TRENDING:

ജീവിതപാഠമായി ഒരു ചരമ വാർത്ത; സ്വന്തം മരണവാർത്ത എഴുതി ചെന്നൈ സ്വദേശി

Last Updated:
"എന്റെ ആവേശകരമായ ജീവിതം പങ്കിട്ടതിന് നന്ദി. എന്റെ പാർട്ടി അവസാനിച്ചു. ഞാൻ ഉപേക്ഷിക്കുന്നവർക്ക് ഹാംഗ് ഓവർ ഇല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും നന്നായി ആസ്വദിച്ച് ജീവിക്കണം."
advertisement
1/6
ജീവിതപാഠമായി ഒരു ചരമ വാർത്ത; സ്വന്തം മരണവാർത്ത എഴുതി ചെന്നൈ സ്വദേശി
ചെന്നൈ: പത്രത്തിൽ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി സ്വന്തം ചരമ വാർത്ത ഏഴുതി ചെന്നൈ സ്വദേശിയായ ഇജി കെ. ഉമാമഹേഷ്. സാധാരണയായി പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ചരമവാർത്തയിൽ നിന്നും വ്യത്യസ്തമായിരുന്നു ഉമാമഹേഷിന്റെ ചരമ വാർത്ത.
advertisement
2/6
വെള്ളിയാഴ്ച ചെന്നൈയിൽ തന്റെ 72-ാം ജന്മദിനത്തിന് ഒരു ദിവസം മുൻപാണ് ഉമാമഹേഷ് അന്തരിച്ചത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് തൊട്ടുമൻപാണ് മരണവാർത്ത സ്വന്തമായി എഴുതി ബന്ധുക്കളെ ഏൽപിച്ചത്. പത്രത്തിലും ഫേസ്ബുക്കിലും ചരമ വാർത്ത പ്രസിദ്ധീകരിക്കണമെന്നതായിരുന്നു ഉമാമഹേഷിന്റെ ആവശ്യം.
advertisement
3/6
മതവിശ്വാസി അല്ലാതെ ഭൂമയിൽ ജീവിച്ച ഒരു പൗരൻ എന്നാണ് ഉമാമഹേഷ് സ്വന്തമായി വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനു താഴെയാണ് ചരമ കുറിപ്പ് തുടങ്ങുന്നത്. ഭാർത്താവ്, ഗൃഹനാഥൻസ തിയേറ്റർ- മൂവി ആക്ടർ, ഇന്റർനാഷണൽ കാർ റാലി ഡ്രൈവർ, കാർ റാലി സംഘാടകൻ, യുക്തിവാദി, സ്വതന്ത്ര ചിന്തകൻ തുടങ്ങി ഏതു പേരിൽ വേണമെങ്കിലും തന്നെ ഓർക്കാമെന്നാണ് ഉമാമഹേഷ് ചരമക്കുറിപ്പിൽ ആവശ്യപ്പെടുന്നത്.
advertisement
4/6
കാർ റാലി ഡ്രൈവറായ ഉമാമഹേഷ് ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിലെ ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ മുൻ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. കാറുകളെയും കാറോട്ട മത്സരങ്ങളെയും സ്നേഹിച്ചിരുന്ന ഒരു മനുഷ്യൻ എന്ന നിലയിലാണ് ഉമാമഹേഷ് ഫേസ്ബുക്ക് സുഹൃ‌ത്തുക്കൾക്ക് വേണ്ടി ചരമവാർത്ത എഴുതിയിരിക്കുന്നത്.
advertisement
5/6
"ഇന്ത്യയിലെ ഏറ്റവും മികച്ച മെക്കാനിക് ഉണ്ടായിരുന്നിട്ടും, എന്റെ വിന്റേജ് വാഹനം പുനസ്ഥാപിക്കാനായില്ലെന്ന് വ്യസന പൂർവം അറിയിക്കട്ടെ. വാഹനത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗശൂന്യമായി. ഉപയോഗയോഗ്യമായ ഭാഗങ്ങൾ വിന്റേജ് വാഹന ഉടമകൾക്ക് സംഭാവന നൽകും."- അദ്ദേഹം എഴുതി.
advertisement
6/6
"എന്റെ ആവേശകരമായ ജീവിതം പങ്കിട്ടതിന് നന്ദി. എന്റെ പാർട്ടി അവസാനിച്ചു. ഞാൻ ഉപേക്ഷിക്കുന്നവർക്ക് ഹാംഗ് ഓവർ ഇല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും നന്നായി ആസ്വദിച്ച് ജീവിക്കണം." സുഹൃത്തുക്കളെയും ശത്രുക്കളെയും അഭിസംബോധന ചെയ്ത് അദ്ദേഹം എഴുതി.
മലയാളം വാർത്തകൾ/Photogallery/Buzz/
ജീവിതപാഠമായി ഒരു ചരമ വാർത്ത; സ്വന്തം മരണവാർത്ത എഴുതി ചെന്നൈ സ്വദേശി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories