നിങ്ങൾ ക്ലാസ്‌മേറ്റ്‌സാണോ? പേളിയുടെ നിലാ ബേബിയുടെ സ്കൂളിൽ മറ്റൊരു കുഞ്ഞ് താരപുത്രി കൂടിയോ!
- Published by:meera_57
- news18-malayalam
Last Updated:
പേളിയുടെ നിലാ ബേബിയുടെ സ്കൂൾ യൂണിഫോമിൽ മറ്റൊരു താരപുത്രി. ഇവർ ഒരേ ക്‌ളാസിലാണോ?
advertisement
1/8

മിടുമിടുക്കിയായി സ്കൂളിൽ പോകുന്ന കുട്ടിയാണ് പേളി മാണിയുടെ (Pearle Maaney) മകൾ നിലാ ശ്രീനിഷ് (Nila Srinish). സാധാരണ കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന ആദ്യ ദിവസം കരഞ്ഞ് നിലവിളിച്ച് സീനാക്കുമെങ്കിൽ, പാട്ട് പാടുന്ന സന്തോഷം പോലെയാണ് നിലാ ബേബി പ്ളേസ്കൂളിൽ പോയത്. എന്നാലിപ്പോൾ മറ്റൊരു താരപുത്രി കൂടി നിലാ ബേബിയുടെ സ്കൂളിലേക്കാണോ പോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
advertisement
2/8
സ്കൂൾ ബാഗിനരികിൽ യൂണിഫോം ധരിച്ചു നിൽക്കുന്ന മകളുടെ ചിത്രം പങ്കിട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക. കൊച്ചിയിലാണ് ഇവരുടെയും താമസം. നിലാ ബേബി ധരിച്ച മെറൂൺ നിറത്തിന് നടുവിലായി വരകളുള്ള, കറുത്ത കോളറുള്ള അതേ യൂണിഫോം. സോക്‌സും അതുപോലെതന്നെ (തുടർന്ന് വായിക്കുക)
advertisement
3/8
നിലാ ബേബിയെ പോലെ ഈ ബേബിയുടെ മുഖം ആർക്കും അത്രകണ്ട് പരിചയമുണ്ടാവില്ല. അക്കാര്യത്തിൽ അമ്മ എപ്പോഴും മകളുടെ മുഖം മറച്ചു പിടിച്ചു മാത്രമേ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുള്ളൂ താനും. ഇക്കഴിഞ്ഞ വിഷുവിന് കണിയൊരുക്കിയ ചിത്രമാണിത്
advertisement
4/8
നടി ഭാമയുടെ മകളാണ് നിലാ ബേബിയുടെ അതേ യൂണിഫോമിൽ നിൽക്കുന്നത്. ഭാമയുടെ മകൾക്കും മൂന്നര വയസ് പ്രായം വരും. എങ്കിൽ ഔദ്യോഗികമായി പ്ളേസ്കൂളിൽ പോകാനുള്ള സമയമായി
advertisement
5/8
നില ബേബിയെ സ്കൂളിൽ വിടാൻ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്ന മമ്മിയാണ് പേളി. നിലാ ബേബിയുടെ തലമുടിയിൽ പേളി തീർത്ത കരവിരുതാണ് ഇത്. വളരെ ഭംഗിയായി നിലാ ബേബിയുടെ തലമുടി ഡിസൈൻ ചെയ്തത് പേളിയാണ്
advertisement
6/8
ഇനി ടിഫിൻ ബോക്സ് നോക്കാം. കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാനുള്ള പ്രയാസം മറ്റാരേക്കാളും അമ്മമാർക്കാവും മനസിലാവുക. സ്കൂളിൽ ഒരു പാത്രത്തിനുള്ളിൽ അടച്ചുകൊടുത്തു വിടുന്ന ഭക്ഷണം നില ആസ്വദിച്ചു കഴിക്കാനുള്ള ടിപ്പുകളാണ് ഈ കാണുന്നത്
advertisement
7/8
കുഞ്ഞിനെ ഉള്ളം കയ്യിലെടുത്തു താലോലിച്ചു വളർത്തിയ പേളിക്ക് ഇപ്പോഴും മകൾ സ്കൂളിൽ പോയി പഠിച്ചു തുടങ്ങി എന്ന് വിശ്വസിക്കാൻ കഴിയാൻ പറ്റുന്നില്ല എന്ന പോലെയായി പ്രതികരണം. ആദ്യ ദിവസം നിലാ ബേബിക്ക് തലമുടി കെട്ടികൊടുക്കുന്നതിനിടെ പേളി ഏങ്ങിക്കരയുന്നുണ്ടായിരുന്നു. നിലാ ബേബിയാകട്ടെ, നല്ല സന്തോഷത്തിലും
advertisement
8/8
സ്കൂൾ വിട്ടു വന്നതും നിലാ ബേബി അപ്പൂപ്പൻ മാണി പോളിനോട് സ്കൂളിലെ വിശേഷങ്ങൾ നന്നായി അവതരിപ്പിക്കുന്നുണ്ടായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
നിങ്ങൾ ക്ലാസ്‌മേറ്റ്‌സാണോ? പേളിയുടെ നിലാ ബേബിയുടെ സ്കൂളിൽ മറ്റൊരു കുഞ്ഞ് താരപുത്രി കൂടിയോ!