TRENDING:

വാർത്താ കോളങ്ങളിൽ ദുഷ്‌ടയായി ചിത്രീകരിക്കപ്പെട്ട സെലിബ്രിറ്റി അമ്മായിയമ്മ; അമ്മയെ കുറിച്ച് മകളുടെ വാക്കുകൾ

Last Updated:
മരുമകൻ സമ്പാദിക്കുന്ന ഓരോ നാണയത്തിനു മേലും അധികാരം സ്ഥാപിക്കുന്ന 'ദുഷ്‌ടയായ അമ്മായിയമ്മ' എന്ന് ചിത്രീകരിക്കപ്പെട്ട അമ്മ
advertisement
1/6
വാർത്താ കോളങ്ങളിൽ ദുഷ്‌ടയായി ചിത്രീകരിക്കപ്പെട്ട സെലിബ്രിറ്റി അമ്മായിയമ്മ; അമ്മയെ കുറിച്ച് മകളുടെ വാക്കുകൾ
മരുമകൻ സമ്പാദിക്കുന്ന ഓരോ നാണയത്തിനു മേലും അധികാരം സ്ഥാപിക്കുന്ന 'ദുഷ്‌ടയായ അമ്മായിയമ്മ'. മകളിലൂടെ അയാളുടെ സമ്പത്തുകൾ സർവ്വതും നിയന്ത്രിക്കുന്ന സ്ത്രീ. ഇനിയും ആരും മുഖം കണ്ടിട്ടില്ല എങ്കിലും, ഇങ്ങനെയൊരു വിശേഷണം വാർത്താ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ ആരംഭിച്ചിട്ട് കുറച്ചേറെയായിരിക്കുന്നു. അവരുടെ പേര് സുജാത വിജയകുമാർ. ആ പേര് പറഞ്ഞാൽ പോലും ആരെങ്കിലും അവരെ തിരിച്ചറിഞ്ഞു എന്ന് വരില്ല. കേട്ടറിവ് മാത്രമുള്ള കഥകളിലെ കഥാപാത്രം മാത്രമാണ് അവർ. ഇന്ന് അവരുടെ പിറന്നാൾ ദിനത്തിൽ, കേട്ടറിഞ്ഞ സുജാതയല്ല, ജീവിതത്തിലെ ആ അമ്മ എന്ന് അവരുടെ മകൾ ഒരു പോസ്റ്റിലൂടെ ലോകത്തെ വിളിച്ചറിയിക്കുന്നു
advertisement
2/6
ജയം രവി (Jayam Ravi) എന്ന സ്ക്രീൻ നാമത്തിൽ അറിയപ്പെട്ടിരുന്ന രവി മോഹൻ (Ravi Mohan), ഇപ്പോൾ അദ്ദേഹത്തിന്റെ പങ്കാളി കെനിഷ ഫ്രാൻസിസിന്റെ (Kenishaa Francis) ഒപ്പമുള്ള ജീവിതം ചിത്രങ്ങളിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. രവി മോഹന്റെ ഭാര്യ ആരതി രവിയുടെ അമ്മയാണ് സുജാത. കെനിഷയുടെ ഒപ്പം പുതുവത്സരം ആഘോഷിക്കുന്ന രവി മോഹന്റെ ചിത്രങ്ങൾ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഇരുവരും ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായം തുറക്കുന്ന തിരക്കിലാണ്. ആരതിയാകട്ടെ, തന്റെ മക്കളെ വളർത്തി മിടുക്കരാക്കുന്ന തിരക്കിലും (തുടർന്ന് വായിക്കുക)
advertisement
3/6
രവിയുടെ സൈക്കാട്രിസ്റ്റായി പ്രവർത്തിക്കവെയാണ് അദ്ദേഹം കെനിഷയെ പരിചയപ്പെടുന്നത്. ഈ ബന്ധം സൗഹൃദത്തിനും പുറത്ത് വളർന്നതായി അവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ, അവർ ഒന്നിച്ചുള്ള സന്ദർഭങ്ങൾ എന്നിവ തെളിയിക്കുന്നു. ഈ പുതുവത്സര ദിനത്തിലും കൊട്ടിഘോഷിച്ചുള്ള ആഘോഷങ്ങളിൽ രവിയും കെനിഷയും ഭാഗമായില്ല. എന്നാൽ, പുതുവർഷത്തിന്റെ പിറ്റേദിവസം ആരതി അവരുടെ അമ്മയുടെ ജന്മദിന പോസ്റ്റുമായി എത്തി. പിരിഞ്ഞ ശേഷം മക്കളുമൊത്തുള്ള ജീവിതം നയിക്കുകയാണ് ആരതി. ഇന്നും ആരതി രവി എന്ന പേരുപോലും അവർ മാറ്റിയിട്ടില്ല
advertisement
4/6
പൊതുജനങ്ങളിൽ നിന്നുള്ള വിലയിരുത്തലുകളും, വൈകാരിക സമ്മർദവും മൂലം ഏറെ ക്ലേശകരമായ ഒരു വർഷമായിരുന്നു സുജാതയ്ക്ക്. തന്റെ കുട്ടിക്കാലത്തു നിന്നുള്ള അമ്മയുടെ ഒരു ചിത്രവും ഇപ്പോഴുള്ള ഒരു ചിത്രവും ചേർത്താണ് ആരതി രവിയുടെ പോസ്റ്റ്. ആരതിയുമായുള്ള വേർപിരിയലിൽ, എങ്ങനെയാണ് അമ്മ മോശക്കാരിയായി ചിത്രീകരിക്കപ്പെട്ടത് എന്ന് തന്റെ ഭാഗം പറയാൻ ആരതി മടിച്ചില്ല. "പി.ആർ. മേഖലയുടെ അതിപ്രയത്‌നം മൂലം എന്റെ കഥയിലെ വില്ലനായി അമ്മ ചിത്രീകരിക്കപ്പെട്ടു," എന്ന് ആരതി. തെറ്റായ കുറ്റാരോപണവും അതിനു പിന്നിലെ വാസ്തവവും കാലക്രമേണ നിശബ്ദമായി പുറത്തുവരികയുണ്ടായി
advertisement
5/6
താൻ ആരെന്ന് പുറംലോകത്തോട് പറയാൻ അവസരം ഉണ്ടായിട്ടും, ഈ കാലയളവിൽ നിശബ്ദത പാലിക്കാനും, അന്തസ് പുലർത്താനും മുതിർന്ന അമ്മയ്ക്ക് ആരതിയുടെ പ്രത്യേക പ്രശംസ. മകളുടെ ശബ്ദം പതിഞ്ഞതായി പോകാതിരിക്കാൻ, സുജാത വിജയകുമാർ കാണിച്ച ആത്മസംയമനത്തിന് മകളുടെ അംഗീകാരം. ഏറ്റുമുട്ടലിനു പകരം അവർ ശാന്തത തിരഞ്ഞെടുത്തു
advertisement
6/6
"ഇന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു. മാധ്യമങ്ങൾ പടച്ചുവിട്ട കാര്യങ്ങൾക്ക് ഉത്തരവാദിയായവർ അതിനുള്ള പാഠം കഷ്‌ടപ്പെട്ട് പഠിക്കുന്നു. കർമ്മഫലം തിരിച്ചടിക്കും, അമ്മ. അതെവിടെയാണോ, അവിടേയ്ക്ക് തിരികെയെത്തും. നിങ്ങളുടെ വർഷം തുടങ്ങിയതേയുള്ളൂ. ഇവിടം മുതൽ നമ്മൾ ഒരടി പിറകോട്ടു നീങ്ങി കാണികളായി തുടരും. ഈ സർക്കസിൽ നമ്മൾ പങ്കാളികളല്ല," എന്ന് ആരതിയുടെ പോസ്റ്റ്. 2024ൽ ആരതിയിൽ നിന്നും വേർപിരിയുന്നതായി രവി മോഹൻ പരസ്യ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇതിനു ശേഷം ഉണ്ടായ കോലാഹലങ്ങൾ പലപ്പോഴായി വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
വാർത്താ കോളങ്ങളിൽ ദുഷ്‌ടയായി ചിത്രീകരിക്കപ്പെട്ട സെലിബ്രിറ്റി അമ്മായിയമ്മ; അമ്മയെ കുറിച്ച് മകളുടെ വാക്കുകൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories