TRENDING:

ഇത് വല്ലാത്ത ചതിയായിപ്പോയി! 'രശ്മികയെ കിണർ വെട്ടി മൂടണമെന്ന് മലയാളം റിവ്യൂ'; പുഷ്പ2 ടീമിന് പറ്റിയത് വൻ അമളി

Last Updated:
പുഷ്പ ടീമിന് പറ്റിയ അമളിയെ കുറിച്ച് വൻ ട്രോളുകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്
advertisement
1/6
ഇത് വല്ലാത്ത ചതിയായിപ്പോയി! 'രശ്മികയെ കിണർ വെട്ടി മൂടണമെന്ന് മലയാളം റിവ്യൂ'; പുഷ്പ2 ടീമിന് പറ്റിയത് വൻ അമളി
തെന്നിന്ത്യൻ സിനിമാലോകം ഏറെ ചർ‌ച്ചചെയ്യപ്പെട്ട സിനിമയാണ് പുഷ്പ2. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ വൻ വിവാദങ്ങളും വന്നിരുന്നു. പുഷ്പ രാജായി അല്ലു അർജുൻ അഴിഞ്ഞാടിയെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകത്ത് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഉത്തരേന്ത്യയിൽ വൻ വിജയമായിരുന്നു സിനിമയ്ക്ക്.
advertisement
2/6
നിലവിൽ പുഷ്പ2 ഒടിടി സ്ട്രീമിം​ഗ് തുടരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ താങ്ക് യു മീറ്റ് നടന്നത്. സിനിമയിലെ അണിയറപ്രവർത്തകരും അല്ലു അർജുനും ഉൾപ്പെടെ പരിപാടിയ്ക്ക് എത്തിയിരുന്നു. സിനിമയുടെ ആരംഭം മുതൽ റിലീസ് ചെയ്തതിന് ശേഷം പ്രേക്ഷകരിൽ നിന്നുണ്ടായ പ്രതികരണങ്ങളും ഉൾപ്പെടുത്തിയായിരുന്നു.
advertisement
3/6
ഇതു കൂടാതെ, വിവിധ ഭാഷകളിൽ നിന്നുള്ള തിയേറ്റർ റിവ്യൂകളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മലയാളത്തിൽ നിന്നുള്ള ഭാ​ഗമാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മറ്റു ഭാഷകളിൽ നിന്നുള്ള റിവ്യൂകളിൽ പുഷ്പ സിനിമയെ കുറിച്ച് വളരെ പുകഴ്ത്തിയാണ് പറയുന്നത്.
advertisement
4/6
എന്നാൽ, മളയാളത്തിൽ റിവ്യൂവിൽ ഒരു പ്രേക്ഷകൻ പറയുന്നത് 'രശ്മികയെ കിണർ വെട്ടി കുഴിച്ചു മൂടണം. അത്രയ്ക്ക് ക്രിഞ്ച് ഫെസ്റ്റിവൽ' എന്നായിരുന്നു. ഭാഷ മനസിലാകാതെയാണ് അണിയറപ്രവർത്തകർ വീഡിയോ ഉൾപ്പെടുത്തിയത്.
advertisement
5/6
ഇതിനോടൊപ്പം ക്ലൈമാക്സിൽ കയ്യും കാലും കെട്ടിയിട്ട് വില്ലന്മാരുമായി ഫൈറ്റ് ചെയ്യുന്ന അല്ലുവിനെ വിമർശിക്കുന്ന റിവ്യുവും ഉൾപ്പെടുത്തി.
advertisement
6/6
ഇതിനെതിരെയാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുന്നത്.  പുഷ്പ ടീമിന് പറ്റിയ അമളിയെ കുറിച്ച് വൻ ട്രോളുകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഭാഷ ചതിച്ചാശാനെ, എന്നാലും ഇത് വല്ലാത്ത ചതിയായി പോയി, എന്നിങ്ങനെയായിരുന്നു പരിഹാസ കമന്റുകൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
ഇത് വല്ലാത്ത ചതിയായിപ്പോയി! 'രശ്മികയെ കിണർ വെട്ടി മൂടണമെന്ന് മലയാളം റിവ്യൂ'; പുഷ്പ2 ടീമിന് പറ്റിയത് വൻ അമളി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories