TRENDING:

കല്യാണം കഴിക്കാതെ അമ്മയായി: 49-ാം വയസ്സിൽ വിവാഹം; 3 ദേശീയ അവാർഡുകൾ സ്വന്തമാക്കിയ പ്രമുഖ നടി!

Last Updated:
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായുള്ള നടിയുടെ പ്രണയം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു
advertisement
1/7
കല്യാണം കഴിക്കാതെ അമ്മയായി: 49-ാം വയസ്സിൽ വിവാഹം; 3 ദേശീയ അവാർഡുകൾ സ്വന്തമാക്കിയ പ്രമുഖ നടി!
നടി നടന്മാരുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ അറിയാൻ ഏറെ താല്പര്യമുള്ളവരാണ് ആരാധകർ. മിക്കപ്പോഴും നടിമാരുടെ പ്രൊഫഷണൽ നേട്ടങ്ങളെക്കാൾ വാർത്തകളിൽ ഇടം നേടുന്നത് അവരുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ ആയിരിക്കും. ചില ഇന്ത്യൻ നടിമാർ വിവാഹത്തിന് മുമ്പ് അമ്മയായിട്ടുണ്ട്. മറ്റ് ചിലർ അമ്മയാവാൻ ഒരുങ്ങുമ്പോൾ വിവാഹം എന്ന തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ , 36 വയസ്സിൽ വിവാഹം കഴിക്കാതെ അമ്മയായ ഒരു പ്രശസ്ത നടി പിന്നീട് തന്റെ 49-ാം വയസ്സിൽ മറ്റൊരു പങ്കാളിയെ തിരഞ്ഞെടുത്തു. അവർ ആരാണെന്ന് നോക്കാം.
advertisement
2/7
പ്രശസ്ത ബോളിവുഡ് നടി നീന ഗുപ്തയാണ് (Neena Gupta) ആ താരം. കൊൽക്കത്തയിൽ ജനിച്ച നടി 1982 ൽ പുറത്തിറങ്ങിയ 'സാദ് സാദ്' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. നീനയുടെ അഭിനയം പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടത് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ കാരണമായി. ശ്രദ്ധേയമായ സാന്നിധ്യവും നിഷേധിക്കാനാവാത്ത കഴിവും കൊണ്ട്, ഇന്ത്യൻ സിനിമയിൽ അവർ വളരെ പെട്ടെന്ന് തന്നെ സ്വന്തം സ്ഥാനം ഉറപ്പിച്ചു. സിനിമേഖലയിൽ എത്തിയ വര്ഷം തന്നെ അവർ 6 സിനിമകളിൽ അഭിനയിച്ചു. ഇതുവരെ 3 തവണ ദേശീയ അവാർഡ് സ്വന്തമാക്കിയ മുതിർന്ന ചലച്ചിത്ര നടിയാണ് നീന. എന്നാൽ ഇടകാലത്ത് നടിക്ക് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. തുടർന്ന് 2018 ൽ 'ദി ലാസ്റ്റ് കളർ', 'ബദായ് ഹോ' എന്നീ ചിത്രങ്ങളിലൂടെ താരം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി.
advertisement
3/7
വോ ചോക്രി (1994), ഉഞ്ചായി (2022) എന്നീ ചിത്രങ്ങൾക്ക് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ബസാർ സീതാറാം (1993) എന്ന ചിത്രത്തിന് സംവിധായകന്റെ മികച്ച ആദ്യ നോൺ-ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നീന ഗുപ്ത നേടി. സിനിമയ്ക്കപ്പുറം നീന ഗുപ്തയുടെ വ്യക്തിജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അവരുടെ വ്യക്തിജീവിതം എപ്പോഴും ആരാധകർക്കിടയിൽ ചർച്ചാ വിഷയമാണ്. കാരണം, 36 വയസ്സിൽ വിവാഹം കഴിക്കാതെയാണ് നീന അമ്മയായത്. നടി ഇതുവരെ രണ്ടുതവണ വിവാഹിതയായെങ്കിലും ഇരുവരിൽ നിന്നും താരത്തിന് കുട്ടികളുണ്ടായില്ല.
advertisement
4/7
തന്റെ കോളജ് പഠനകാലത്താണ് നീന ആദ്യം വിവാഹിതയാവുന്നത്. ആ ബന്ധം ചില കരണങ്ങളാൽ അധികനാൾ നീണ്ടുനിന്നില്ല. വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിനുശേഷമാണ് നടി സിനിമ മേഖലയിലേക്ക് എത്തുന്നത്.
advertisement
5/7
അതേസമയം, 1980 ലാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. മുംബൈയിൽ നടന്ന ഒരു പാർട്ടിയിൽ വച്ച് നടി വെസ്റ്റ് ഇൻഡീസ് ടീമിന്റെ ക്യാപ്റ്റൻ വിവിയൻ റിച്ചാർഡ്സിനെ (Viv Richards) ആദ്യമായി കാണുന്നത്. ഈ കൂടിക്കാഴ്ചയിൽ ഇരുവരും പരിചയപ്പെടുകയും 1980 കളിൽ ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തു. പ്രണയം തുടങ്ങി കുറച്ച് നാളുകൾക്ക് ശേഷം നടി വിവാഹം കഴിക്കാതെ വിവിയൻ റിച്ചാർഡ്സിനൊപ്പം താമസിക്കാൻ തുടങ്ങി. വൈകാതെ നീന ഗുപ്തയ്ക്ക് അദ്ദേഹത്തിലൂടെ ഒരു മകൾ ജനിച്ചു.
advertisement
6/7
അക്കാലത്ത് അവരുടെ ബന്ധം ചൂടേറിയ ചർച്ചയായിരുന്നു. വിവിയൻ റിച്ചാർഡ്സ് ഇതിനകം വിവാഹിതനും രണ്ട് കുട്ടികളുമുള്ള ആളായിരുന്നു. ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചതിനാൽ നീന വിവിയൻ റിച്ചാർഡ്സിനെ വിവാഹം കഴിച്ചില്ല. കൂടാതെ മകൾ മസബ ഗുപ്തയെ ഒറ്റയ്ക്ക് വളർത്താൻ ആരംഭിച്ചു. ഇപ്പോൾ മസബ ഗുപ്തയും വിവാഹമോചിതയാണ്.
advertisement
7/7
അതേസമയം, നീന ഗുപ്ത തന്റെ 49-ാം വയസ്സിൽ ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് ​​മിശ്രയെ വിവാഹം കഴിച്ചു. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2008 ലാണ് ഇരുവരും വിവാഹിതരായത്. നിലവിൽ ഹിന്ദി മിനിസ്ക്രീനിലെയും സിനിമകളിലെയും നിറസാന്നിധ്യമാണ് നടി. 66 വയസുള്ള നടിയുടെ വസ്ത്രധാരണം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
കല്യാണം കഴിക്കാതെ അമ്മയായി: 49-ാം വയസ്സിൽ വിവാഹം; 3 ദേശീയ അവാർഡുകൾ സ്വന്തമാക്കിയ പ്രമുഖ നടി!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories