ആദ്യ വിവാഹം 20 വയസിൽ; മൂന്നു വിവാഹങ്ങൾ പിരിഞ്ഞ നടിക്ക് നാലാം ഊഴമെന്ന വിവാദം; താരപുത്രിയുടെ ജീവിതം
- Published by:meera_57
- news18-malayalam
Last Updated:
പ്രമുഖ തമിഴ് നടന്റെ രണ്ടാം വിവാഹത്തിലെ മക്കളിൽ മൂത്ത മകളാണ് താരം
advertisement
1/6

തമിഴ് സിനിമാ പ്രേമികൾക്ക് ഏറെ പരിചിതമായ കുടുംബമാണ് തമിഴ് നടൻ വിജയകുമാറിന്റേത്. ഈ കുടുംബത്തിൽ നിന്നുള്ളവരെല്ലാം അഭിനേതാക്കൾ എന്നതാണ് അവരുടെ പ്രത്യേകത. നടൻ വിജയകുമാറിനും ഭാര്യ മഞ്ജുളയ്ക്കും പിറന്നതാകട്ടെ, സൗന്ദര്യം തുളുമ്പുന്ന മൂന്നു പെണ്മക്കൾ. അവർ മൂന്നു പേരും സിനിമയിൽ എത്തിച്ചേർന്നു. മഞ്ജുള ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ പലതും ഇന്നും പ്രേക്ഷക മനസ്സിൽ ഉണ്ടാവും. എന്നാൽ, മഞ്ജുളയുമായുള്ളത് വിജയകുമാറിന്റെ രണ്ടാം വിവാഹമാണ്. ആദ്യമായി വിജയകുമാറിന്റെ ഭാര്യയായത് മുത്തുക്കണ്ണാണ്
advertisement
2/6
വനിത, പ്രീതി, ശ്രീദേവി തുടങ്ങിയ ചലച്ചിത്ര താരങ്ങൾ വിജയകുമാറിനും മഞ്ജുളയ്ക്കും പിറന്നവരാണ്. പലരും ശ്രീദേവി വിജയകുമാറിനെയും അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയെയും ഒരാൾ എന്ന് ധരിച്ചിട്ടുണ്ട്. ആ വ്യത്യാസം തിരിച്ചറിയുന്നവരുമുണ്ട്. ആദ്യ ബന്ധത്തിൽ വിജയകുമാറിന് മറ്റു മൂന്നുപേർ മക്കളായുണ്ട്. അതിൽ രണ്ടുപേർ പെണ്മക്കളാണ്. ഒരാൾ മകനും. നടൻ അരുൺ വിജയ് ആണ് വിജയകുമാറിന്റെ ആ മകൻ. ആദ്യ ഭാര്യയുമായുള്ള വിവാഹം കഴിഞ്ഞ് ഏഴു വർഷങ്ങൾക്ക് ശേഷമാണ് വിജയകുമാർ മഞ്ജുളയെ വിവാഹം ചെയ്യുന്നത്. ആദ്യ ഭാര്യയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല (തുടർന്ന് വായിക്കുക)
advertisement
3/6
വിജയകുമാറിന്റെ മൂന്നു പെൺമക്കളിൽ വിവാദത്തിന്റെ കാര്യത്തിൽ തെല്ലും കുറവില്ലാത്ത നടിയാണ് വനിതാ വിജയകുമാർ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് ഇവരുടെ ചലച്ചിത്ര പ്രവേശം എങ്കിലും, വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകൾ എന്ന ലേബലിന്റെ പുറത്തും വനിതാ വിജയകുമാർ അറിയപ്പെടുന്നുണ്ട്. തന്റെ ജനനവുമായി ബന്ധപ്പെട്ട്, തമിഴ്നാട്ടിൽ ഒരു ക്ഷേത്രം തന്നെ ഉയർന്നിട്ടുണ്ട് എന്നൊരിക്കൽ വനിത പറഞ്ഞിരുന്നു. വനിതയുടെ മകൾ ജോവികയും അമ്മയുടെ പാതയിൽ സിനിമയിലേക്ക് തന്നെ. എന്നാൽ, വിവാഹ ജീവിതത്തിൽ വനിതാ വിജയകുമാർ നേരിട്ടത് സുഖകരമായ പാതയായിരുന്നില്ല
