മുഖം മറയ്ക്കുന്ന പർദ്ദ അണിഞ്ഞ് ലിഫ്റ്റിനുള്ളിൽ പ്രമുഖ നടി; നടൻ മുകേഷിനെ കണ്ടതും...
- Published by:user_57
- news18-malayalam
Last Updated:
മുകേഷും സംവിധായകൻ ടി.കെ. രാജീവ്കുമാറും സംസാരിച്ചു നിൽക്കുകയായിരുന്നു. പെട്ടെന്നാണ് ലിഫ്റ്റിനുള്ളിൽ നിന്നും...
advertisement
1/9

പതിറ്റാണ്ടുകൾ നീളുന്ന സിനിമാ ജീവിത അനുഭവങ്ങളുമായി രാഷ്ട്രീയ മേഖലയിൽ ചുവടുവച്ചു നടനാണ് മുകേഷ് (actor Mukesh). മലയാളിക്ക് എക്കാലത്തും പ്രിയപ്പെട്ട സിനിമകളുടെ പട്ടിക പരിശോധിച്ചാൽ അതിൽ മുകേഷ് വേഷമിട്ട ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ പോലുള്ള ചിത്രങ്ങൾ ഇല്ലാതെ പോകില്ല. ഈ അനുഭവങ്ങളും ഓർമകളും അദ്ദേഹം പ്രേക്ഷകരുമായി പങ്കിടാൻ ഒരു യൂട്യൂബ് ചാനലിൽ സജീവമാണ്
advertisement
2/9
'മുകേഷ് സ്പീകിംഗ്' എന്നാണ് യൂട്യൂബ് ചാനലിന് പേര്. ഇതിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ വീഡിയോയിൽ മുകേഷ് വളരെ രസകരമായ ഒരു പഴയകാല അനുഭവം വിവരിക്കുന്നുണ്ട്. ഇവിടെ മുകേഷ് മാത്രമല്ല, തന്റെയൊപ്പം പ്രവർത്തിച്ച മറ്റു കലാകാരന്മാരുടെ വിശേഷങ്ങളും കേൾക്കാം (തുടർന്ന് വായിക്കുക)
advertisement
3/9
ഒരിക്കൽ ടി.കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിൽ ഗൾഫിൽ സ്റ്റേജ് ഷോയ്ക്ക് പോയതാണ് മുകേഷ് ഉൾപ്പെടുന്ന മലയാള താരങ്ങൾ. ഇവിടെ ഷോ നടത്തി ബാക്കി സമയം കൊണ്ട് അവിടെയുള്ള ബന്ധുക്കൾ ഉൾപ്പെടുന്ന വേണ്ടപ്പെട്ടവരെ കാണാം എന്നായിരുന്നു പലർക്കും പ്രതീക്ഷ. ഖത്തറിൽ പലർക്കും ബന്ധുക്കൾ ഉണ്ടായിരുന്നു
advertisement
4/9
എന്നാൽ പ്രോഗ്രാമിന്റെ സ്വഭാവം അനുസരിച്ച് ഇത്രേം വലിയ സ്റ്റേജ് ഷോയ്ക്ക് വന്ന താരങ്ങളാണ് പ്രധാനം. ഷോ നടക്കും മുൻപ് അവർ പുറത്തിറങ്ങിയാൽ, പലരും കൂടെ വന്നു ചിത്രങ്ങൾ എടുക്കുകയും അവരെ കണ്ട സന്തോഷത്തിൽ പിന്നീട് ഷോയ്ക്ക് എത്താതിരിക്കുകയും ചെയ്യും. താരങ്ങൾ നിരാശരായി. അങ്ങനെ സ്‌പോൺസറുടെ നേതൃത്വത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി അവർ ഹോട്ടലിൽ താമസം ആരംഭിച്ചു
advertisement
5/9
ഒരു ദിവസം ഹോട്ടലിന്റെ ലോബിയിലെ ലിഫ്റ്റിന് അടുത്തായി മുകേഷും രാജീവ്കുമാറും നിൽക്കുകയായിരുന്നു. അവിടെ വന്നുപോകുന്ന സ്പോൺസറും മറ്റുള്ളവരുമായി രാജീവ്കുമാർ കുശലാന്വേഷണം നടത്തിപ്പോന്നു. പെട്ടെന്ന് ലിഫ്റ്റിനുള്ളിൽ നിന്നും മുഖം ഉൾപ്പെടെ മറച്ച് പർദ്ദ അണിഞ്ഞ ഒരു സ്ത്രീ
advertisement
6/9
മുകേഷിനെയും രാജീവ്കുമാറിനെയും കണ്ട അവർക്ക് എന്തോ പരിഭ്രമം. ഇറങ്ങിയടത്തു നിന്ന് തിരിയുന്നു. തട്ടിവീഴാൻ പോകുന്നു. ഒരുവിധം അവർ പുറത്തിറങ്ങി കാറിൽ കേറി
advertisement
7/9
അത് ഏതോ ഒരു അറബ് സ്ത്രീ എന്നായിരുന്നു രാജീവ്കുമാറിന്റെ ധാരണ. പക്ഷെ ശരീരഭാഷയിൽ മുകേഷിന് ആളെ പിടികിട്ടി
advertisement
8/9
നടി ബിന്ദു പണിക്കർ ആയിരുന്നു ആ വേഷത്തിനുള്ളിൽ. വേണ്ടപ്പെട്ട ആരെയോ കാണാൻ പോകാൻ അവർ തന്നെ നിർദ്ദേശിച്ച മാർഗമാവണം ഈ പർദ്ദ എന്ന് മുകേഷ്. പരിചയക്കാരെ കണ്ടപ്പോൾ കള്ളത്തരം കാട്ടൻ അറിയാത്ത ബിന്ദു പണിക്കർ ആകെ പരിഭ്രമിച്ചതാണ് ആ കണ്ടത്. എന്നാൽ രാജീവ്കുമാർ ചൂടാവും എന്ന് പ്രതീക്ഷിച്ച മുകേഷിന് തെറ്റി
advertisement
9/9
താരത്തെ ഇത് പറഞ്ഞു കളിയാക്കുകയോ, മറ്റുള്ളവരോട് പറയുകയോ ചെയ്യരുത് എന്നായിരുന്നു രാജീവ്കുമാറിൽ നിന്നും മുകേഷിന് ലഭിച്ച നിർദേശം. ഷോയ്ക്ക് മുൻപ് അവർ പിണങ്ങിപോകാൻ ഇടയവരുത് എന്ന ചിന്തയായിരുന്നു രാജീവ്കുമാറിന്റെ ആ നിർദേശത്തിനു പിന്നിൽ
മലയാളം വാർത്തകൾ/Photogallery/Buzz/
മുഖം മറയ്ക്കുന്ന പർദ്ദ അണിഞ്ഞ് ലിഫ്റ്റിനുള്ളിൽ പ്രമുഖ നടി; നടൻ മുകേഷിനെ കണ്ടതും...