'പലരെയും വിളിച്ചെങ്കിലും ആരും വന്നില്ല; പാര്‍ട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡിയെടുത്തത്'; നിഖില വിമല്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഇതൊക്കെ ചെയ്യാനായിട്ട് ആരെങ്കിലും വരുവോ എന്ന് ഞാൻ എല്ലാവരെയും വിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ ആരും വന്നില്ല.
advertisement
1/6

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് നിഖില വിമൽ. സിനിമയിലെ നിറസാനിധ്യമായ നിഖില സാമൂഹ്യ വിഷയങ്ങളിലും ശ്രദ്ധചലിപ്പിക്കാറുണ്ട്. തന്റെതായ നിലപാടിൽ ഉറച്ചുനിന്ന നടി പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
advertisement
2/6
ഇപ്പോഴിതാ നടിയുടെ ഒരു അഭിമുഖമാണ് ചർച്ചയാക്കുന്നത്. അച്ഛന്റെ മൃതദേഹം ദഹിപ്പിച്ചത് താനായിരുന്നുവെന്നും ആരും വന്നിലെന്നുമുളള നിഖിലയുടെ വെളിപെടുത്തലാണ് ചർച്ചയാകാൻ കാരണം.
advertisement
3/6
അപകട ശേഷം ഓര്‍മ കുറവായ അച്ഛനെ വര്‍ഷങ്ങളോളം താനും അമ്മയും ചേച്ചിയും കൂടിയായിരുന്നു നോക്കിയിരുന്നതെന്ന് നടി പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
advertisement
4/6
അച്ഛനെ നോക്കുന്നത് ഒരുപരിധി വരെ ബുദ്ധിമുട്ടായിരുന്നുവെന്നും പതിനഞ്ച് വർഷത്തോളം അമ്മയ്ക്ക് അച്ഛനെ നോക്കേണ്ടി വന്നുവെന്നും നിഖില പറഞ്ഞു. ഇന്ന് അമ്മ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് അച്ഛനെയാണെന്നും അച്ഛന്റെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചത് ചേച്ചി അഖിലയെ ആണെന്നും അഭിമുഖത്തിൽ നടി വ്യക്തമാക്കി.
advertisement
5/6
കൊവിഡ് ആയതിനാല്‍ത്തന്നെ ആര്‍ക്കും തങ്ങളെ സഹായിക്കാൻ സാധിച്ചില്ല. താനും പാര്‍ട്ടിയിലെ ചില ചേട്ടന്മാരുമാണ് അച്ഛന്റെ മൃതദേഹമെടുത്തത്. താനാണ് ദഹിപ്പിച്ചത്.
advertisement
6/6
ചേച്ചിയാണ് ഇതൊക്കെ ചെയ്യേണ്ടത്. എന്നാൽ അന്ന് അമ്മയ്ക്കും ചേച്ചിക്കും കോവിഡ് ആയതിനാൽ അതിനു സാധിച്ചില്ല. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാൻ പോകുന്നതും താനാണെന്നും നിഖില പറഞ്ഞു. ഇതൊക്കെ ചെയ്യാനായിട്ട് ആരെങ്കിലും വരുവോ എന്ന് ഞാൻ എല്ലാവരെയും വിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കൊവിഡ് ആയതിനാൽ ആരും വന്നില്ല.
മലയാളം വാർത്തകൾ/Photogallery/Buzz/
'പലരെയും വിളിച്ചെങ്കിലും ആരും വന്നില്ല; പാര്‍ട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡിയെടുത്തത്'; നിഖില വിമല്‍