സാപ്പിയില്ലാത്ത സിദ്ദിഖിന്റെ കുടുംബത്തില്‍ ഒരു കുഞ്ഞു അതിഥി; ആശംസകളുമായി ആരാധകർ
- Published by:Sarika KP
- news18-malayalam
Last Updated:
ഇൻസ്റ്റഗ്രാമിലൂടെ ഷഹീനും ഭാര്യ അമൃതയും ചേർന്നാണ് സന്തോഷ വാർത്ത പങ്കുവച്ചത്.
advertisement
1/5

മൂത്തമകൻ സാപ്പിയുടെ വേർപാടിൽ നിന്നും ഇനിയും മുക്തമായിട്ടില്ല സിദ്ദിഖും കുടുംബവും. പൊന്നോമനയെപോലെ വളർത്തിയ മകൻ പെട്ടെന്ന് ഒരു ദിവസം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ നിൽക്കുന്ന കുടുംബത്തിലേക്ക് ഇപ്പോഴിതാ ഒരു പുതിയ അതിഥിയെത്തിയിരിക്കുകയാണ്.
advertisement
2/5
മകനും നടനുമായ ഷഹീൻ സിദ്ദിഖിനും ഭാര്യ ഡോ. അമൃത ദാസിനും പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. അമൃത സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷവാർത്ത പുറംലോകത്തെ അറിയിച്ചത്. ഇതോടെ നിരവധി ആരാധകരാണ് കുടുംബത്തിനു ആശംസകളുമായി എത്തുന്നത്.
advertisement
3/5
കുഞ്ഞിന്റെ കാലുകളുടെ ചിത്രം പങ്കുവച്ച അമൃത 'ദുആ ഷഹീൻ' എന്ന മകളുടെ ജനനത്തോടെ തങ്ങളുടെ വീട് രണ്ടടി വളർന്നുവെന്നും അനുഗ്രഹിക്കപ്പെട്ടുവെന്നും കുറിച്ചു.
advertisement
4/5
ജൂലായ് 10-നാണ് ഷഹീൻ സിദ്ദിഖിനും അമൃതയ്ക്കും കുഞ്ഞ് ജനിച്ചതെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത പുറംലോകത്തെ അറിയിക്കുന്നത്. 2022 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ റിസ്പഷനിൽ വെച്ചാണ് സാപ്പിയെ ആളുകൾ അറിയുന്നത്.
advertisement
5/5
മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ താരമാണ് ഷാഹിൻ സിദ്ദിഖ്. 'കസബ', 'ടേക്ക് ഓഫ്', 'ഒരു കുട്ടനാടൻ ബ്ലോഗ്', 'വിജയ് സൂപ്പറും പൗർണ്ണമിയും ' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
സാപ്പിയില്ലാത്ത സിദ്ദിഖിന്റെ കുടുംബത്തില്‍ ഒരു കുഞ്ഞു അതിഥി; ആശംസകളുമായി ആരാധകർ