Aswathy Sreekanth | നോക്കി നിന്നാൽ സ്റ്റാർട്ട് ആവില്ല; പുത്തൻ ലുക്കിൽ അശ്വതി ശ്രീകാന്തിന്റെ ഫോട്ടോ
- Published by:user_57
- news18-malayalam
Last Updated:
അൾട്രാമോഡേൺ ലുക്കിൽ അശ്വതി ശ്രീകാന്ത്. ഫോട്ടോയ്ക്ക് രസകരമായ കമന്റും മറുപടിയും
advertisement
1/8

ചക്കപ്പഴത്തിലെ ഉത്തമന്റെ ഭാര്യ ആശ, പലപല വേദികളിൽ നിറഞ്ഞ ആങ്കർ, പത്മ-കമലമാരുടെ സൂപ്പർ അമ്മ, ലൈഫ്കോച്ച്. ഇതെല്ലാം ചേർന്നതാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് (Aswathy Sreekanth). അശ്വതിയെ എപ്പോഴും കാണുന്ന ചില ലുക്കുകളുണ്ട്. മോഡേണും നാടനുമായ വേഷങ്ങൾ അശ്വതി പരീക്ഷിക്കാറുണ്ട്. പക്ഷെ ഇതുപോലെ ഒരു മേക്കോവർ മുൻപ് കണ്ടുകാണില്ല അശ്വതിയുടെ ആരാധകർ
advertisement
2/8
ഒരു ബൈക്കിന്റെ ചാരെ നിൽക്കുന്ന അശ്വതിയാണ് ചിത്രത്തിൽ. വേഷം അൾട്രാമോഡേൺ ജീൻസ് ഷോർട്സും, സ്ലീവ്‌ലെസ് ടോപ്പും, കൂളേഴ്‌സും. അതിന്റെ താഴെ പലരും കമന്റ് ചെയ്യുകയും ചെയ്‌തു (തുടർന്ന് വായിക്കുക)
advertisement
3/8
ഇങ്ങനെ നോക്കി നിന്നാൽ സ്റ്റാർട്ട് ആവുമെന്ന് തോന്നുന്നില്ല. അറ്റ്ലീസ്റ്റ് ഒന്ന് കേറി ഇരിക്കേലും ചെയ്താൽ... എന്ന് ഒരാളുടെ കമന്റ്. ഇതിന് അശ്വതി ശ്രീകാന്ത് മറുപടി നൽകുകയും ചെയ്‌തു
advertisement
4/8
'ഓണർ കാണുന്നേനു മുന്നേ ഫോട്ടോ എടുത്തു സ്ഥല വിട്ട ലെ ഞാൻ' എന്നാണ് അശ്വതിയുടെ പ്രതികരണം. അപ്പൊ ബൈക്ക് അശ്വതിയുടേതല്ല എന്ന് സാരം
advertisement
5/8
ഈ മേക്കോവർ അശ്വതിയുടെ സുഹൃത്തുക്കളുമായുള്ള മീറ്റപ്പിന്റെ ഭാഗമാണ് എന്നാണ് മറ്റൊരു പോസ്റ്റിൽ നിന്നുള്ള വിവരം. കൂട്ടുകാരുമൊത്തുള്ള ചിത്രങ്ങൾ ചേർത്തൊരു വീഡിയോ പോസ്റ്റുമുണ്ട്
advertisement
6/8
മൂന്നു ദിവസത്തെ 30 സെക്കന്ഡിലാക്കിയുള്ളതാണ് അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്. കൂട്ടുകാരികളുടെ ഒരു സംഘം വളരെ നാളുകൾക്ക് ശേഷം ഒത്തുചേർന്നു എന്നാണ് ഈ വീഡിയോ പോസ്റ്റ് നൽകുന്ന സൂചന
advertisement
7/8
അടുത്തിടെ റിലീസ് ചെയ്ത 'തീപ്പൊരി ബെന്നി' എന്ന ചിത്രത്തിലും അശ്വതി ശ്രീകാന്ത് വേഷമിട്ടു. ഡിൻസി എന്നാണ് അശ്വതിയുടെ കഥാപാത്രത്തിന്റെ പേര്
advertisement
8/8
ജീവിതവിജയത്തിനായുള്ള ധാരാളം പോസ്റ്റുകൾ അശ്വതിയുടെ പേജിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. സംശയങ്ങൾ ചോദിക്കുന്നവർക്കുള്ള മറുപടിയും ടിപ്പുകളും പങ്കിടാറുമുമുണ്ട് അശ്വതി
മലയാളം വാർത്തകൾ/Photogallery/Buzz/
Aswathy Sreekanth | നോക്കി നിന്നാൽ സ്റ്റാർട്ട് ആവില്ല; പുത്തൻ ലുക്കിൽ അശ്വതി ശ്രീകാന്തിന്റെ ഫോട്ടോ