TRENDING:

കൊല്ലൂർ മൂകാംബികാ ദേവിക്ക് 8 കോടിയുടെ വജ്ര കിരീടവും സ്വർ‌ണവാളും സമർപ്പിച്ച് ഇളയരാജ

Last Updated:
ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഒപ്പമുണ്ടായിരുന്നു
advertisement
1/9
കൊല്ലൂർ മൂകാംബികാ ദേവിക്ക് 8 കോടിയുടെ വജ്ര കിരീടവും സ്വർ‌ണവാളും സമർപ്പിച്ച് ഇളയരാജ
കൊല്ലൂർ മൂകാംബികാ ദേവിക്കും വീരഭദ്രസ്വാമിക്കും വജ്ര കിരീടവും സ്വർണ്ണ വാളും മുഖരൂപവും സമർപ്പിച്ച് ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ. വജ്രമാല ഉൾപ്പെടെ 8 കോടി രൂപ വിലവരുന്ന ആഭരണങ്ങളാണ് കൊല്ലൂരിൽ സമർപ്പിച്ചത്.
advertisement
2/9
മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളുമാണ് സമര്‍പ്പിച്ചത്.
advertisement
3/9
ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജയെ വാദ്യമേളങ്ങളോടെ ആയിരക്കണക്കിന് ഭക്തർ ചേർന്നാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്.
advertisement
4/9
ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു.
advertisement
5/9
കൊടിമരത്തിനു മുന്നിൽ ക്ഷേത്ര മുഖ്യ അർച്ചകൻ കെ എൻ സുബ്രഹ്മണ്യ അഡിഗയുടെ സാന്നിധ്യത്തിലാണ് ആഭരണങ്ങൾ ദേവിക്ക് സമർപ്പിച്ചത്.
advertisement
6/9
ക്ഷേത്രദർശനം നടത്തിയ ശേഷമാണ് അർച്ചകൻ സുബ്രഹ്മണ്യ അഡിഗയുടെ സാന്നിധ്യത്തിൽ ഇളയരാജ ആഭരണങ്ങൾ കൈമാറിയത്.
advertisement
7/9
വജ്രാഭരണങ്ങൾ മൂകാംബിക ദേവിക്കും, സ്വർണ്ണവാൾ വീരഭദ്ര സ്വാമിക്കുമാണ് സമർപ്പിച്ചത്. ഉച്ചയോടെ ക്ഷേത്ര ദർശനം പൂർത്തിയാക്കി മടങ്ങി.
advertisement
8/9
ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിൻ്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിൻ്റെയും ചിത്രങ്ങളും അഡിഗ പങ്കുവച്ചിട്ടുണ്ട്.
advertisement
9/9
നേരത്തെയും ഇളയ രാജ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വിലകൂടിയ വജ്രങ്ങൾ സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/India/
കൊല്ലൂർ മൂകാംബികാ ദേവിക്ക് 8 കോടിയുടെ വജ്ര കിരീടവും സ്വർ‌ണവാളും സമർപ്പിച്ച് ഇളയരാജ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories