2023-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പുൽപ്പള്ളി ബാങ്ക് ഭരണസമിതിയുടെ വായ്പാ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് പുൽപ്പള്ളി മേഖലയിലെ കോൺഗ്രസ് നേതാവായ രാജേന്ദ്രൻ നായർ ജീവനൊടുക്കി.
2024-ലാണ് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയനും മകനും ബത്തേരിയിലെ സഹകരണ ബാങ്കുകളിൽ നടന്ന നിയമന തട്ടിപ്പിന്റെ ഇരകളായിരുന്നു. ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുക്കാൻ ഡിസിസി നേതാക്കൾ ശ്രമിച്ചെന്നും, അതിന്റെ ബാധ്യത എൻ.എം. വിജയന്റെ തലയിലായതോടെ ഭിന്നശേഷിക്കാരനായ മകന് വിഷം നൽകിയ ശേഷം അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.
രണ്ട് ദിവസം മുന്നെയാണ് മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ ജോസ് നല്ലേടം ഗ്രൂപ്പ് തർക്കങ്ങളെ തുടർന്നുള്ള കള്ളക്കേസിൽ കുടുങ്ങുമെന്ന ഭയത്താൽ ജീവനൊടുക്കിയത്. എതിർവിഭാഗം നേതാവ് കാനാട്ടുമല തങ്കച്ചന്റെ വീട്ടിൽ സ്ഫോടകവസ്തുക്കളും മദ്യവും വെച്ച് കേസിൽ കുടുക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.
advertisement
അതിനിടെയാണ് 2024-ൽ ജീവനൊടുക്കിയ എൻ.എം. വിജയൻ്റെ മരുമകൾ പത്മജ ഇന്നലെ ജീവനൊടുക്കാൻ ശ്രമം നടത്തിയത്. നിലവിൽ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പത്മജ. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും നിരാഹാര സമരം നടത്തുമെന്നും പത്മജ അറിയിച്ചു.
ഇതിനൊക്കെ മുമ്പെ 2015-ൽ മറ്റൊരു കോണ്ഡഗ്രസ് പ്രവർത്തകനും ജീവനൊടുക്കിയിരുന്നു. മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി. ജോൺ പാർട്ടി ഓഫീസിനുള്ളിൽ വെച്ച് ജീവനൊടുക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി പ്രവർത്തകർ കാലുവാരിയതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാനുണ്ടായ കാരണമെന്നാണ് അന്ന് ഉയർന്ന ആരോപണം.