തൃപ്തിയായല്ലോ അല്ലേ! റിപ്പോർട്ടുകളിൽ 'വീടുവിട്ടിറങ്ങിയ' മരുമകൾ ഐശ്വര്യ 'അൺഫോളോ' ചെയ്ത അമ്മായിയച്ഛൻ ബച്ചനൊപ്പം പൊതുവേദിയിൽ
- Published by:user_57
- news18-malayalam
Last Updated:
കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചൻ മരുമകൾ ഐശ്വര്യയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതും വാർത്തയായിരുന്നു
advertisement
1/6

അമ്മായിയമ്മ ജയാ ബച്ചൻ കാരണം ഭർത്താവിന്റെ വീട് വിട്ടിറങ്ങി എന്ന് റിപോർട്ടുകൾ പ്രസ്താവിച്ച നടി ഐശ്വര്യ റായ് (Aishwarya Rai) ബച്ചൻ കുടുംബത്തോടൊപ്പം. മകൾ ആരാധ്യ ബച്ചന്റെ സ്കൂൾ പരിപാടിക്കാണ് ഐശ്വര്യ റായും കുടുംബവും എത്തിച്ചേർന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചൻ മരുമകൾ ഐശ്വര്യയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതും വാർത്തയായിരുന്നു
advertisement
2/6
അമിതാഭ് ബച്ചൻ, അഭിഷേകിന്റെ സഹോദരീപുത്രൻ അഗസ്ത്യ നന്ദ, എന്നിവരെല്ലാം തന്നെ ആരാധ്യയുടെ സ്കൂൾ പരിപാടിക്ക് മുംബൈയിൽ ഒത്തുകൂടി. വെള്ളിയാഴ്ചയായിരുന്നു പരിപാടി. ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ് ആരാധ്യ (തുടർന്നു വായിക്കുക)
advertisement
3/6
ഇവർ ഒന്നിച്ചെത്തിയ പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. ബ്ലാക്ക് സൽവാറും ഗോൾഡൻ ചുന്നിയും ചേർന്നതായിരുന്നു ഐശ്വര്യയുടെ വേഷം. അഭിഷേക് ബച്ചൻ ഒരു ബ്ലൂ ഷർട്ട് ധരിച്ചിരുന്നു. അമിതാഭ് ബച്ചൻ ഒരു പ്രിന്റഡ് ബ്ലാക്ക് ജാക്കറ്റ് അണിഞ്ഞിരുന്നു
advertisement
4/6
പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിൽ ബച്ചൻ കുടുംബം ഇപ്പോഴും പരസ്പര പൂരകങ്ങളാണ്. പോയവാരം അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ആർച്ചീസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുടുംബം മുഴുവനും ഒത്തുചേർന്നു. സ്പെഷ്യൽ സ്ക്രീനിംഗ് പരിപാടിക്കാണ് എല്ലാപേരും ഒന്നിച്ചു വന്നത്
advertisement
5/6
സ്‌ക്രീനിംഗിനിടെ അഗസ്ത്യ നന്ദ ഒറ്റയ്ക്ക് പോസ് ചെയ്യുന്ന വേളയിൽ, ഐശ്വര്യ റായ് ടീസ് ചെയ്യുന്നതും കാണാം. റെഡ് കാർപെറ്റിൽ പോസ് ചെയ്യുമ്പോൾ അഗസ്ത്യയോട് അൽപ്പം കൂടി ക്യാമറാ പരിചയം വേണമെന്ന് പറയുന്ന അമ്മായി ഐശ്വര്യയെ കാണാം
advertisement
6/6
2007ലായിരുന്നു ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിലെ വിവാഹം. 2011ലാണ് മകൾ ആരാധ്യ ബച്ചന്റെ ജനനം. 'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗത്തിലാണ് ഐശ്വര്യ റായ് ഏറ്റവും ഒടുവിലായി വേഷമിട്ടത്. 2023 ഏപ്രിൽ മാസത്തിലായിരുന്നു റിലീസ്
മലയാളം വാർത്തകൾ/Photogallery/Buzz/
തൃപ്തിയായല്ലോ അല്ലേ! റിപ്പോർട്ടുകളിൽ 'വീടുവിട്ടിറങ്ങിയ' മരുമകൾ ഐശ്വര്യ 'അൺഫോളോ' ചെയ്ത അമ്മായിയച്ഛൻ ബച്ചനൊപ്പം പൊതുവേദിയിൽ