അമ്മേടെ മോള് തന്നെ! മഞ്ജു പിള്ളയുടെ പോസ്റ്റിന് മകൾ ദയ സുജിത് നൽകിയ രസകരമായ കമന്റ്
- Published by:meera_57
- news18-malayalam
Last Updated:
ഗോവ ബീച്ചിൽ അടിച്ചുപൊളിക്കുന്ന മഞ്ജു പിള്ളയുടെ ചിത്രങ്ങളിൽ കമന്റ് ചെയ്ത് മകൾ ദയ സുജിത്ത്
advertisement
1/7

നടി മഞ്ജു പിള്ളയുടെ (Manju Pillai) ഏക മകളാണ് ദയ. അമ്മയുടെ ബെസ്റ്റ് ഫ്രണ്ടും ഈ മകൾ തന്നെ. മഞ്ജു പുത്തൻ ഫ്ലാറ്റ് വാങ്ങിയപ്പോഴും വീടിന്റെ സ്വീകരണമുറിയുടെ ചുമരിൽ മകളെ ചേർത്തുപിടിച്ച അമ്മയുടെ ഒരു വലിയ ചിത്രം കാണാൻ സാധിച്ചു. ജീവിതത്തിലെ സന്തോഷങ്ങളെ വെറുതെ വിടാത്ത പ്രകൃതക്കാരിയാണ് മഞ്ജു പിള്ള
advertisement
2/7
ഗോവയിലെ ബീച്ചിൽ അടിച്ചുപൊളിക്കുന്ന തന്റെ ചിത്രങ്ങൾ മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കുന്നു എന്നാണ് മഞ്ജുവിന്റെ ക്യാപ്‌ഷൻ. നിരവധിപേർ മഞ്ജുവിന്റെ ചിത്രങ്ങളിൽ കമന്റ് ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/7
മഞ്ജുവിനെ സ്നേഹിക്കുന്നവർ പോസ്റ്റ് ചെയ്ത കമന്റുകൾ എല്ലാത്തിലും മഞ്ജു സന്തോഷത്തോടെ പ്രതികരിച്ചു. ഇപ്പോൾ എവിടെയാണ് എന്ന ചോദ്യത്തിന് തിരികെ തിരുവനന്തപുരത്തെത്തി എന്നും മറുപടിയുണ്ട്. എന്നാൽ മകൾ ദയ പോസ്റ്റ് ചെയ്ത കമന്റിന് ഒരിത്തിരി പ്രത്യേകത കൂടുതലുണ്ട്
advertisement
4/7
റിയാസ് ഖാന്റെ 'അടിച്ചുകേറി വാ' എന്ന ഡയലോഗുമായി അടുത്ത ബന്ധമുണ്ട് ദയയുടെ വാചകത്തിന്. 'കയറിവാ മകളേ' എന്ന് ദയ. മഞ്ജു പിള്ള ഈ കമന്റിന് മറുപടി കൊടുക്കുകയും ചെയ്തു
advertisement
5/7
'പിന്നല്ല' എന്ന് ഒറ്റവാക്കിൽ മഞ്ജു മറുപടി ഒതുക്കി. മകൾ വിദേശപഠനത്തിനു പോയപ്പോൾ അമ്മയും മകളും കൂടിയുള്ള ഒരു ചിത്രം മഞ്ജു കയ്യിൽ ടാറ്റുവായി പതിപ്പിച്ചിരുന്നു
advertisement
6/7
മഞ്ജു പുതിയ വീടുവാങ്ങി പാലുകാച്ചിയ വേളയിലും മകൾ ദയ കൂടെയുണ്ടായിരുന്നു. അതും പിന്നിട്ട് ഏറെ നാളുകൾക്ക് ശേഷമാണ് മഞ്ജുവുമായി വിവാഹമോചനം കഴിഞ്ഞു എന്ന് മുൻ ഭർത്താവ് സുജിത്ത് വാസുദേവ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത്
advertisement
7/7
സിനിമാ, സീരിയൽ രംഗങ്ങളിൽ വർഷങ്ങളായി കോമഡി കഥാപാത്രങ്ങൾ ചെയ്തു വന്നിരുന്ന മഞ്ജു പിള്ള ഇന്ന് മലയാള സിനിമയിലെ അമ്മ വേഷങ്ങളിലെ മുഖമാണ്. ഇതിനു പുറമേ മഞ്ജു പ്രമുഖ ടി.വി. ഷോയിലെ ജഡ്ജ് ആയും പങ്കെടുത്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അമ്മേടെ മോള് തന്നെ! മഞ്ജു പിള്ളയുടെ പോസ്റ്റിന് മകൾ ദയ സുജിത് നൽകിയ രസകരമായ കമന്റ്