34-ാം പിറന്നാളിന് 34 കുട്ടികളെ ദത്തെടുത്ത നായിക ; 41-ാം വയസ്സിൽ വിവാഹിതയായ പ്രമുഖ നടി!
- Published by:Sarika N
- news18-malayalam
Last Updated:
പെൺകുട്ടികളുടെ ജീവിതത്തോടുള്ള കരുതലാണ് ഇത്രയധികം കുട്ടികളെ ദത്തെടുക്കാൻ പ്രേരിപ്പിച്ചതെന്ന് നടി പറയുന്നു
advertisement
1/6

1998 ൽ മണിരത്നം സംവിധാനം ചെയ്ത ദിൽ സേ എന്ന ചിത്രത്തിലുള്ള സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രീതി സിന്റ (Preity Zinta). ആദ്യ ചിത്രത്തിൽ തന്നെ ഷാരൂഖ് ഖാനൊപ്പമാണ് നടി അഭിനയിച്ചത്. ചിത്രത്തിൽ പ്രീതി നായർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇതേ ചിത്രം തമിഴിൽ 'ഉയിരെ' എന്ന പേരിൽ പിന്നീട് പുറത്തിറങ്ങിയിരുന്നു. അതിനാൽ തന്നെ പ്രീതിയെ ഇന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കാരണം ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടിയാണ് പ്രീതി സിന്റ.
advertisement
2/6
ഹിമാചലിലെ ഒരു ഹിന്ദു വിശ്വകർമ്മ കുടുംബത്തിലാണ് പ്രീതി ജനിച്ചത്. പിതാവ് ദുർഗാനന്ദ് സിൻഡ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. പ്രീതിയുടെ പതിമൂന്നാം വയസ്സിൽ പിതാവ് ഒരു കാർ അപകടത്തിൽ മരണമടഞ്ഞു. സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് സിംലയിലെ ജീസസ് മേരി ബോർഡിംഗ് സ്കൂളിലാണ്. പഠന കാലത്ത് സാഹിത്യത്തിൽ വളരെ തൽപ്പരയായിരുന്നു പ്രീതി. കോളെജ് വിദ്യാഭ്യാ‍സവും പൂർത്തീകരിച്ചത് സിംലയിൽ തന്നെയാണ്. മനഃശാസ്ത്രത്തിലാണ് പ്രീതി ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ക്രിമിനൽ സൈകോളജിയിലാണ് ബിരുദാനന്തര ബിരുദം നേടിയത്. പക്ഷേ, പിന്നീട് പ്രീതി മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. ഐശ്വര്യ റായ്, റാണി മുഖർജി, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാർ ബോളിവുഡ് സിനിമ അടക്കി വാണിരുന്ന സമയത്തായിരുന്നു പ്രീതിയുടെ ഹിന്ദി സിനിമയിലേക്കുള്ള എൻട്രി. വളരെ പെട്ടന്നായിരുന്നു നടിയുടെ വളർച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവർ പല മുൻനിര നായകന്മാരോടൊപ്പം അഭിനയിച്ചു. നടിക്ക് 32 വയസ്സുള്ളപ്പോൾ സിനിമ ഉപേക്ഷിച്ച പ്രീതി സിന്റ അതിനുശേഷം അഭിനയം കുറച്ചു.
advertisement
3/6
2016-ൽ 41-ാം വയസ്സിലാണ് ലോസ് ഏഞ്ചൽസിൽ വച്ച് അമേരിക്കയിൽ നിന്നുള്ള തന്റെ ദീർഘകാല സുഹൃത്തായ ജീൻ ഗുഡ്ഇനഫിനെ താരം വിവാഹം കഴിക്കുന്നത്. വിവാഹശേഷം, പ്രീതി സിന്റ സിനിമകളിലെ അഭിനയം കുറയ്ക്കുകയും പ്രത്യേക വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഐപിഎൽ പഞ്ചാബ് കിംഗ്സ് ക്രിക്കറ്റ് ടീമിന്റെ സഹ ഉടമ കൂടിയാണ് താരം.
advertisement
4/6
അഞ്ച് വർഷത്തെ ദാമ്പത്യത്തിന് ശേഷം പ്രീതി സിന്റയും ജീൻ ഗുഡ്ഇനഫിനും വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികൾ ജനിച്ചു. തന്റെ 46-ാം വയസ്സിലാണ് കുട്ടികൾ ജനിക്കുന്നത്. അവർക്ക് ജയ് സിന്റ ഗുഡ്ഇനഫ് എന്നും കിയ സിന്റ ഗുഡ്ഇനഫ് എന്നും പേരിട്ടു. എന്നാൽ വിവാഹത്തിന് മുൻപ് തന്നെ നടി 34 കുട്ടികളുടെ അമ്മയായി മാറിയിരുന്നു.
advertisement
5/6
2009-ൽ തന്റെ 34-ാം ജന്മദിനത്തിനാണ് നടി 34 കുട്ടികളെ ദത്തെടുത്തത്. ഋഷികേശിലെ മദർ മിറക്കിൾ ഓർഫനേജിൽ നിന്നാണ് പ്രീതി 34 പെൺകുട്ടികളെ ദത്തെടുകുന്നത്. താഴ്ന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ നേരിടുന്ന കഠിനമായ യാഥാർത്ഥ്യങ്ങൾ പലപ്പോഴും തനിക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്ന് നടി പറയുന്നു. പെൺഭ്രൂണഹത്യയുടെയും ദോഷകരമായ അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളുടെയും ഭയാനകമായ കഥകളാണ് തന്നെ ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. ഇത് ഒരു തുടക്കം മാത്രമാണെന്നും വരും വർഷങ്ങളിൽ കൂടുതൽ കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിക്കുമെന്നും താരം പറഞ്ഞു.
advertisement
6/6
താരം ദത്തെടുത്ത കുട്ടികളുടെ ഇതുവരെയുള്ള വിദ്യാഭ്യാസ ചെലവുകൾ, ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാം നടി തന്നെയാണ് വഹിക്കുന്നത്. കൂടാതെ, പെൺകുട്ടികളുടെ ജീവിതത്തോടുള്ള കരുതലാണ് ഇത്രയധികം കുട്ടികളെ ദത്തെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രീതി സിന്റ പറഞ്ഞുവെന്നത് ശ്രദ്ധേയമാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
34-ാം പിറന്നാളിന് 34 കുട്ടികളെ ദത്തെടുത്ത നായിക ; 41-ാം വയസ്സിൽ വിവാഹിതയായ പ്രമുഖ നടി!