TRENDING:

വയസ് ഒന്ന് കൂടിയപ്പോള്‍ നര കൂടി വന്നു; സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്; പിറന്നാളിനെ പറ്റി അശ്വതി

Last Updated:
താരം അറിയാതെ ചക്കപ്പഴത്തിലെ താരങ്ങളെല്ലാവരും ഒരുമിച്ച് കൂടി പിറന്നാള്‍ ആഘോഷിച്ച വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു
advertisement
1/7
വയസ് ഒന്ന് കൂടിയപ്പോള്‍ നര കൂടി വന്നു; സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്; പിറന്നാളിനെ പറ്റി അശ്വതി
ഏറെ ആരാധകരുള്ള പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരമായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം അശ്വതിയുടെ ജന്മദിനമായിരുന്നു.
advertisement
2/7
ഇതിന്റെ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു. താരത്തിനെ അറിയിക്കാതെ ചക്കപ്പഴത്തിലെ താരങ്ങളെല്ലാവരും ഒരുമിച്ച് കൂടി പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയായിരുന്നു താരം പങ്കുവച്ചത്.
advertisement
3/7
ഇതിനു പിന്നാലെ തന്റെ പിറന്നാളിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് അശ്വതിയിപ്പോള്‍. ഒരു വയസ് കൂടിയപ്പോള്‍ വന്ന മാറ്റത്തെ കുറിച്ചും പിറന്നാള്‍ ആഘോഷിച്ചതിനെ പറ്റിയുമൊക്കെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നടി പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരിക്കുകയാണ്.
advertisement
4/7
'അപ്പൊ വയസ്സ് ഒന്ന് കൂടി. രണ്ടു മൂന്ന് നര അവിടിവിടെയായി വരവ് അറിയിച്ചിട്ടുണ്ട്. സന്തോഷം. പിറന്നാള്‍ ആശംസകള്‍ക്ക്, സമ്മാനങ്ങള്‍ക്ക്, സ്‌നേഹത്തിന് നന്ദി! പിന്നേ...പണ്ടത്തെ എന്നെ കണ്ടാല്‍ ഇന്നത്തെ ഞാന്‍ എന്ത് പറയുമെന്നോ?
advertisement
5/7
അച്ഛനും അമ്മയും ഉള്‍പ്പെടെ സകലരുടെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും നാളെ മാറും. അവനവന്റെ ബോധ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചു കൂടി വേണം തീരുമാനങ്ങള്‍ എടുക്കാന്‍.
advertisement
6/7
സമയമെന്ന് പറയുന്നത് ആയുസ്സാണ്. ആ ബോധത്തോടെ വേണം അതൊരാള്‍ക്ക് കൊടുക്കാനും തിരിച്ചു വാങ്ങാനും എവിടെയും ചിലവാക്കാനും. എല്ലാവരെയും സന്തോഷിപ്പിച്ചിട്ട്, എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട, നടക്കില്ല!
advertisement
7/7
കണ്ണടച്ച് തുറക്കുമ്പോള്‍ ലോകം മാറും, മനുഷ്യര് മാറും, ശരിയും തെറ്റും മാറും, നമുക്കും മാറാന്‍ പറ്റണം. മാറ്റത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം. ഇന്ന് ഏറ്റവും വിലയുള്ളതെന്ന് തോന്നുന്ന പലതും അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് തീര്‍ത്തും അപ്രസക്തമാവാന്‍ ഇടയുണ്ട്. വ്യക്തികള്‍ പോലും.
മലയാളം വാർത്തകൾ/Photogallery/Buzz/
വയസ് ഒന്ന് കൂടിയപ്പോള്‍ നര കൂടി വന്നു; സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്; പിറന്നാളിനെ പറ്റി അശ്വതി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories