ഒന്നിച്ചു കളിച്ചുവളർന്നവർ സിനിമയിലും ഒന്നിച്ച്; ഈ കുട്ടികൾ ആരെന്ന് കണ്ടെത്താൻ സാധിക്കുമോ?
- Published by:user_57
- news18-malayalam
Last Updated:
ഒരാളെ എളുപ്പം പിടികിട്ടിയേക്കും, പക്ഷെ മറ്റെയാൾ അത്ര വേഗം പിടിതന്നേക്കില്ല
advertisement
1/6

ഒന്നിച്ച് കളിച്ചു വളർന്ന കുട്ടികൾ വളർന്നു വലുതായി മലയാള സിനിമയിൽ നായകനും, സംവിധായകനും ഗായകനും നിർമ്മാതാവും ഒക്കെയായി ബിഗ് സ്‌ക്രീനിൽ എത്തുന്ന കാഴ്ച നമ്മൾ കണ്ടിരിക്കുന്നു. അവർ ചേർന്ന് സൂപ്പർ ഹിറ്റ് സിനിമകൾ നമുക്ക് തിരികെ തരുന്നതും ഒരു അത്ഭുത കാഴ്ചയാണ്. അങ്ങനെ വളർന്ന രണ്ടു കുട്ടികളാണ് ഈ ചിത്രത്തിൽ
advertisement
2/6
വലത്തേയറ്റത്തെ കുട്ടിയെ മുഖ സാദൃശ്യം കൊണ്ട് പലർക്കും മനസിലാക്കാൻ സാധിക്കും. ദുൽഖർ സൽമാൻ ആണത് എന്ന് പലരും ഒറ്റനോട്ടത്തിൽ പറഞ്ഞേക്കും. എന്നാൽ കൂടെയുള്ളയാളെ അത്ര എളുപ്പം മനസിലാക്കാൻ സാധിച്ചെന്നു വരില്ല. എന്നാലും ശ്രമിച്ചോളൂ (തുടർന്ന് വായിക്കുക)
advertisement
3/6
മമ്മൂട്ടിയുടെ കുടുംബവുമായി എത്ര അടുപ്പമുണ്ട് ആ സുഹൃത്തിന് എന്ന് ഈ ചിത്രം പറയും. ദുൽഖറിന്റെ സുഹൃത്തിന്റെ വിവാഹത്തിന് മമ്മൂട്ടി, സുൽഫത്ത്, ദുൽഖർ എന്നിവർ ഒന്നിച്ചാണ് പങ്കെടുത്തത്
advertisement
4/6
മലയാളത്തിന് അന്നും ഇന്നും ഹിറ്റുകൾ നൽകിയ സംവിധായകന്റെ മകനാണ് ഇദ്ദേഹം. അച്ഛന്റെ പാത പിന്തുടർന്ന് മകനും സംവിധായകന്റെ മേലങ്കി അണിയുന്നു. നായകൻ മറ്റാരുമല്ല, കളിക്കൂട്ടുകാരൻ ദുൽഖർ സൽമാൻ തന്നെ
advertisement
5/6
ദുൽഖർ നായകനാവുന്ന 'കിംഗ് ഓഫ് കൊത്ത' സിനിമയുടെ സംവിധായകൻ അഭിലാഷ് ജോഷിയാണിത്. ഒരു ഗ്യാങ്‌സ്റ്റർ പടമായാണ് ഈ സിനിമയുടെ അവതരണം. ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ
advertisement
6/6
ഈ കൂട്ടുകാരുടെ കൂട്ടുകെട്ട് 2023ൽ റിലീസ് പ്രതീക്ഷിക്കുന്ന സിനിമയാണ്. ദുൽഖർ ഈ സിനിമയുടെ നിർമ്മാതാവ് കൂടിയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
ഒന്നിച്ചു കളിച്ചുവളർന്നവർ സിനിമയിലും ഒന്നിച്ച്; ഈ കുട്ടികൾ ആരെന്ന് കണ്ടെത്താൻ സാധിക്കുമോ?