TRENDING:

'എന്റെ വിവാഹമല്ല, വിവാഹനിശ്ചയവും കഴിഞ്ഞിട്ടില്ല':അഹാനയ്ക്കൊപ്പമുള്ള വൈറൽ ചിത്രത്തിന് പ്രതികരണവുമായി നിമിഷ് രവി

Last Updated:
മാച്ചിങ് ഔട്ട്ഫിറ്റിലുള്ള ഇവരുടെ ചിത്രം പുറത്തുവന്നതോടെ അഹാനയും നിമിഷും വിവാഹിതരാവുകയാണ് എന്ന് തരത്തിൽ അഭ്യൂഹങ്ങൾ പരന്നു
advertisement
1/5
'എന്റെ വിവാഹമല്ല, വിവാഹനിശ്ചയവും കഴിഞ്ഞിട്ടില്ല':അഹാനയ്ക്കൊപ്പമുള്ള വൈറൽ ചിത്രത്തിന് പ്രതികരണവുമായി നിമിഷ് രവി
നടി അഹാന കൃഷ്ണയുടെ ( Ahaana Krishna) സഹോദരി ദിയ കൃഷ്ണയുടെ (Diya Krishna) വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. അനിയത്തിയുടെ കല്യാണത്തിന് പട്ടുസാരിയിൽ അതിസുന്ദരിയായാണ് അഹാന എത്തിയത്. ഛായാ​ഗ്രാഹകൻ നിമിഷ് രവി (Nimish Ravi)വിവാഹവേളയിൽ എടുത്ത അഹാനയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് വൈറലായതോടെ ഫോട്ടോയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നിമിഷ്.
advertisement
2/5
തന്റെ വിവാഹമല്ല എന്നാണ് നിമിഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. പിങ്ക് കുർത്തി ധരിച്ച് അഹാനയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് നിമിഷ് പങ്കുവച്ചത്. മാച്ചിങ് ഔട്ട്ഫിറ്റിലുള്ള ഇവരുടെ ചിത്രം പുറത്തുവന്നതോടെ അഹാനയും നിമിഷും വിവാഹിതരാവുകയാണ് എന്ന് തരത്തിൽ അഭ്യൂഹങ്ങൾ പരന്നു.
advertisement
3/5
വിവാഹ ആശംസകളുമായി നിരവധി പേർ എത്തിയതോടെയാണ് നിമിഷ് വിശദീകരണം കുറിച്ചത്.‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു’- എന്നായിരുന്നു നിമിഷിന്റെ കുറിപ്പ്. അഹാനയുടെ അടുത്ത സുഹൃത്താണ് നിമിഷ്.
advertisement
4/5
അഹാന കൃഷ്ണ നായികയായെത്തിയ ‘ലൂക്ക’യുടെ ഛായാഗ്രാഹകൻ നിമിഷായിരുന്നു. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനാണ് നിമിഷ് രവി.
advertisement
5/5
അഹാന കൃഷ്നയുടെ കുട്ടിക്കാല സുഹൃത്താണ് നിമിഷ്. ഇരുവരും ഒന്നിച്ച ഹൃസ്വചിത്രങ്ങളും മ്യൂസിക് വിഡിയോകളും സമൂഹമാധ്യമത്തിൽ വൈറൽ ആയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്റെ വിവാഹമല്ല, വിവാഹനിശ്ചയവും കഴിഞ്ഞിട്ടില്ല':അഹാനയ്ക്കൊപ്പമുള്ള വൈറൽ ചിത്രത്തിന് പ്രതികരണവുമായി നിമിഷ് രവി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories