TRENDING:

Ahaana Krishna | കേക്ക് കട്ട് ചെയ്യും മുൻപേ ഹെയർ കട്ട്; നീളൻ മുടിയോട് ബൈ പറഞ്ഞ് അഹാന കൃഷ്ണ

Last Updated:
ഇടുപ്പും കഴിഞ്ഞു വളർന്നിറങ്ങിയ നീളൻമുടി വെട്ടിചെറുതാക്കി അഹാന കൃഷ്ണയുടെ പുതിയ ലുക്ക്
advertisement
1/8
Ahaana Krishna | കേക്ക് കട്ട് ചെയ്യും മുൻപേ ഹെയർ കട്ട്; നീളൻ മുടിയോട് ബൈ പറഞ്ഞ് അഹാന കൃഷ്ണ
ഇന്ന് നടി അഹാന കൃഷ്ണയുടെ (Ahaana Krishna) ജന്മദിനമാണ്. അഹാനയും സഹോദരിമാരും നീളന്മുടിക്കാരാണ് എന്ന കാര്യം വ്യക്തമാണ്. രണ്ടാമത്തെയാളായ ദിയ കൃഷ്ണ മാത്രമാണ് തലമുടി വലിയ നീളത്തിൽ വളർത്താൻ മുതിരാത്തത്. ഇഷാനിയും ഹൻസികയും നീളൻ മുടിയും ചുരുണ്ട മുടിയും ഉള്ളവരാണ്. ഇടതൂർന്ന നീളൻ മുടിയുടെ ഉടമയാണ് അഹാന കൃഷ്ണ. ഈ പിറന്നാളിന് ആ നീളൻ മുടിയോട് ബൈ പറഞ്ഞു കഴിഞ്ഞു അഹാന
advertisement
2/8
കഴിഞ്ഞ ദിവസം തലമുടി മുറിച്ച ശേഷം അതിനു മുൻപും ശേഷവുമുള്ള ലുക്കിലെ വീഡിയോ അഹാന കൃഷ്ണ റീൽസ് ആയി പോസ്റ്റ് ചെയ്തിരുന്നു. അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോ പകർത്തിയത്. ഏറ്റവും വിഷമം തോന്നിയ വീഡിയോ എന്നായിരുന്നു സിന്ധുവിന്റെ കമന്റ് (തുടർന്ന് വായിക്കുക)
advertisement
3/8
അമ്മയ്‌ക്കിഷ്‌ടം മക്കൾ നീളന്മുടിക്കാർ ആവുന്നതാണ്. മുൻപ് ലൂക്ക എന്ന സിനിമയ്ക്ക് വേണ്ടി അഹാന തലമുടി വെട്ടിചെറുതാക്കിയിരുന്നു. ഇതിൽ നിഹാരിക എന്ന കഥാപാത്രത്തിന് വേണ്ടിയാണ് അഹാന ഹെയർസ്റ്റൈൽ മാറ്റിപരീക്ഷിച്ചത്. അതിനു മുൻപുള്ള ചിത്രമായ 'പതിനെട്ടാം പടിയിൽ' അത്യന്തം നീളമുള്ള മുടിയോട് കൂടിയാണ് അഹാന അഭിനയിച്ചത്
advertisement
4/8
പുതിയ ലുക്കിന് കൂട്ടുകാരികളായ അഭിനേത്രികൾ ഞെട്ടലും ആശംസയും എല്ലാം ചേർന്ന കമന്റുകൾ പാസാക്കിക്കഴിഞ്ഞു. അനുപമ, സാനിയ, രജിഷ, നൂറിൻ, മിയ, റിമ തുടങ്ങിയവർ അഹാനയ്ക്ക് കമന്റ്റ് ചെയ്തു
advertisement
5/8
പുതിയ ഹെയർസ്റ്റൈൽ സിനിമയുടെ ഭാഗമാണോയെന്ന കാര്യം അഹാന വ്യക്തമാക്കിയിട്ടില്ല. ജന്മദിനത്തിന് മുൻപായി നടത്തുന്ന പരീക്ഷണം എന്ന് മാത്രമേ അഹാന നിലവിൽ പറഞ്ഞിട്ടുള്ളൂ
advertisement
6/8
പല വിധത്തിലെ സ്റ്റൈലുകൾ അഹാന തന്റെ തലമുടിയിൽ പരീക്ഷിക്കാറുണ്ട്. നീളത്തിൽ അഴിച്ചിട്ടും, ബൺ രൂപത്തിൽ കെട്ടിവച്ചും, പൂചൂടിയും അഹാന തന്റെ കേശാലങ്കാര പരീക്ഷണങ്ങൾ ചെയ്യാറുണ്ട്
advertisement
7/8
ഷൈൻ ടോം ചാക്കോ നായകനായ 'അടി' എന്ന ചിത്രം അഹാനയ്ക്ക് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രമാണ്. അതിനു ശേഷം അഹാനയുടെ സിനിമകൾ ഏതുംതന്നെ റിലീസ് ചെയ്തിട്ടില്ല
advertisement
8/8
പുതിയ ലുക്കിൽ അഹാനയുടെ പിറന്നാൾ ആഘോഷം. വീട്ടിലെ സ്വീകരണമുറിയിലാണ് അഹാനയ്ക്ക് 28-ാം പിറന്നാൾ ആഘോഷം
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | കേക്ക് കട്ട് ചെയ്യും മുൻപേ ഹെയർ കട്ട്; നീളൻ മുടിയോട് ബൈ പറഞ്ഞ് അഹാന കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories