വി ഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞിൽ പ്രശ്നമില്ല. പന്തളത്ത് താൻ പ്രസംഗിച്ചപ്പോൾ വർഗീയതയായി. സിപിഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സിപിഎം സൈബർ ഹാൻഡിലുകൾ വേട്ടയാടാൻ ശ്രമിച്ചാൽ പ്രസ്താവനയിൽ നിന്ന് പിന്മാറില്ല. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഎമ്മാണ്. വീണ്ടും തന്നെ സംഘിയാക്കാൻ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കാനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ നടന്നിട്ടുണ്ട്. കേന്ദ്രാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചകൾ ഉദാഹരണമാണ്. കേരളത്തിൽ ബിജെപിക്ക് അധികാരത്തിലെത്താൻ പിണറായി വിജയൻ വഴിയൊരുക്കുന്നുവെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
advertisement
Summary: RSP leader N.K. Premachandran MP said he will not back down from the statement he made regarding the entry of young women into Sabarimala. He further stated that he has received authentic information that Rehana Fathima and Bindu Ammini had indeed eaten 'porotta and beef' before attempting to ascend the hill shrine.