TRENDING:

Surabhi Lakshmi: 'വീട്ടിലെ നാലാമത്തെ മകൾ...ഇതുപോലൊരു കുട്ടിയെ ആർക്കും വളര്‍ത്താന്‍ പറ്റില്ല'; സുരഭി ലക്ഷ്മി

Last Updated:
മൂന്നാംക്ലാസില്‍ ആയിരുന്നപ്പോഴാണ് താന്‍ ശരിയായി സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങിയതെന്നും അതിനാൽ തനിക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നും സുരഭി പറയുന്നു
advertisement
1/5
Surabhi Lakshmi: 'വീട്ടിലെ നാലാമത്തെ മകൾ...ഇതുപോലൊരു കുട്ടിയെ ആർക്കും വളര്‍ത്താന്‍ പറ്റില്ല'; സുരഭി ലക്ഷ്മി
പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സുരഭി ലക്ഷ്മി (Surabhi Lakshmi). മിനിസ്ക്രീനിലൂടെ ചെറിയ പരമ്പരകളിലൂടെയാണ് താരത്തിന്റെ തുടക്കം. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ സുരഭി മലയാള സിനിമയിൽ ഈ ചെറിയ കാലയളവിൽ തന്നെ തന്റേതായ ഇടം നേടി കഴിഞ്ഞു. കോഴിക്കോടൻ ഭാഷ നല്ല ഒഴുക്കോടെ സംസാരിക്കുന്ന പാത്തു എന്ന കഥാപാത്രത്തിലൂടെയാണ് സുരഭിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. പൊട്ടിചിരിപ്പിച്ചും ഇടക്ക് കരയിച്ചും പാത്തു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. 2005 ൽ പുറത്തിറങ്ങിയ ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലെ നളിനി എന്ന കഥാപത്രത്തെ അവതരിപ്പിച്ചാണ് നടി സിനിമയിൽ എത്തുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഗെറ്റ് സെറ്റ് ബേബിയാണ് സുരഭിയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം.
advertisement
2/5
തന്റെ ചെറുപ്പത്തിലെ കുസൃതികളെക്കുറിച്ചും കുറുമ്പുകളെക്കുറിച്ചും തുറന്ന് പറയുന്ന സുരഭിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അയാം വിത്ത് ധന്യാ വര്‍മാ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് രസകരമായ ചില ഓര്‍മകളെ കുറിച്ച് സുരഭി മനസ്സു തുറന്നത്. വീട്ടിൽ സുരഭി അടക്കം നാല് പേരാണ്. അതിൽ നാലാമത്തെ ആളാണ് നമ്മുടെ നായികാ. മൂത്ത 3 കുട്ടികൾ ഉള്ളതിനാൽ തന്നെ നാലാമത് ഒരാൾ കൂടെ വേണമെന്ന് സുരഭിയുടെ അമ്മയ്ക്ക് ആഗ്രഹം ഇല്ലായിരുന്നു. സുരഭിയെ ഗര്‍ഭംധരിച്ചിരിക്കെ അത് വേണ്ടെന്നുവെക്കാന്‍ അമ്മ ഒരുപാട് ശ്രമങ്ങള്‍ നടത്തി. എന്നാല്‍ പിന്നീട് അമ്മക്കു തന്നെ കുറ്റബോധം തോന്നി തന്നെ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും സുരഭി അഭിമുഖത്തില്‍ പറഞ്ഞു
advertisement
3/5
തന്നെപോലെ ഒരു കുട്ടിയെ ആർക്കും വളര്‍ത്താന്‍ പറ്റില്ലെന്ന് സുരഭി പറയുന്നു. തന്റെ വീട്ടിലെ ഏറ്റവും ഇളയ ആളാണ് താനെന്ന് നടി പറഞ്ഞു. എന്നെ ഗര്‍ഭം ധരിച്ചിരിക്കെ അത് അലസിപ്പിക്കാന്‍ അമ്മ ഒരുപാട് ശ്രമിച്ചിരുന്നു. തോട്ടില്‍ ചാടിയും അരിയിടിച്ചും, എന്തൊക്കെ ഒരു ഗര്‍ഭിണി ചെയ്യാന്‍ പാടില്ലാ, അതെല്ലാം അമ്മ ചെയ്തു. ഏഴ് മാസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് കുറ്റബോധം തോന്നി. ഇങ്ങനെയെല്ലാം ചെയ്താല്‍ ശാരീരികമോ ബുദ്ധപരമോ ആയ വൈകല്യമുള്ള കുട്ടിയാകുമോ ജനിക്കുക എന്ന് കരുതി അമ്മ പിന്നീട് എന്നെ സ്നേഹിച്ചു തുടങ്ങി. അങ്ങനെ ഞാന്‍ ജനിച്ചു.
advertisement
4/5
ചെറുപ്പത്തിൽ വളരെ അധികം കരച്ചിലും വാശിയുമുള്ള കുട്ടിയായിരുന്നു താനെന്ന് നടി പറഞ്ഞു. ചേച്ചിമാരെ ഒരുപാട് ബുദ്ധിമുട്ടിക്കുമായിരുന്നു. കുട്ടിക്കാലത്ത് താൻ വികൃതി ആയിരുന്നെങ്കിലും ചെയ്തിരുന്നെങ്കിലും അവര്‍ തന്നെ നല്ലപോലെ നോക്കിയിട്ടുണ്ട് ഇപ്പോള്‍ ചേച്ചിമാരുമായി നല്ല ബന്ധമാണെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. മൂന്നാംക്ലാസില്‍ ആയിരുന്നപ്പോഴാണ് താന്‍ ശരിയായി സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങിയതെന്നും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുമ്പോള്‍ ക്ലാസില്‍ പോകാന്‍ മടിയായിരുന്നെന്നും സുരഭി പറഞ്ഞു.
advertisement
5/5
സ്കൂളിൽ പോയാൽ താൻ കാരണം ടീച്ചർമാർക്കും വലിയ ബുദ്ധിമുട്ട് ആയിരുന്നു. നഴ്സറിയില്‍ പോയാൽ അമ്മ തിരിച്ചുവരുമ്പോൾ ഞാൻ വലിയ കരച്ചിൽ ആയിരിക്കും. ഞാൻ കരയുന്നതുകണ്ടു മറ്റ് കുട്ടികളും കരയും. അത് പിന്നെ വലിയ ബഹളമാവും. അതുകൊണ്ട് നഴ്സറിയില്‍ അധികം പോയിട്ടില്ല. അങ്ങനെ ഒന്നിലും രണ്ടിലും കാര്യമായി സ്‌കൂളില്‍ പോയിട്ടില്ല. മൂന്നിലെത്തിയപ്പോഴാണ് സ്‌കൂളിലൊക്കെ പോകണമെന്ന തോന്നലുണ്ടായി പോയിത്തുടങ്ങിയത്. അതിനാൽ തനിക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നും സുരഭി പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Surabhi Lakshmi: 'വീട്ടിലെ നാലാമത്തെ മകൾ...ഇതുപോലൊരു കുട്ടിയെ ആർക്കും വളര്‍ത്താന്‍ പറ്റില്ല'; സുരഭി ലക്ഷ്മി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories