Dileep Kavya | കസവ് സാരിയിൽ മീനൂട്ടി, പട്ടുപാവാടയിൽ മാമാട്ടി; ദിലീപ് കാവ്യ കുടുംബത്തിൽ ഓണം ഗംഭീരം
- Published by:user_57
- news18-malayalam
Last Updated:
സകുടുംബം ഓണം കൊണ്ടാടിയതിന്റെ വിശേഷവുമായി ദിലീപും, കാവ്യയും, മീനാക്ഷിയും
advertisement
1/7

ഒരേ നിറത്തിലെ ബ്ലൗസും സാരിയും അണിഞ്ഞ് കാവ്യാ മാധവനും (Kavya Madhavan) മീനാക്ഷി ദിലീപും (Meenakshi Dileep). കടുംപച്ചനിറത്തിൽ തന്നെ പട്ടുപാവാടയും ബ്ളൗസുമായി കുഞ്ഞി മാമാട്ടിയും. ദിലീപ് (Dileep), കാവ്യാ മാധവൻ കുടുംബത്തിൽ ഓണം അടിപൊളിയാണ്. സകുടുംബം ഓണം കൊണ്ടാടിയതിന്റെ വിശേഷവുമായി ദിലീപും, കാവ്യയും, മീനാക്ഷിയും അവരവരുടെ ഇൻസ്റ്റഗ്രാം പേജുകളിലെത്തി
advertisement
2/7
ദിലീപിന്റെ പേജിൽ വളരെ വിശാലമായ ഓണാശംസയുണ്ട്. ഇതിൽ കാവ്യാ മാധവനെയും ടാഗ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് കാവ്യ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. ഇത് കാവ്യയുടെ പേജിലെ എക്‌സ്‌ക്‌ളൂസീവ് ചിത്രമാണ് (തുടർന്ന് വായിക്കുക)
advertisement
3/7
മുൻപും ദിലീപ് കുടുംബത്തിലെ ഓണാഘോഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നൊക്കെ മാമാട്ടി തീരെ ചെറിയ കുഞ്ഞായിരുന്നു. ഇപ്പോൾ ചെന്നൈയിൽ യു.കെ.ജി. വിദ്യാർത്ഥിനിയാണ് മാമാട്ടി
advertisement
4/7
മീനൂട്ടി മെഡിസിൻ പഠനത്തിന് ശേഷം വിദേശത്താണ് എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായി. പക്ഷേ ഇത് യാത്രയാണോ പഠന സംബന്ധിയായ കാര്യമാണോ എന്നതിൽ അവ്യക്തത തുടരുന്നു. കൂട്ടുകാരെ ഇടയ്ക്കിടെ മീനാക്ഷി ഇവിടെ ടാഗ് ചെയ്യാറുണ്ട്
advertisement
5/7
ദിലീപ് കുടുംബത്തിൽ ഇപ്പോൾ 'വോയിസ് ഓഫ് സത്യനാഥൻ' തുടങ്ങിവച്ച വിജയത്തിന്റെ പിന്തുടർച്ചയ്ക്കായുള്ള കാത്തിരിപ്പാണ്. അടുത്ത ചിത്രം 'ബാന്ദ്ര' അധികം വൈകാതെ പുറത്തിറങ്ങും എന്ന പ്രതീക്ഷയാണ്. ഇതിൽ ഒരു അധോലോക നായകന്റെ വേഷമാണ് ദിലീപിന്
advertisement
6/7
'വോയിസ് ഓഫ് സത്യനാഥൻ' പ്രൊമോഷന്റെ വേളയിൽ ദിലീപ് വീട്ടുവിശേഷങ്ങൾ ഓരോന്നും പങ്കിട്ടിരുന്നു. അപ്പോഴാണ് കാവ്യയും മകളും ചെന്നൈയിൽ ആണെന്നും, താൻ ഇടയ്ക്കിടെ ഷൂട്ടിംഗ് സംബന്ധിയായി നാട്ടിൽ വരാറുമുള്ള കാര്യം ദിലീപ് വിവരിച്ചത്
advertisement
7/7
മലയാളത്തിലേക്ക് നായികയായി തമന്ന ഭാട്ടിയ കടന്നു വരുന്നത് ഒരു ദിലീപ് ചിത്രത്തിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ ദിലീപിന്റെ ലുക്കും ആക്ഷനും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep Kavya | കസവ് സാരിയിൽ മീനൂട്ടി, പട്ടുപാവാടയിൽ മാമാട്ടി; ദിലീപ് കാവ്യ കുടുംബത്തിൽ ഓണം ഗംഭീരം