advertisement
4/6
വനിതാ വിജയകുമാറിന് മൂന്നു ദാമ്പത്യബന്ധങ്ങൾ ഉണ്ടായി. 20 വയസിലായിരുന്നു ആദ്യ വിവാഹം. ഇതിൽ ആദ്യത്തെ രണ്ട് ബന്ധങ്ങളും പരാജയപ്പെട്ട ശേഷം രണ്ട് മക്കൾക്കൊപ്പം ജീവിക്കുന്നതിനിടയിലാണ് വനിത പ്രണയത്തിനു മൂന്നാമതും ഒരവസരം നൽകിയത്. അങ്ങനെ ചലച്ചിത്ര മേഖലയിലെ കൊറിയോഗ്രാഫർ പീറ്ററുമായി വിവാഹം നടന്നു. മക്കളുടെ മുന്നിൽ വച്ച്, അവരുടെ വീട്ടിൽ ഒരുങ്ങിയ തീർത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ആ ചിത്രങ്ങളും മറ്റും അന്ന് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്‌ടിച്ചിരുന്നു. തുടക്കത്തിൽ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഇവരുടേത്
advertisement
5/6
എന്നാൽ, പീറ്റർ മുൻഭാര്യയിൽ നിന്നും വിവാഹമോചനം നേടാതെയാണ് വനിതയ്ക്ക് താലിചാർത്തിയത് എന്ന ആരോപണവുമായി അവർ രംഗത്തു വന്നു. തന്റെ ഭർത്താവിനെ തിരികെ വേണമെന്നായിരുന്നു പീറ്ററിന്റെ ഭാര്യയുടെ ആവശ്യം. അക്കാലങ്ങളിൽ വനിതയും പീറ്ററും മക്കളും കൂടി നഗരം ചുറ്റുന്നതും, ഭക്ഷണം കഴിക്കുന്നതുമായുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എമ്പാടും പ്രചരിച്ചു. അതേസമയം, ആദ്യഭാര്യയും പീറ്ററും തമ്മിലെ അസ്വാരസ്യങ്ങൾ മറ്റൊരിടത്തും. അധികം വൈകാതെ പീറ്ററിൽ നിന്നും വനിതാ വിജയകുമാർ പിരിഞ്ഞു. പിന്നെ കുറച്ചുകാലം കൂടി കഴിഞ്ഞതും, മറ്റൊരു ദുഃഖവാർത്ത കൂടി
advertisement
6/6
പീറ്ററിന്റെ മരണവാർത്തയായിരുന്നു അത്. നന്നായി മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് പീറ്ററിനെതിരെ നേരത്തെ തന്നെ പരാതി നിലനിന്നിരുന്നു. ഇതിനു ശേഷം വനിതയും മക്കളും കൂടിയുള്ള ജീവിതവും, അവരുടെ തമിഴ് ബിഗ് ബോസ് പ്രവേശവും എല്ലാം വാർത്തകളുടെ ചർച്ചാവേദികളിൽ നിറഞ്ഞു തുളുമ്പി. വനിത നാലാം വിവാഹത്തിന് മുതിരുന്നു എന്ന് പോലും വാർത്ത പൊന്തി. എന്നാൽ, ഇതിനു കാരണം അവരുടെ മിസ്റ്റർ ആൻഡ് മിസിസ് എന്ന വരാൻ പോകുന്ന ചിത്രത്തിന്റെ പ്രൊമോഷൻ മാത്രമാണ് എന്ന് പിന്നീട് വ്യക്തമായി. ഈ ചിത്രം ഉടൻ പ്രേക്ഷകരിലേക്കെത്തും
മലയാളം വാർത്തകൾ/Photogallery/Buzz/
ആദ്യ വിവാഹം 20 വയസിൽ; മൂന്നു വിവാഹങ്ങൾ പിരിഞ്ഞ നടിക്ക് നാലാം ഊഴമെന്ന വിവാദം; താരപുത്രിയുടെ ജീവിതം