വധുവിന് വരനെക്കാൾ പ്രായകൂടുതൽ; നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി കമന്റ് ബോക്സ് പൂട്ടി
- Published by:meera_57
- news18-malayalam
Last Updated:
അഖിലിന്റെ ജ്യേഷ്‌ഠൻ നാഗ ചൈതന്യയെയും ചേട്ടത്തിയമ്മയാവാൻ പോകുന്ന ശോഭിതയെക്കാളും പ്രായമുണ്ട് സൈനബിന്
advertisement
1/6

ഏകദേശം ഒരേസമയത്ത് രണ്ടു മരുമക്കളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് നടൻ നാഗാർജുനയുടെയും നടി അമല അക്കിനേനിയുടെയും കുടുംബം. മൂത്തമകൻ നാഗ ചൈതന്യയുടെ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇളയപുത്രൻ അഖിൽ അക്കിനേനിയുടെ (Akhil Akkineni) വിവാഹനിശ്ചയവും കഴിഞ്ഞു. ഈ വിവരവും നാഗാർജുന സന്തോഷത്തോടു കൂടി സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. സൈനബ് റാവ്‌ജി (Zainab Ravdjee) എന്ന ആർട്ടിസ്റ്റാണ് അഖിലിന്റെ വധു. എന്നാൽ, നാഗാർജുനയുടെ കുടുംബത്തെ വിവാദങ്ങൾ ഒരുകാലത്തും പിടിവിടുന്നില്ല എന്നാണ് വാസ്തവം. മതവും പ്രായവ്യത്യാസവുമാണ് നെറ്റിസൺസ് ആക്രമണം അഴിച്ചുവിടാനുള്ള പ്രധാന കാരണം
advertisement
2/6
നാഗചൈതന്യയുടെയും അഖിലിന്റെയും പിതാവിന്റെ വിവാഹങ്ങളിൽ നിന്നും ആരംഭിച്ചതാണ് ഇവരുടെ ബന്ധങ്ങളെ ചൊല്ലിയുള്ള തീയും പുകയും. പ്രമുഖ ചലച്ചിത്ര നിർമാതാവിന്റെ മകളായ ലക്ഷ്മി ദഗ്ഗുബാട്ടിയിൽ നിന്നുള്ള വിവാഹബന്ധത്തിൽ പിറന്ന മകനാണ് നാഗ ചൈതന്യ. ലക്ഷ്മിയുമായുള്ള വിവാഹമോചന ശേഷം നാഗാർജുന നടി അമലയെ വിവാഹം ചെയ്തു. ഇവരുടെ മകനാണ് അഖിൽ. നാഗ ചൈതന്യ ആദ്യം നടി സമാന്ത റൂത്ത് പ്രഭുവിനെ വിവാഹം ചെയ്യുകയും, ഈ ബന്ധം പിരിയുകയും ചെയ്തു. ശേഷം, നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
കുതിരയെ ഓടിക്കാൻ പരിശീലനം നേടുന്നതിനിടെയാണ് അഖിലും സൈനബും പരിചയപ്പെടുന്നതും, പ്രണയത്തിലാവുന്നതും. ഇന്ത്യ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിൽ വേരുകളുള്ള ആർട്ടിസ്റ്റാണ് സൈനബ് റാവ്‌ജി. സൈനബിന്റെ പിതാവ് സുൽഫി റാവ്‌ജി സിനിമാ, രാഷ്ട്രീയ മേഖലകളിൽ ആഴത്തിൽ ബന്ധങ്ങളുള്ള വ്യക്തിത്വമാണ്. ഒരുകാലത്ത്, ഹൈദരാബാദിലെ ഓഡിയോൺ തിയേറ്ററിന്റെ ഉടമയായിരുന്നു അദ്ദേഹം. ഇന്ന് ഇതൊരു മൾട്ടിപ്ലെക്‌സാണ്. സിനിമാ കുടുംബത്തിന് ചേരുന്ന പാരമ്പര്യം വിളിച്ചോതുന്ന കുടുംബമാണ് വരാൻ പോകുന്ന മരുമകളുടെയും
advertisement
4/6
എന്നാൽ, ഈ സോഷ്യൽ മീഡിയ യുഗത്തിൽ പലരുടെയും കണ്ണുകളിൽ നിന്നും സ്വസ്ഥത വേണമെങ്കിൽ, ഇത്രയുമെല്ലാം ഉണ്ടായിട്ടു കാര്യമില്ല എന്ന അവസ്ഥയാണുള്ളത്. അഖിലും സൈനബും രണ്ടു മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. നാഗാർജുന സൈനബിനെ മരുമകളായി ലഭിച്ചതിൽ സന്തോഷം പങ്കിട്ടപ്പോൾ, അഖിൽ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പക്ഷേ, കൂടുതൽ ആക്രമണം ഉണ്ടാവുന്നതിനും മുൻപേ അഖിൽ തന്റെ കമന്റ് ബോക്സ് എന്താകുമെന്ന് മനസിലാക്കി കാലേകൂട്ടി അടച്ചുപൂട്ടി
advertisement
5/6
മമ്മൂട്ടി വേഷമിട്ട 'ഏജന്റ്' ആണ് അഖിൽ അക്കിനേനിയുടെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രം വേണ്ടത്ര ബോക്സ് ഓഫീസ് വിജയം നേടാതെ പോയി. അഖിൽ, സൈനബ് വിവാഹം 2025ൽ നടക്കും എന്നാണ് വിവരം. എന്നാൽ, സൈനബിന്റെ പ്രായം പലരും വിഷയമാക്കിയിട്ടുണ്ട്. അഖിലിന്റെ ജ്യേഷ്‌ഠൻ നാഗ ചൈതന്യയെയും ചേട്ടത്തിയമ്മയാവാൻ പോകുന്ന ശോഭിതയെക്കാളും പ്രായമുണ്ട് അഖിലിന്റെ വധുവായി അക്കിനേനി കുടുംബത്തിലേക്ക് ഇളയമരുമകളാവാൻ പോകുന്ന സൈനബിന്
advertisement
6/6
അഖിൽ അക്കിനേനിക്ക് 31 വയസും സൈനബിന് 39 വയസുമാണ് പ്രായം. നീണ്ട പ്രായവ്യത്യസത്തെ മറികടന്ന പ്രണയമാണ് അഖിൽ, സൈനബ് എന്നിവരുടേത്. അഖിലിന്റെ മൂത്ത സഹോദരൻ ചൈതന്യയുടെ വിവാഹ വീഡിയോ 50 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്ന വാർത്ത വന്നിരുന്നു. സിനിമാനടൻ കൂടിയായ അഖിലിന്റെ വിവാഹവും സമാന രീതിയിൽ ഒ.ടി.ടിക്ക് വിൽക്കപ്പെടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
വധുവിന് വരനെക്കാൾ പ്രായകൂടുതൽ; നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി കമന്റ് ബോക്സ് പൂട്ടി