11 വർഷത്തെ കാത്തിരിപ്പിന് ശേഷം വന്ന രാജകുമാരി; രാം ചരണിന്റെ മകൾ ക്ലിൻ കാരയ്ക്ക് ഒന്നാം പിറന്നാൾ
- Published by:Sarika KP
- news18-malayalam
Last Updated:
ഇപ്പോള്‍ ശ്രദ്ധ നേടുന്നത് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഉപാസന പങ്കുവച്ച വിഡിയോ ആണ്.
advertisement
1/8

തെന്നിന്ത്യന്‍ താരം രാം ചരണിന്റേയും (Ram Charan) ഭാര്യ ഉപാസനയുടേയും (Upasana Kamini Konidela)മകള്‍ ക്ലിന്‍ കാരയുടെ ഒന്നാം പിറന്നാളാണ് ഇന്ന്. പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എത്തിയ രാജകുമാരിയുടെ പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് താരകുടുംബം.
advertisement
2/8
മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഉപസാന ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ക്ലിന്‍ കാരയുടെ ജനന വിഡിയോ ആണ് പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുന്നത്. ഇത് ആരാധകർക്കിടയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ്.
advertisement
3/8
എന്റെ പ്രിയപ്പെട്ട ക്ലിന്‍ കാര കോണ്ടിലേലയ്ക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍. നീ ഞങ്ങളെ പൂര്‍ണയാക്കി. ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറച്ചതിന് നന്ദി.- എന്ന അടിക്കുറിപ്പിലാണ് വീഡിയോ പങ്കുവച്ചത്. താന്‍ ഈ വിഡിയോ ഒരുപാട് തവണ കണ്ടെന്നും ഉപാസന കുറിച്ചു.
advertisement
4/8
പ്രസവത്തിനായി ഉപാസനയെ ഓപ്പറേഷന്‍ തിയറ്ററില്‍ കൊണ്ടുപോകുന്നതു മുതലുള്ള കാര്യങ്ങള്‍ വിഡിയോയിലുണ്ട്. ക്ലിന്‍ കാരയെ കയ്യിലെടുത്ത് വരുന്ന റാം ചരണിനെ കുടുംബം ഒന്നടങ്കം സന്തോഷത്തോടെ വരവേല്‍ക്കുകയാണ്.
advertisement
5/8
മകൾക്കായി കാത്തിരുന്ന നാളുകളെ കുറിച്ചും ശേഷം മകൾ ജീവിത്തിലുണ്ടാക്കിയ സന്തോഷത്തെ കുറിച്ചും രാം ചരണും ഉപാസനയും മുത്തച്ഛൻ ചിരഞ്ജീവിയും വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
advertisement
6/8
എല്ലാവരും ആ രാജകുമാരിയെ മാറോട് ചേർക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നാണ് ചിരിഞ്ജീവി ഓർമ്മകൾ പങ്കുവെച്ചത്.മനോഹരമായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ക്ലിന്‍ കാരയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റുകള്‍ ചെയ്യുന്നത്.
advertisement
7/8
2023 ജൂണ്‍ 20 ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനു പിന്നാലെ ആശൂപത്രിക്ക് പുറത്ത് നിന്ന് കുഞ്ഞിനെ കൈയിലേന്തിയ രാം ചരണിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
advertisement
8/8
മുത്തച്ഛന്‍ ചിരഞ്ജീവിയാണ് കുഞ്ഞിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്ലിന്‍ കാര കോനിഡെല എന്നാണ് കുഞ്ഞിന്‍റെ മുഴുവന്‍ പേര്. എന്നാൽ ഇതുവരെ കുഞ്ഞിൻ്റെ മുഖം അവർ വെളിപ്പെടുത്തിയില്ല.
മലയാളം വാർത്തകൾ/Photogallery/Buzz/
11 വർഷത്തെ കാത്തിരിപ്പിന് ശേഷം വന്ന രാജകുമാരി; രാം ചരണിന്റെ മകൾ ക്ലിൻ കാരയ്ക്ക് ഒന്നാം പിറന്നാൾ