Dileep | വർഷങ്ങളായി വെറുതേ ഇരുന്ന് ഞാൻ ലക്ഷക്കണക്കിന് രൂപ ലാഭിക്കുന്നു; മുതൽമുടക്കില്ലാത്ത നേട്ടത്തെക്കുറിച്ച് ദിലീപ്
- Published by:meera_57
- news18-malayalam
Last Updated:
ദിലീപിന്റെ ഈ വർഷത്തെ അടുത്ത റിലീസായ 'പവി: കെയർടേക്കർ' ഈ വെള്ളിയാഴ്ച തിയേറ്ററിലെത്തുകയാണ്
advertisement
1/7

അടുത്ത രണ്ടു ദിവസങ്ങൾ രാജ്യത്തിന് നിർണായകമാണ്. ഇനി വരാനിരിക്കുന്ന അഞ്ച് വർഷം ആരു ഭരിക്കണം എന്ന് ജനം തീരുമാനം എടുക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പ് അടുത്തെത്തി. ഈ ദിവസം അതിലേറെ പ്രധാനമാണ് നടൻ ദിലീപിന് (Dileep). അതേദിവസം റിലീസ് ചെയ്യുന്ന ഏക മലയാള ചിത്രമാണ് ദിലീപിന്റെ 'പവി കെയർടേക്കർ'. പഴയ ദിലീപിനെ പ്രേക്ഷകർക്ക് മടക്കി നൽകും എന്ന ഉറപ്പുണ്ട് ഈ ചിത്രത്തിന് പിന്നിൽ
advertisement
2/7
ഒരു കെയർ ടേക്കറിന്റെ വേഷത്തിൽ ദിലീപ് എത്തുന്ന ചിത്രം നടൻ വിനീത് സംവിധാനം ചെയ്യുന്നു. അഞ്ച് നായികമാരാണ് ഈ സിനിമയിൽ ദിലീപിനൊപ്പം സ്‌ക്രീനിലെത്തുക. സിനിമയുടെ ഓഡിയോ ലോഞ്ചും പത്രസമ്മേളനവും അടുത്തടുത്ത ദിവസങ്ങളിൽ നടന്നിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
പൊതുവേ സിനിമാ പരിപാടികളിൽ ഒന്നും കാണാത്ത ദിലീപിന്റെ മൂത്തമകൾ മീനാക്ഷി ഇക്കുറി അച്ഛന്റെയൊപ്പം ഉണ്ടായിരുന്നു. മെഡിസിൻ പഠനം നടത്തിയ മീനാക്ഷി അധികം വൈകാതെ ഡോക്ടർ എന്ന നിലയിൽ ജോലിയാരംഭിക്കും. സിനിമയുടെ ഓഡിയോ ലോഞ്ചിനാണ് മീനാക്ഷി അച്ഛന്റെയൊപ്പം കൂടിയത്
advertisement
4/7
കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ തനിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കും പ്രചാരണങ്ങൾക്കുമുള്ള മറുപടിയും ദിലീപിന്റെ പക്കലുണ്ടായിരുന്നു. 'ഞാൻ കാരണം ചിലർ ഫേമസ് ആവുന്നുണ്ട്. എന്നെ തെറിപറയുന്ന നിലയിൽ അവർ പ്രശസ്തരാവുന്നു. അതിൽ എനിക്ക് സന്തോഷമേയുള്ളൂ...
advertisement
5/7
അവർ അറിയപ്പെടുന്നു, അവരുടെ കുടുംബങ്ങൾ നന്നായി പോകുന്നു. എന്നെ കുറിച്ച് മോശമായി എഴുതുമ്പോഴും മനസ്സിൽ എന്റെ മുഖമല്ലേ വരുന്നത്. എഴുതിക്കോട്ടെ. ഇവർ കാരണം എനിക്കൊരു പി.ആർ. വർക്കും വേണ്ട...
advertisement
6/7
കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ വെറുതെ ഇരുന്നാലും നിങ്ങൾ എന്റെ മുഖം ഓർക്കാത്ത ഒരു ദിവസം ഉണ്ടാകാറുണ്ടോ? നിങ്ങളുടെ എല്ലാം മനസ്സിൽ ഞാനുണ്ട്. എത്ര ലക്ഷം രൂപയാണ് എനിക്ക് ലാഭം. എന്നെ കുറിച്ച് നല്ലതു പറയാൻ ഞാൻ എന്തുമാത്രം തുക ചിലവാക്കണം? അത് അതിന്റെ വഴിയേ പൊയ്ക്കോട്ടേ,' ദിലീപ് പറഞ്ഞു
advertisement
7/7
സിനിമയുടെ ഓഡിയോ ലോഞ്ചിൽ ദിലീപ് ഏറെ വികാരാധീനനായി സംസാരിച്ചിരുന്നു. വർഷങ്ങളായി ഒരുപാടുപേരെ ചിരിപ്പിച്ച താൻ കുറച്ചേറെ കാലമായി കരയുകയാണ്. വരാനിരിക്കുന്ന ചിത്രം തന്റെ നിലനില്പിന്റെ ഭാഗമാണ് എന്നും ദിലീപ് പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep | വർഷങ്ങളായി വെറുതേ ഇരുന്ന് ഞാൻ ലക്ഷക്കണക്കിന് രൂപ ലാഭിക്കുന്നു; മുതൽമുടക്കില്ലാത്ത നേട്ടത്തെക്കുറിച്ച് ദിലീപ്