രേഖ ഗുപ്ത അടുത്തെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കാമറൂണ്‍ സ്ഥാനപതി കൂടുതല്‍ വീകാരധീനയാകുന്നതും വീഡിയോയില്‍ കാണാം. മുഖ്യമന്ത്രി അവരെ ആലിംഗനം ചെയ്തുകൊണ്ട് സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പതിനഞ്ച് ദിവസം മുമ്പാണ് തന്റെ അമ്മ മരിച്ചുപോയതെന്ന് കാമറൂണ്‍ സ്ഥാനപതി കരഞ്ഞുകൊണ്ട് രേഖ ഗുപ്തയോട് വെളിപ്പെടുത്തി.
ഇന്ത്യയില്‍ അമ്മയുടെ സ്മരണയ്ക്കായി ഒരു മരം നട്ടുപിടിപ്പിച്ചപ്പോള്‍ വേദനാജനകമായ ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നുവെന്നും ഇന്ത്യന്‍ പാരമ്പര്യം തന്നെ വളരെയധികം സ്പര്‍ശിച്ചുവെന്നും അവര്‍ പറഞ്ഞു. രേഖ ഗുപ്ത അവരെ സമാധാനിപ്പിക്കാന്‍ കുറച്ചുസമയം അവര്‍ക്കൊപ്പം നിന്നു. സൗമ്യമായി അവരോട് സംസാരിക്കുകയും ചെയ്തു.
advertisement
പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആശയമാണ് 'ഏക് പേഡ് മാം കേ നാം' ക്യാമ്പെയിന്‍. ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവെയ്പ്പ് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രതിനിധികളും പദ്ധതിയില്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്.