TRENDING:

Arya Babu | ആരും തിരക്ക് കൂട്ടരുത്, എല്ലാർക്കും ഉണ്ട്; എനിക്കും ഇരിക്കട്ടെ ഒരു മനഃസുഖം എന്ന് ആര്യ ബാബു

Last Updated:
സ്വാഭാവിക നർമത്തിന്റെ മർമം അറിഞ്ഞ് കൈകാര്യം ചെയ്യാൻ മാത്രമല്ല ആര്യക്ക് അറിയാവുന്നത്. അതിന്റെ ഉദാഹരണമാണ് ഇവിടെയുള്ളത്
advertisement
1/8
Arya Babu | ആരും തിരക്ക് കൂട്ടരുത്, എല്ലാർക്കും ഉണ്ട്; എനിക്കും ഇരിക്കട്ടെ ഒരു മനഃസുഖം എന്ന് ആര്യ ബാബു
സ്വാഭാവിക നർമത്തിന്റെ മർമം അറിഞ്ഞ് അത് കൈകാര്യം ചെയ്യാനറിയാവുന്ന ചുരുക്കം ചില വനിതാ അവതാരകാരിൽ ഒരാളാണ് ആര്യ ബാബു (Arya Babu). ബിഗ് ബോസ് എന്ന ഷോയുടെ വിജയം ആര്യ ബാബു- രമേഷ് പിഷാരടി കോംബോയുടെ കെമിസ്ട്രി ആണെന്ന് ആർക്കും നിഷേധിക്കാനാവില്ല. അത്രയേറെ ജനപ്രീതി നേടിയെടുത്ത പരിപാടിയായിരുന്നു അത്
advertisement
2/8
അതിനു ശേഷം ബിഗ് ബോസിൽ വന്നപ്പോഴും വിജയി ആകും എന്ന നിലയിൽ എത്തിയപ്പോഴേക്കും കോവിഡ് മൂലം ഷോ നിലച്ചു പോയിരുന്നു. അല്ലെങ്കിൽ ആര്യ തന്നെയാകും ഒന്നാമതെത്തുക എന്ന് പലരും ഉറപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ വ്യക്തിയാണ് ആര്യ (തുടർന്ന് വായിക്കുക)
advertisement
3/8
ഇൻസ്റ്റഗ്രാമിലാണ് ആര്യയെ സ്ഥിരമായി കാണാൻ കഴിയുന്നത്. ഇവിടെ ആര്യയുമായി ബന്ധപ്പെട്ട ഏല്ലാ വിശേഷങ്ങളും അറിയാൻ സാധിക്കും. ആര്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പോസ്റ്റ് ചെയ്യപ്പെടുന്നത് ഇവിടെയാണ്
advertisement
4/8
എന്നാൽ സൈബർ ലോകത്തിന്റെ കൂരമ്പുകൾ കൊള്ളേണ്ടി വന്നവരുടെ കൂട്ടത്തിൽ ആര്യയുടെ കഥയും വ്യത്യസ്തമല്ല. ഗ്ലാമർ പരീക്ഷണം നടത്തിയാൽ അതുറപ്പാണ്. ഫോട്ടോ ആയാലും വീഡിയോ ആയാലും അറയ്ക്കുന്ന ഭാഷയിൽ അവിടെ കമന്റുകൾ കേറിവരും
advertisement
5/8
ആര്യയുടെ ഒരു വീഡിയോയുടെ താഴെ ഇതുപോലെ കമന്റുകളുടെ പൂരം തന്നെയാണ് വന്നുചേർന്നത്. ഒന്നുകിൽ വിട്ടുകളയുക, അല്ലെങ്കിൽ തീരെമോശപ്പെട്ട വർത്തമാനം പറയുന്ന ചിലർക്ക് മറുപടി കൊടുക്കുക എന്ന പതിവിന് ആര്യ ഒരു ട്വിസ്റ്റ് നൽകിയിരിക്കുന്നു
advertisement
6/8
വീഡിയോയ്ക്ക് താഴെ വന്ന ആക്രമണോത്സുകതയുള്ള കമന്റുകൾ എല്ലാത്തിനും സമയം ചിലവിട്ട് ആര്യ മറുപടി കൊടുത്തു. എനിക്കും ഇരിക്കട്ടെ ഒരു മനഃസുഖം എന്നാണ് ആര്യയ്ക്ക് പറയാനുള്ളത്
advertisement
7/8
ആദ്യമായല്ല ആര്യ പ്രശ്നക്കാരെ കൈകാര്യം ചെയ്തു വിടുന്നത്. പക്ഷേ ഇത്രയും പേർക്ക് ഒന്നിച്ചു കിട്ടുന്നത് ആദ്യമായാണ്. സ്വന്തം കമന്റുകളുടെ സ്ക്രീൻഷോട്ട് പങ്കിടാനും ആര്യ മറന്നില്ല
advertisement
8/8
തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ സ്റ്റോറി രൂപത്തിലാണ് ആര്യ ഈ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്
മലയാളം വാർത്തകൾ/Photogallery/Buzz/
Arya Babu | ആരും തിരക്ക് കൂട്ടരുത്, എല്ലാർക്കും ഉണ്ട്; എനിക്കും ഇരിക്കട്ടെ ഒരു മനഃസുഖം എന്ന് ആര്യ ബാബു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories