കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ സുഹൃത്തായ ആശിഷ് കുമാറിനെ സൂരജ് സഹായത്തിന് വിളിച്ചതായി പോലീസ് അറിയിച്ചു. ഇരുവരും ചേർന്ന് ആകാംക്ഷയുടെ മൃതദേഹം ഒരു ബാഗിലാക്കിയ ശേഷം ഉപേക്ഷിക്കാനായി 100 കിലോമീറ്റർ അകലെയുള്ള ബാന്ദയിലേക്ക് മോട്ടോർസൈക്കിളിൽ യാത്ര തിരിച്ചു. യമുനാ നദിയിൽ ബാഗ് എറിഞ്ഞു. എന്നാൽ അതിനുമുമ്പ് സൂരജ് ഉത്തമം ബാഗിനൊപ്പം ഒരു സെൽഫി എടുത്തതായി പോലീസ് പറയുന്നു.
അതേസമയം,ഓഗസ്റ്റ് 8-ന് ആകാംക്ഷയുടെ അമ്മ മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകിയതോടെയാണ് കേസിന്റെ ചുരുളഴിയാൻ കാരണം. മകൾ സൂരജ് ഉത്തമന്റെ കസ്റ്റഡിയിലാണെന്നും അവർ ആരോപിച്ചു. തുടർന്ന് വ്യാഴാഴ്ച സൂരജിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇലക്ട്രീഷ്യനായ സൂരജ് കുമാർ ഉത്തമം, ജൂലൈ 21-ന് ഒരു വഴക്കിനിടെയാണ്ആ കാംക്ഷയെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി.
advertisement
തുടക്കത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സൂരജ്, കൊല്ലപ്പെട്ട യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങളെക്കുറിച്ച് പോലീസ് ചോദിച്ചപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും ഇൻസ്റ്റാഗ്രാമിലാണ് ആദ്യം സംസാരിച്ചതെന്നും പിന്നീട് പ്രണയത്തിലായെന്നും സൂരജ് പോലീസിനോട് പറഞ്ഞു. ആകാംക്ഷ മൂത്ത സഹോദരിക്കൊപ്പം ജോലി ചെയ്തിരുന്ന റെസ്റ്റോറന്റിൽ വെച്ച് ഇവർ പതിവായി കണ്ടുമുട്ടിയിരുന്നു. ആകാംക്ഷ ആദ്യം കാൺപൂരിലെ ബാറ പരിസരത്ത് സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. അതിനുശേഷമാണ് ഉത്തമനൊപ്പം ഹനുമന്ത് വിഹാറിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. മൃതദേഹത്തിനൊപ്പമുള്ള സെൽഫിയെക്കുറിച്ചും സൂരജ് വെളിപ്പെടുത്തി. ഈ ചിത്രം പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.