'എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാംശംസകൾ'; സംഗീതയെ ചേര്‍ത്തുപിടിച്ച് റെഡിൻ കിങ്സ്ലി
- Published by:Sarika KP
- news18-malayalam
Last Updated:
തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകള്‍ നേർന്ന് റെഡിൻ കിങ്സ്ലി രംഗത്ത് എത്തിയത്.
advertisement
1/5

തമിഴ് സിനിമാതാരം റെഡിന്‍ കിംഗ്സ്ലിയും സീരിയല്‍ നടി സംഗീതയും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് നടന്നത്. ആരാധകർ ഒട്ടും പ്രതിക്ഷിക്കാത്ത ഒരു താര വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹചിത്രം വന്നപ്പോൾ മാത്രമാണ് ഇങ്ങനെയൊരു കാര്യം സിനിമാലോകം പോലും അറിയുന്നത്.
advertisement
2/5
വിവാഹം കഴിഞ്ഞതിനു പിന്നാലെ ഇരുവരുടെയും രൂപത്തെ ചൊല്ലി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഡിസംബർ പത്തിനായിരുന്നു ഇവരുടെ വിവാഹം. വളരെ വേണ്ടപ്പെട്ടവർ മാത്രമാണ് ഈ വിവാഹത്തിൽ പങ്കുകൊണ്ടത്.
advertisement
3/5
ഇരുവരും ഏറെ വൈകി വിവാഹം കഴിക്കുന്നവരായതുകൊണ്ട് തന്നെ റെഡിന്റെ പ്രായവും സംഗീതയുടെ പ്രായവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നും പണം കണ്ടിട്ട് കല്യാണം കഴിച്ചതാണെന്നുമൊക്കെ ചില വിമർശനങ്ങൾ ആ സമയത്ത് വന്നിരുന്നു.
advertisement
4/5
എന്നാൽ പിന്നീട് അങ്ങോട്ടേക്കുള്ള പല വിശേഷങ്ങളും താരദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെയിലാണ് തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകള്‍ നേർന്ന് റെഡിൻ കിങ്സ്ലി രംഗത്ത് എത്തിയത്.
advertisement
5/5
'എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാംശംസകൾ' എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. സംഗീതയെ ചേര്‍ത്തുപിടിച്ച് റെഡിൻ കിങ്സ്ലിയുടെ ചിത്രത്തിനു താഴെയാണ് ആശംസ കുറിപ്പ് പങ്കുവച്ചത്. ഇതിനു പിന്നാലെ നിരവധി പേർ താരത്തിനു ആശംസ നേർന്ന് രംഗത്ത് എത്തി.
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാംശംസകൾ'; സംഗീതയെ ചേര്‍ത്തുപിടിച്ച് റെഡിൻ കിങ്സ്ലി