ അഭിനയിക്കുകയും, ഡബ്ബിങ് താരമായി ശബ്ദം നൽകിയും അവർ തന്റെ മേഖലയിൽ തിളങ്ങി (തുടർന്ന് വായിക്കുക)
advertisement
3/6
ഇപ്പോൾ നടി നയൻതാരയെ കുറിച്ച് ദിവ്യദർശിനി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. മലയാള, തമിഴ് സിനിമകളിൽ നയൻ‌താരയെ പറ്റിയുള്ള ഗോസിപ്പുകൾ പ്രചരിക്കാൻ ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. പ്രത്യേകിച്ചും അവരുടെ പ്രണയങ്ങളുടെയും വിവാഹത്തിന്റെയും പേരിൽ. ഇക്കാര്യം നയൻ‌താരയെ കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ അവരുടെ ഭർത്താവ് വിഗ്നേഷ് ശിവൻ തന്നെ തുറന്നു പറഞ്ഞിരുന്നു. നയൻ‌താരയുമായി പ്രണയത്തിൽ എന്ന് കേട്ട നാൾ മനസിനെ കീറിമുറിച്ച നിലയിൽ പ്രചരിച്ച ഒരു ട്രോൾ ഇമേജ് വിഗ്നേഷ് ശിവൻ ഇന്നും സൂക്ഷിക്കുന്നു
advertisement
4/6
നയൻ‌താര എന്നല്ല, ചില മലയാള താരങ്ങളുടെ പേരിലും ഇത്തരമൊരു പ്രചാരണം സിനിമയ്ക്ക് പുറത്തു ചിലർ പറഞ്ഞ് പരത്തുന്നുണ്ട്. അത് തന്നെയാണ് ഇപ്പോൾ താരത്തെറിക്കുറിച്ച് പ്രത്യേകിച്ച് ഉറവിടം ഏതെന്നു ഉറപ്പില്ലാത്ത നിലയിൽ വരുന്നതും. അതേപ്പറ്റി ദിവ്യദർശിനി വിശദമാക്കുന്നു. ഒരിക്കൽ താൻ ഒരു വേഷം ധരിച്ചു വന്നതും അത് മാറ്റിവരാൻ ഒരാൾ ആവശ്യപ്പെട്ടു. എന്നാൽ, അത് നയൻ‌താര പറഞ്ഞ് ചെയ്യിച്ചു എന്ന നിലയിൽ എവിടെനിന്നുമോ വാർത്ത പുറത്തു വന്നു എന്ന് ദിവ്യദർശിനി പറയുന്നു
advertisement
5/6
ഒരേ നിറത്തിലെ സാരി ധരിച്ചു വന്നാൽ, നയൻ‌താര ഉടൻ തന്നെ ആ വേഷം മാറ്റിവരാൻ പറയും എന്ന് എവിടെയോ പ്രചരിക്കുന്നതായി ദിവ്യദർശിനി. എന്നാൽ, പാവം നയൻ‌താരക്ക് ഇതേക്കുറിച്ച് അറിയുകപോലുമില്ല എന്ന് ദിവ്യദർശിനി വ്യക്തമാക്കുന്നു. ഒരേ നിറത്തിലെ സാരി ധരിച്ചു വന്നാൽ, മറ്റേയാളോട് അത് മാറ്റാൻ നയൻ‌താര ആവശ്യപ്പെടും എന്ന് കുപ്രചാരണങ്ങളിൽ പറയുന്നതായി ദിവ്യദർശിനി. തന്റെയും നയൻതാരയുടെയും ഏതോ ഒരു ചിത്രം തപ്പിയെടുത്ത്, അതും ചേർത്താണ് പ്രചരണം എന്ന് ദിവ്യദർശിനി
advertisement
6/6
താൻ കാരണം മറ്റൊരാൾക്ക് കഷ്‌ടം വരുന്നതിൽ ഏറെ വിഷമം തോന്നുന്നു എന്ന് ദിവ്യദർശിനി. ഒരിക്കൽ താൻ ഒരു പരിപാടിക്ക് ധരിച്ച വേഷം കണ്ട് 'ഡി.ഡിമാ, നിന്റെ സാരിയും ലുക്കും നന്നായിരിക്കുന്നു' എന്ന് തന്നെ വിളിച്ച് അഭിനന്ദിച്ചയാളാണ് നയൻ‌താര എന്ന് ദിവ്യദർശിനി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലൊരു വ്യക്തി അല്ല നയൻ‌താര എന്ന് താരം വ്യക്തമാക്കി. മലയാളത്തിലെ ചില മുതിർന്ന താരങ്ങളെ കുറിച്ച് വർഷങ്ങളായി ഇത്തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, ഇതിൽ പരാമർശിക്കപ്പെടുന്ന അഭിനേതാക്കൾ ആരും തന്നെ ഇതേക്കുറിച്ച് എവിടെയും പരാമർശിക്കാറില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | നയൻ‌താര അത്തരക്കാരിയെന്ന് പലരും പറഞ്ഞ് പരത്തുന്നു; വാസ്തവമെന്തെന്ന് നടി ദിവ്യദർശിനി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories