TRENDING:

King of Kotha| കിങ് ഓഫ് കൊത്തയെ 'തള്ളി' തോൽപ്പിച്ചിട്ടില്ല, അത് എനിക്ക് എന്നും 'ബാഹുബലി': നടൻ പ്രമോദ് വെളിയനാട്

Last Updated:
Pramod Veliyanadu: ''മലയാള നാടകവേദിയുടെ നെറുകയിൽ നിന്നാണ് സിനിമയിൽ വരുന്നത്. ദയവ് ചെയ്ത് ഉപദ്രവിക്കരുത്''
advertisement
1/6
കിങ് ഓഫ് കൊത്തയെ 'തള്ളി' തോൽപ്പിച്ചിട്ടില്ല, അത് എനിക്ക് എന്നും 'ബാഹുബലി': നടൻ പ്രമോദ് വെളിയനാട്
കിങ് ഓഫ് കൊത്ത സിനിമ തനിക്ക് 'ബാഹുബലി' പോലെയാണെന്ന് നടൻ പ്രമോദ് വെളിയനാട്. സിനിമയുടെ ഹൈപ്പ് വലിയ രീതിയിൽ ഉയരാൻ കാരണം പ്രമോദിന്റെ വാക്കുകളാണെന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരണം നടന്നിരുന്നു. എന്നാൽ സിനിമയെ കുറിച്ച് താൻ കണ്ട കാഴ്ചകളാണ് പറഞ്ഞതെന്നും അത് കാണാൻ സാധിക്കാത്തവർ തന്റെ അറിവില്ലായ്മയായും വിവരക്കേടായും കാണണമെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
advertisement
2/6
സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള സൈബർ ആക്രമണം നേരിടുന്നുവെന്നും പ്രമോദ് അഭിമുഖത്തിൽ പറഞ്ഞു. ''അഭിനയജീവിതത്തിൽ ലഭിക്കുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു കിങ് ഓഫ് കൊത്ത. സിനിമ ഇന്നും തനിക്ക് 'ബാഹുബലി' പോലെയാണ്''- പ്രമോദ് പറഞ്ഞു.
advertisement
3/6
കിങ് ഓഫ് കൊത്തയെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതിനെ കുറിച്ച് പ്രമോദിന്റെ വാക്കുകള്‍ ഇങ്ങനെ- ''അമ്പലപ്പറമ്പുകളിൽ അഞ്ചോ പത്തോ ബോക്സ് വച്ച് നാടകം കളിച്ചുകൊണ്ട് നടന്നവനെ ഇത്രയും വലിയ സ്ഥലത്തേക്ക് ഇറക്കുമ്പോൾ കിളിപോകും. ഞാൻ കണ്ട കാര്യങ്ങളാണ് പറഞ്ഞത്. എനിക്ക് ഇന്നും ബാഹുബലി തന്നെയാണ് കിങ് ഓഫ് കൊത്ത. എനിക്കൊരു നേരത്തെ ഭക്ഷണവും വേതനവും തന്നെയാണ്. ആ സിനിമയെക്കുറിച്ച് അഭിമുഖത്തിൽ പറയുമ്പോൾ മോശമാണെന്ന് പറയാൻ പറ്റുമോ, ചാകുന്നതുവരെ ഞാൻ പറയും അത് ഗംഭീര സിനിമയാണെന്ന്. എനിക്ക് ആ സിനിമ പൊന്നാണ്. കരിയറിൽ എടുത്തുകാണിക്കാൻ പറ്റിയ സിനിമ. എനിക്ക് അല്ലാ സൗകര്യങ്ങളും തന്ന സിനിമയെക്കുറിച്ച് ഒരിക്കലും കുറ്റം പറയില്ല''.
advertisement
4/6
കിങ് ഓഫ് കൊത്തയുടെ സെറ്റിലെ അനുഭവങ്ങളെ കുറിച്ചും പ്രമോദ് മനസ് തുറന്നു. ''സെറ്റിൽ വന്നിറങ്ങിയപ്പോൾ അദ്ഭുതലോകത്ത് ചെന്നതുപോലെയാണ് അനുഭവപ്പെട്ടത്. അപ്പോഴെ മനസ്സിലായി ഈ സിനിമ ബംപർ ഹിറ്റാണെന്ന്. തുടർന്ന് ഒരഭിമുഖത്തിൽ ഞാൻ പറഞ്ഞു, നായകന് നൂറ് കയ്യടി കിട്ടിയാൽ പത്ത് കയ്യടി ഞാൻ എടുക്കുമെന്ന്. അത് നായകന്റെ ഇൻട്രൊ സീൻ ആണ്, എന്നെ കൊല്ലുന്നതാണ് ആ രംഗത്തിൽ ഉള്ളത്. അന്നത് എനിക്ക് തുറന്നു പറയാൻ പറ്റുമോ?''
advertisement
5/6
''ഈ നാറിയാണ് തള്ളു തുടങ്ങിയതെന്നു പറഞ്ഞാണ് സിനിമയുടെ റിലീസിനു ശേഷം എനിക്കെതിരെ ആക്രമണമുണ്ടായത്. ഞാൻ തള്ളിയതല്ല ചങ്ങാതിമാരേ, അവിടെ ഞാൻ കണ്ട കാഴ്ചകളാണ് പറഞ്ഞത്. നിങ്ങൾക്ക് ആ കാഴ്ച കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ കുഴപ്പമായി കാണരുത്, എന്റെ അറിവില്ലായ്മയും വിവരക്കേടായും കണ്ട് മാപ്പ് തരുക. സഹിക്കാൻ വയ്യാത്ത വേദനയായിപ്പോയി. ഇവൻ തള്ളുകാരനാണെന്ന് പറയുന്നത്. മലയാള നാടകവേദിയുടെ നെറുകയിൽ നിന്നാണ് സിനിമയിൽ വരുന്നത്. ദയവ് ചെയ്ത് ഉപദ്രവിക്കരുത്''-പ്രമോദ് പറഞ്ഞു.
advertisement
6/6
നാടക വേദികളിൽ മിന്നിനിൽക്കുന്നതിനിടെയാണ് പ്രമോദ് സിനിമയിലേക്ക് എത്തിയത്. പ്രഭുദേവ നായകനാകുന്ന തമിഴ് ചിത്രത്തിലാണ് പ്രമോദ് ഇപ്പോൾ അഭിനയിക്കുന്നത്. ‘കള’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രമോദ് വെളിയനാട് മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളിൽ ഒരാളായി വളരെ വേഗം മാറിക്കഴിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
King of Kotha| കിങ് ഓഫ് കൊത്തയെ 'തള്ളി' തോൽപ്പിച്ചിട്ടില്ല, അത് എനിക്ക് എന്നും 'ബാഹുബലി': നടൻ പ്രമോദ് വെളിയനാട്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories