Hanan Hameed | 'നീ ലഹരിക്കടിമയാണോ?' എന്ന് ചോദ്യം; കമന്റ് മുതലാളിക്ക് കണക്കിന് കൊടുത്ത് ഹനാൻ ഹമീദ്
- Published by:user_57
- news18-malayalam
Last Updated:
ഇൻസ്റ്റഗ്രാം പോസ്റ്റിനു വന്ന ചോദ്യത്തിന് ഹനാന്റെ മറുപടി
advertisement
1/7

തന്റേതായ നിലയിൽ തീർത്തും വ്യത്യസ്തയായി വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ബിഗ് ബോസ് മത്സരാർത്ഥി ഹനാൻ ഹമീദ് (Hanan Hameed). പഠിക്കാൻ സ്വന്തം നിലയിൽ പണം കണ്ടെത്താൻ തുടങ്ങിയതിലൂടെയാണ് ഈ മിടുക്കിക്കുട്ടിയെ ലോകമറിയുന്നത്. വലിയ അപകടം സംഭവിച്ചിട്ടു പോലും ഹനാൻ അതെല്ലാം തരണം ചെയ്ത് വിജയശ്രീലാളിതയായി മുന്നോട്ടു വന്നു
advertisement
2/7
ഏറ്റവും പുതിയ ബിഗ് ബോസ് മത്സരത്തിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹനാൻ കടന്നു വന്നു. അധികം വൈകാതെ തന്നെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഹനാൻ മടങ്ങുകയും ചെയ്‌തു. പിന്നെ വീണ്ടും ഇൻസ്റ്റഗ്രാം പേജിൽ സജീവമായി. ഇപ്പോൾ ഹനാന്റെ ഒരു പോസ്റ്റിൽ ഒരാൾ കേറി ചെയ്ത കമന്റിനെ തന്റേതായ നിലയിൽ ഹനാൻ നേരിട്ട് കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/7
ഉറക്കമിളച്ചിരുന്ന് ഹനാൻ പാട്ട് പാടുന്ന വീഡിയോ പോസ്റ്റാണിത്. തന്റെ ബി.ബി. റേഡിയോ രാത്രിയിലും കേൾക്കാം എന്ന് ഹനാൻ. 'രാത്രിയും നിങ്ങൾക്ക് BB Radio കേട്ടിരിക്കാം. ഉറങ്ങാതെ രണ്ടു പേര് ജയിലിൽ ഉണ്ട്. പുറത്തു ഞാനും' എന്ന് ഹനാൻ ക്യാപ്ഷൻ നൽകി
advertisement
4/7
ഇതിന്റെ താഴെ വന്ന് ഒരാൾ, 'നീ ലഹരിക്കടിമ ആണോ? മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നു' എന്ന് കമന്റ് ചെയ്‌തു. ഹനാൻ നേരിട്ടെത്തി മറുപടി നൽകുകയും ചെയ്‌തു. എല്ലാവരോടും എന്ന പോലെ തീർത്തും ലളിതമായാണ് ഹനാൻ പ്രതികരിച്ചത്
advertisement
5/7
'എൻ്റെ പൊന്നോ, ഉറങ്ങാതെ കണ്ണ് വിങ്ങി ഇരിക്കുന്നതാണ്. നമിച്ചു അണ്ണാ' എന്ന് ഹനാൻ. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ ആയിരുന്നു ഹനാൻ പോസ്റ്റ് ചെയ്തത്
advertisement
6/7
ഒരു ലക്ഷത്തിലേറെപ്പേർ ഹനാന്റെ ഇൻസ്റ്റഗ്രാം പേജിനെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ പ്രിയപ്പെട്ട ബിഗ് ബോസ് സുഹൃത്തുക്കൾക്കായി ഹനാൻ ഇടയ്ക്കിടെ പോസ്റ്റുകളുമായി എത്താറുണ്ട്
advertisement
7/7
ഹനാൻ ഹമീദിന്റെ പോസ്റ്റും അതിൽ വന്ന കമന്റിന് ഹനാൻ നൽകിയ മറുപടിയും
മലയാളം വാർത്തകൾ/Photogallery/Buzz/
Hanan Hameed | 'നീ ലഹരിക്കടിമയാണോ?' എന്ന് ചോദ്യം; കമന്റ് മുതലാളിക്ക് കണക്കിന് കൊടുത്ത് ഹനാൻ ഹമീദ്