TRENDING:

100 കോടി വിലവരുന്ന ബം​ഗ്ലാവ്; ഭർത്താവും കുട്ടികളും ഇല്ല: ആർക്കും പ്രവേശനമില്ലാത്ത വീട്ടിൽ ഈ നടി താമസിക്കുന്നത് ഒറ്റയ്ക്ക്

Last Updated:
ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ താരങ്ങളുടെ വീടുകൾക്ക് സമീപത്തായാണ് ഈ നടിയുടെ വീട്
advertisement
1/9
100 കോടി വിലവരുന്ന ബം​ഗ്ലാവ്; ഭർത്താവും കുട്ടികളും ഇല്ല: ആർക്കും പ്രവേശനമില്ലാത്ത വീട്ടിൽ ഈ നടി താമസം ഒറ്റയ്ക്ക്
പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമാ വ്യവസായത്തിൽ നിറഞ്ഞുനിൽക്കുന്ന ബോളിവുഡ് നടിമാരിൽ പ്രമുഖയാണ് രേഖ. ഹിന്ദിയിലും ദക്ഷിണേന്ത്യൻ സിനിമകളിലും പ്രവർത്തിച്ചുകൊണ്ട് ഇന്നും ആരാധകരെ വിസ്മയിപ്പിക്കുന്ന രേഖയുടെ ആഡംബര ബം​ഗ്ലാവിനെ കുറിച്ച് അധികം ആർക്കും അറിയില്ല.
advertisement
2/9
71 വയസ്സായിട്ടും സൗന്ദര്യത്തിനും അഭിനയ വൈദഗ്ധ്യത്തിനും മങ്ങലേൽക്കാത്ത രേഖ, മുംബൈയിലെ ഏറ്റവും ആഢംബരമായ പ്രദേശത്താണ് താമസിക്കുന്നത്. ഏകദേശം 100 കോടി രൂപ വിലമതിക്കുന്നതാണ് അവരുടെ മനോഹരമായ വീട്.
advertisement
3/9
ബോളിവുഡിലെ 'ഉംറാവു ജാൻ' എന്നറിയപ്പെടുന്ന രേഖയുടെ വീടിന്റെ പേര് 'ബസേര' എന്നാണ്. മുംബൈയിലെ ആഢംബര പ്രദേശമായ ബാന്ദ്രയിലെ ബാൻഡ്‌സ്റ്റാൻഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ താരങ്ങളുടെ വീടുകൾക്ക് സമീപത്തായാണ് രേഖയുടെ ഭവനവും.
advertisement
4/9
ആധുനികതയും പച്ചപ്പും ഇടകലർന്ന കാഴ്ചയാണ് വീടിന്റെ പുറത്ത്. "ബസേര" എന്ന് എഴുതിയ നെയിംപ്ലേറ്റും ഇവിടെ കാണാം.
advertisement
5/9
വീടിനുള്ളിലെ മരപ്പണികൾ അതിമനോഹരമാണ്. മേൽക്കൂര ഒരു രാജകൊട്ടാരത്തിന് സമാനമായ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. വെളുത്ത ചുവരുകൾക്ക് പൂരകമായി വലിയ ജനലുകൾ നൽകിയിട്ടുണ്ട്. പിച്ചള വിളക്കുകൾ, സിൽക്ക് കർട്ടനുകൾ, വിവിധതരം ഫർണിച്ചറുകൾ എന്നിവയാൽ 'ബസേര' അലങ്കരിച്ചിരിക്കുന്നു. വീടിന്റെ ഓരോ വിശദാംശങ്ങളും രേഖ തന്നെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത് ഒരുക്കിയതാണെന്നാണ് പറയപ്പെടുന്നത്.
advertisement
6/9
വീടിന് പുറത്തുള്ള പ്രവേശന കവാടത്തിൽ കാണുന്ന വലിയ കുടയുടെ ഡിസൈൻ ബംഗ്ലാവിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഈ രൂപകൽപ്പന രേഖയുടെ പ്രശസ്ത ചിത്രം 'ഉംറാവു ജാനെ' ഓർമ്മിപ്പിക്കുന്നതാണെന്നും പറയപ്പെടുന്നു.
advertisement
7/9
ഇത്രയും വലിയൊരു വീട്ടിൽ രേഖ സെക്രട്ടറി ഫർസാനയോടൊപ്പം മാത്രമാണ് താമസിക്കുന്നത്. രേഖയ്ക്ക് കുട്ടികളോ കുടുംബമോ ഇല്ല. പുറത്തുനിന്നുള്ള ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കാറില്ലെന്നും പറയപ്പെടുന്നു.
advertisement
8/9
പലരുമായും പ്രണയത്തിലായിരുന്ന രേഖ ഡൽഹിയിലെ വ്യവസായിയായ മുകേഷ് അഗർവാളിനെ വിവാഹം കഴിച്ചെങ്കിലും, വിവാഹത്തിന് തൊട്ടുപിന്നാലെ അദ്ദേഹം മരണപ്പെട്ടതോടെ രേഖ വീണ്ടും ഒറ്റപ്പെട്ടു.
advertisement
9/9
രേഖ തന്റെ വീടിന് 'ബസേര' എന്ന് പേരിട്ടതിന് പിന്നിൽ ഒരു സിനിമാ ബന്ധമുണ്ട്. രേഖ, ശശി കപൂർ, രാഖി, പൂനം ധില്ലൻ എന്നിവർ അഭിനയിച്ച 1981-ൽ പുറത്തിറങ്ങിയ 'ബസേര' എന്ന ചിത്രമാണ് വീടിന് പേരിടാൻ പ്രചോദനമായതെന്നാണ് കരുതപ്പെടുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
100 കോടി വിലവരുന്ന ബം​ഗ്ലാവ്; ഭർത്താവും കുട്ടികളും ഇല്ല: ആർക്കും പ്രവേശനമില്ലാത്ത വീട്ടിൽ ഈ നടി താമസിക്കുന്നത് ഒറ്റയ്ക്ക്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories