TRENDING:

Ahaana Krishna | അഹാന ധരിച്ച ചുരിദാറിന് കാൽ നൂറ്റാണ്ട് പഴക്കം; ആ വസ്ത്രത്തിനു പിന്നിലെ കഥയിങ്ങനെ

Last Updated:
'അടി' സിനിമയുടെ പ്രൊമോഷന് 25 കൊല്ലം പഴക്കമുള്ള ചുരിദാർ ധരിച്ചെത്തി അഹാന കൃഷ്ണ
advertisement
1/9
Ahaana Krishna | അഹാന ധരിച്ച ചുരിദാറിന് കാൽ നൂറ്റാണ്ട് പഴക്കം; ആ വസ്ത്രത്തിനു പിന്നിലെ കഥയിങ്ങനെ
അഹാന കൃഷ്ണയുടെ (Ahaana Krishna) 'അടി' (Adi movie) വിഷു ചിത്രമായി തിയേറ്ററിലെത്താൻ ഇനി അധിക ദിവസങ്ങൾ ബാക്കിയില്ല. ഷൈൻ ടോം ചാക്കോയാണ് (Shine Tom Chacko) നായകൻ. ഏറെ നാളുകൾക്കു മുൻപ് ചിത്രീകരിച്ച സിനിമയാണിത്. സിനിമയുടെ പ്രൊമോഷൻസ് തകൃതിയായി നടക്കുകയാണ്. ഇതിൽ പങ്കെടുക്കുന്ന തിരക്കിലാണ് അഹാന ഇപ്പോൾ
advertisement
2/9
സിനിമാ പ്രൊമോഷന്റെ ദിവസങ്ങളൊന്നിൽ അഹാന എത്തിയത് 25 വർഷം പഴക്കമുള്ള ഒരു ചുരിദാർ ധരിച്ചാണ്. കറുത്ത നിറമുള്ള അയഞ്ഞ ചുരിദാർ അഹാന കാലത്തിനൊത്ത് ചെറിയ മോഡിഫിക്കേഷനുകൾ നടത്തിയാണ് അണിഞ്ഞത്. ആ ചുരിദാറിന് പിന്നിൽ ഒരു കഥയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/9
കാൽ നൂറ്റാണ്ട് മുൻപ് ഈ ചുരിദാർ ധരിച്ചത് അഹാനയുടെ അമ്മയാണ്. അഹാനയുടെ വീട്ടിൽ പണ്ട് ഉപയോഗിച്ച വസ്ത്രങ്ങൾ വീണ്ടും ധരിക്കുന്ന പതിവുണ്ട്. അതെല്ലാം തന്നെ കൃത്യമായി സൂക്ഷിച്ചു വെക്കാനും അവർ ഓർക്കാറുണ്ട്
advertisement
4/9
ഗോൾഡൻ വർക്കുകളോട് കൂടിയ കൂടിയുള്ള ഈ വസ്ത്രം അമ്മ സിന്ധു അണിയുമ്പോൾ അഹാന അന്ന് കയ്യിലിരിക്കുന്ന രണ്ടു വയസ്സുകാരിയാണ്. ആ ചിത്രവും ചേർത്താണ് അഹാന പോസ്റ്റ് ചെയ്തിട്ടുള്ളത്. മസ്‌ക്കറ്റിൽ നിന്നും വാങ്ങിയ ഈ വസ്ത്രം ഒരു പാകിസ്താനി തയ്യൽക്കാരനാണ് തുന്നിയത് എന്നും അഹാന
advertisement
5/9
ലൂസ് ആയുള്ള വസ്ത്രങ്ങൾ ഫാഷൻ ആയിരുന്ന കാലത്തെ ചുരിദാറാണിത്. മാത്രവുമല്ല, അക്കാലത്തെ സ്ത്രീകളുടെ 'പാന്റുള്ള മോഡേൺ വേഷം' എന്ന വിളിപ്പേരുമുണ്ടായിരുന്നു. ജീൻസ്‌ പോലുള്ള പാശ്ചാത്യ വസ്ത്രങ്ങൾ അധികം സ്ത്രീകൾ അന്ന് ധരിച്ചു തുടങ്ങിയിരുന്നില്ല
advertisement
6/9
ഗീതിക, സജീവ് നായർ എന്നീ ദമ്പതികളായാണ് സിനിമയിൽ അഹാനയും ഷൈൻ ടോം ചാക്കോയും വേഷമിടുക. 'ലൂക്ക' എന്ന സിനിമയാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം
advertisement
7/9
ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ
advertisement
8/9
ദുൽഖർ സൽമാന്റെ വെഫെറർ ഫിലിം നിർമ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ ആദ്യ വീഡിയോ ട്രെൻഡിങ് ആയിരുന്നു
advertisement
9/9
ഒരേ വേഷം ധരിച്ച അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | അഹാന ധരിച്ച ചുരിദാറിന് കാൽ നൂറ്റാണ്ട് പഴക്കം; ആ വസ്ത്രത്തിനു പിന്നിലെ കഥയിങ്ങനെ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories