ഇന്നസെന്റിന്റെയും KPAC ലളിതയുടെയും മകളായി അഭിനയിച്ച നടിയുടെ അനുജന് കിർഗിസ്ഥാൻ വധു
- Published by:meera_57
- news18-malayalam
Last Updated:
കിർഗിസ്ഥാനിലെ വധുവിന്റെ ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു. ഏവരും തമിഴ് ശൈലിയിൽ വസ്ത്രം ധരിച്ചാണ് വിവാഹത്തിൽ പങ്കുകൊണ്ടത്
advertisement
1/9

മലയാള ചിത്രം 'ശുഭയാത്ര' ഓർക്കുന്ന ചിലരെങ്കിലും ഉണ്ടാകും. നടൻ ജയറാമും നടി പാർവതിയും നായികാ നായകന്മാരായ ചിത്രത്തിൽ ഇന്നസെന്റും കെ.പി.എ.സി. ലളിതയും സുപ്രധാനവേഷങ്ങൾ ചെയ്തിരുന്നു. മുംബൈ നഗരത്തിൽ ജോലിചെയ്യുന്ന മലയാളി ദമ്പതികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. വിവാഹം കഴിഞ്ഞിട്ട് പോലും ഇവിടുത്തെ സൗകര്യങ്ങളും ജീവിതച്ചിലവും താങ്ങാൻ കഴിയാത്ത നവദമ്പതികൾ പിരിഞ്ഞു താമസിക്കുന്നതും, അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ഇതിവൃത്തം. ഇവിടെ ഒരു മകളെയും കൊണ്ട് ജീവിക്കുന്ന ദമ്പതികളെയാണ് ഇന്നസെന്റും കെ.പി.എ.സി. ലളിതയും അവതരിപ്പിച്ചത്. അന്നത്തെ ആ ബാലതാരം ഇന്ന് അറിയപ്പെടുന്ന ഒരു നടിയാണ്. അവരുടെ അനുജന്റെ വിവാഹം അടുത്തിടെ വാർത്താപ്രാധാന്യം നേടിയിരുന്നു
advertisement
2/9
ഡി.ഡി. നീലകണ്ഠൻ എന്ന പേരിൽ അറിയപ്പെടുന്ന നടി ദിവ്യദർശിനിയാണ് അന്ന് ഫ്രോക്ക് അണിഞ്ഞ കൊച്ചുകുഞ്ഞായി ഈ സിനിമയിൽ വേഷമിട്ടത്. കെ. നീലകണ്ഠൻ, എൻ. ശ്രീലത ദമ്പതികളുടെ മകളാണ് ദിവ്യദർശിനി. നടി, അവതാരക തുടങ്ങിയ നിലകളിൽ ദിവ്യദർശിനി ശ്രദ്ധേയയായി. അവരുടെ സഹോദരി പ്രിയദർശിനിയും അവതാരകയാണ്. ഇവരുടെ ഏക സഹോദരൻ പൈലറ്റായി ജോലി ചെയ്യുന്നു (തുടർന്ന് വായിക്കുക)
advertisement
3/9
ഏറെക്കാലമായുള്ള സുഹൃത്തും അസിസ്റ്റന്റ് ഡയറക്‌ടറുമായ ശ്രീകാന്ത് രവിചന്ദ്രനുമായി ദിവ്യദർശിനിയുടെ വിവാഹം നടന്നിരുന്നുവെങ്കിലും, 2017ൽ തങ്ങൾ പിരിയുന്നതായി അവർ പ്രഖ്യാപിച്ചു. ചെന്നൈയിലെ കുടുംബകോടതിയിൽ അവർ വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്യുകയുമുണ്ടായി. 40 വയസ് പ്രായമുള്ള ദിവ്യദർശിനി, തന്റെ സാൾട്ട് ആൻഡ് പെപ്പർ തലമുടി കളർ ചെയ്യാതെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും ജനശ്രദ്ധയാകർഷിക്കുകയും ചെയ്യാറുണ്ട്
advertisement
4/9
പ്രശസ്തരായ പല താരങ്ങളെയും അഭിമുഖം ചെയ്യുന്ന വ്യക്തിയാണ് ദിവ്യദർശിനി. താരങ്ങൾ എന്നതുപോലെതന്നെ ദിവ്യദർശിനിക്കും മികച്ച ഒരാരാധക വൃന്ദം തന്നെയുണ്ട്
advertisement
5/9
സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തി കൂടിയാണ് ദിവ്യദർശിനി. ഇൻസ്റ്റഗ്രാമിൽ മാത്രം അവർക്ക് 2.8 മില്യൺ ഫോളോവേഴ്സുണ്ട്
advertisement
6/9
ഇപ്പോൾ ട്രെൻഡ് ചെയ്യുന്നത് ദിവ്യദർശിനിയുടെ സഹോദരന്റെ വിവാഹചിത്രങ്ങളാണ്
advertisement
7/9
കിർഗിസ്ഥാനിൽ നിന്നുള്ള അജർ എന്ന് പേരായ ഒരു യുവതിയെയാണ് ദിവ്യദർശിനിയുടെ അനുജൻ വിവാഹം ചെയ്തത്. ഈ ചിത്രങ്ങൾ ഉടൻ തന്നെ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ എത്തിച്ചേർന്നു. ഈ വിവാഹത്തിന് മുൻകൈ എടുത്തതും ദിവ്യദർശിനി തന്നെ. കിർഗിസ്ഥാനിലെ വധുവിന്റെ ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു. ഏവരും തമിഴ് ശൈലിയിൽ വസ്ത്രം ധരിച്ചാണ് വിവാഹത്തിൽ പങ്കുകൊണ്ടത്
advertisement
8/9
ഈ വിവാഹം ദിവ്യദർശിനിയുടെ വീട്ടിൽ വച്ച് നടന്നുവെന്ന് പറയപ്പെടുന്നവെങ്കിലും, അത്രകണ്ട് ലളിതമായിരുന്നില്ല ഈ താലികെട്ട്. അനുജൻ വധുവിന് താലിചാർത്തുന്ന സമയത്തു പോലും ദിവ്യദർശിനി തിരക്കിലായിരുന്നു. അവരെ താലികെട്ട് ചിത്രങ്ങളിൽ കണ്ടതുമില്ല. ചിത്രങ്ങൾക്ക് വേണ്ടി പോസ് ചെയ്യാൻ ദിവ്യദർശിനിക്ക് സമയം കിട്ടിയില്ല എങ്കിൽപ്പോലും, ഒരുപറ്റം ചിത്രങ്ങൾ അവർ ആരാധകർക്കായി ബാക്കിവച്ചു
advertisement
9/9
സകലതും സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ദിവ്യദർശിനി അത്രയും നേരം. ഇതെല്ലാം ഒപ്പിച്ചെടുക്കാൻ ഒപ്പംനിന്ന ടീമിനും ദിവ്യദർശിനി നന്ദി പറഞ്ഞു. സഹോദരൻ ആഗ്രഹിച്ചതെല്ലാം വിവാഹത്തിന് വേണ്ടി തയാറാക്കി നൽകാൻ തന്നെക്കൊണ്ട് കഴിഞ്ഞു എന്ന ചാരിതാർഥ്യമുണ്ട് ദിവ്യദർശിനിയുടെ വാക്കുകളിൽ
മലയാളം വാർത്തകൾ/Photogallery/Buzz/
ഇന്നസെന്റിന്റെയും KPAC ലളിതയുടെയും മകളായി അഭിനയിച്ച നടിയുടെ അനുജന് കിർഗിസ്ഥാൻ വധു