TRENDING:

'ഇവിടെ 90സ് കിഡ്‌സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ'; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി

Last Updated:
കഴിഞ്ഞദിവസം ടർബോ ലുക്കിൽ വോട്ട് ചെയ്യാനെത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു.
advertisement
1/5
'ഇവിടെ 90സ് കിഡ്‌സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ'; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി
ഓരോ ദിവസം കഴിയും തോറും ആരാധകരെ ഞെട്ടിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരം മമ്മൂട്ടി. ഓരോ ദിവസവും വ്യത്യസ്ത ലുക്കില്‍ എത്തുമ്പോഴും ആരാധകർ ചോദിക്കുന്നത് നിങ്ങൾ ഇതെന്തു ഭാവിച്ചാണെന്നാണ്. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിൽ ചിത്രം പങ്കുവച്ച് വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
advertisement
2/5
വെള്ള ടീഷർട്ടും ബ്ളൂ ജീൻസും അണിഞ്ഞ് തലയിൽ കൗബോയ് ഹാറ്റും കണ്ണടയും അഞിഞ്ഞ് നിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
advertisement
3/5
റാമ്പ്ളർ എന്ന അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കുവച്ചതോടെ ലൈക്കുകളും കമന്റുകളും നിറയുകയാണ്.
advertisement
4/5
ചിത്രത്തിന് അനേകം രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. 'പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടി ആണെന്നാ, ഇവിടെ 90സ് കിഡ്‌സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ, ഏജ് ബി ലൈക്ക്: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടേ, ഇതുപോലെ ഓരോ തന്തമാർ ഉണ്ടയാമതി, മക്കളേ കംപ്ളീറ്റ് സമാധാനോം പോവ്വാൻ, ഹലോ ഫയർ സ്റ്റേഷൻ ഇവിടെ ഒരാൾ സോഷ്യൽ മീഡിയക്ക് തീവെക്കുന്നു, നിങ്ങൾ ഇതെന്തു ഭാവിച്ചാണ് ഇക്കാ'- എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
advertisement
5/5
കഴിഞ്ഞദിവസം ടർബോ ലുക്കിൽ വോട്ട് ചെയ്യാനെത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. മുണ്ടും ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു മെഗാസ്റ്റാറിന്റെ എൻട്രി മാധ്യമങ്ങളെ സ്വതസിദ്ധമായ ശൈലിയിൽ അഭിവാദ്യം ചെയ്താണ് മമ്മൂട്ടി കടന്നുവന്നത്. ഉച്ചതിരിഞ്ഞ് ഭാര്യ സുൽഫത്തിനൊപ്പം കാറോടിച്ചാണ് താരം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് എൽ.പി സ്‌കൂളിലെ 64-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഇവിടെ 90സ് കിഡ്‌സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ'; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories