TRENDING:

'നല്ല വിഷമത്തില്‍ നില്‍ക്കുമ്പോള്‍ എന്നെയിട്ട് കുത്തരുത്'; വിവാഹ ദിനത്തിൽ ചേട്ടൻ എത്താതിന്റെ കാരണം പറഞ്ഞ് ഹരിത

Last Updated:
ഒരു ലവ് സ്റ്റോറിയും പറയാൻ ഇല്ല. ആകെ ഉള്ളത് ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമാണ് എന്നും ഹരിത പറയുന്നു.
advertisement
1/7
'നല്ല വിഷമത്തില്‍ നില്‍ക്കുമ്പോള്‍ എന്നെയിട്ട് കുത്തരുത്'; വിവാഹ ദിനത്തിൽ ചേട്ടൻ എത്താതിന്റെ കാരണം പറഞ്ഞ് ഹരിത
സീരിയല്‍ നടി ഹരിത ജി നായര്‍ വിവാഹിതയായി. സിനിമ എഡിറ്റര്‍ വിനായകനാണ് വരൻ. കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെ മലയാളി മനസ്സിൽ കേറികൂടിയ താരമാണ് ഹരിത. ഇപ്പോഴിതാ താരത്തിന്റെ വിവാഹമാണ് സമൂഹ മാധ്യമത്തില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
advertisement
2/7
വിവാഹത്തിന് മുന്നോടിയായി ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ താരം പറഞ്ഞതാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വിവാഹത്തിന് ഹരിതയുടെ സഹോദരന് എത്താതിന്റെ കാരണം ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെ.
advertisement
3/7
നല്ല വിഷമത്തില്‍ നില്‍ക്കുമ്പോള്‍ എന്നെയിട്ട് കുത്തരുതെന്നാണ് ഹരിത പറയുന്നത്. എന്റെ ഏട്ടന്റെ കല്യാണത്തിന് എനിക്ക് കൂടാന്‍ പറ്റിയിരുന്നില്ല. അതിനാല്‍ എന്റെ കല്യാണത്തിനെങ്കിലും ഏട്ടന്‍ വേണമെന്ന് കരുതിയിരുന്നു.
advertisement
4/7
പക്ഷേ എടത്തിയമ്മ ഗര്‍ഭിണിയാണ്. അവര്‍ യുഎസിലാണ്. ഏട്ടത്തിയമ്മയ്ക്ക് യാത്ര ചെയ്യാന്‍ പറ്റില്ല. അതിനാല്‍ അവര്‍ വരില്ല. പക്ഷെ ലൈവായി കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
advertisement
5/7
ഏട്ടനേയും ഏട്ടത്തിയമ്മയേയും അവരുടെ മൂത്ത കുട്ടിയേയും മിസ് ചെയ്യുന്നുണ്ട്. പക്ഷെ ഏട്ടന്റെ പ്രാര്‍ത്ഥനയും അനുഗ്രഹവും എന്നും എന്റെ കൂടെയുണ്ടെന്ന് അറിയാമെന്നും താരം പറയുന്നു.
advertisement
6/7
അതെസമയം താനും വിനായകും ചെറുപ്പം മുതലേ സുഹൃത്തുക്കളാണെന്നും താരം പറയുന്നുണ്ട്. അല്ലാതെ പ്രണയം ഒന്നും നമുക്കിടയിൽ ഉണ്ടായിരുന്നില്ല. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ കുടുംബം ഒന്നായി. വീട്ടുകാർ ആണ് ഞങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തത്,ആദ്യം ഞങ്ങൾ രണ്ടാളും വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു.
advertisement
7/7
അതാണ് നിശ്ചയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിയത്. അല്ലാതെ ഒരു ലവ് സ്റ്റോറിയും പറയാൻ ഇല്ല. ആകെ ഉള്ളത് ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമാണ് എന്നും ഹരിത പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'നല്ല വിഷമത്തില്‍ നില്‍ക്കുമ്പോള്‍ എന്നെയിട്ട് കുത്തരുത്'; വിവാഹ ദിനത്തിൽ ചേട്ടൻ എത്താതിന്റെ കാരണം പറഞ്ഞ് ഹരിത
Open in App
Home
Video
Impact Shorts
Web Stories