TRENDING:

ഹേമ മാലിനി മുതൽ സുനിൽ ഷെട്ടി വരെ; മുംബൈയിൽ ആഡംബര വസതി സ്വന്തമാക്കിയ 8 ഇന്ത്യൻ താരങ്ങൾ

Last Updated:
ജുഹു മുതൽ പാലി ഹിൽ വരെ നീളുന്ന താരങ്ങളുടെ വസതികൾ നോക്കാം
advertisement
1/9
ഹേമ മാലിനി മുതൽ സുനിൽ ഷെട്ടി വരെ; മുംബൈയിൽ ആഡംബര വസതി സ്വന്തമാക്കിയ 8 ഇന്ത്യൻ താരങ്ങൾ
2026 ബിഎംസി തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ മുംബൈ നഗരം. വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തുകളിൽ ബോളിവുഡ് സൂപ്പർതാരങ്ങൾ അണിനിരന്നപ്പോൾ ആരാധകർ തിരഞ്ഞത് പ്രിയതാരങ്ങളുടെ വിശേഷങ്ങളും അവരുടെ ആഡംബര ജീവിതവുമാണ്. ജുഹു മുതൽ പാലി ഹിൽ വരെ നീളുന്ന താരങ്ങളുടെ വസതികൾ നോക്കാം.
advertisement
2/9
ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്റെ ആഡംബര ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റിൽ നിന്നാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഭരണകൂടം ഒരുക്കിയ മികച്ച ക്രമീകരണങ്ങളെ പ്രശംസിച്ച അദ്ദേഹം എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.
advertisement
3/9
അന്ധേരിയിലെ ലോഖണ്ഡ്‌വാല പ്രദേശത്തെ ഗ്യാൻ കേന്ദ്ര പോളിംഗ് ബൂത്തിലാണ് സന്യ മൽഹോത്ര എത്തിയത്. അവരുടെ ഡെനിം ജീൻസ് ലുക്ക് വൈറലാകുന്നു. മുംബൈയിലെ അന്ധേരിക്ക് സമീപമുള്ള ഒരു സമ്പന്ന പ്രദേശമായ വെർസോവയിലെ ഒരു ആഡംബര വീട്ടിലാണ് സന്യ താമസിക്കുന്നത്.
advertisement
4/9
ജുഹു ബീച്ചിന് അഭിമുഖമായുള്ള 'പ്രൈം ബീച്ച്' എന്ന കെട്ടിടത്തിലെ ഡ്യൂപ്ലെക്സിലാണ് അക്ഷയ് കുമാർ താമസിക്കുന്നത്. നീല ഷർട്ടും പാന്റും ധരിച്ച് ലളിതമായാണ് അക്ഷയ് വോട്ട് ചെയ്യാനെത്തിയത്.
advertisement
5/9
അന്ധേരിയിലെ വെർസോവയിലുള്ള ആഡംബര വീട്ടിൽ നിന്നാണ് സന്യ മൽഹോത്ര വോട്ട് ചെയ്യാനെത്തിയത്. സംവിധായകൻ വിവേക് അഗ്നിഹോത്രിയും ഭാര്യ പല്ലവി ജോഷിയും അന്ധേരി-വെർസോവ മേഖലയിലെ പാർത്ഥനോൺ ടവറിലാണ് താമസിക്കുന്നത്. വോട്ട് ചെയ്യുമ്പോൾ മുംബൈയിലെ പൊതുസ്ഥലങ്ങളുടെ കുറവ് പരിഗണിക്കണമെന്ന് അദ്ദേഹം വോട്ടർമാരെ ഓർമ്മിപ്പിച്ചു.
advertisement
6/9
നടൻ ജോൺ എബ്രഹാം തന്റെ അമ്മയോടൊപ്പം വോട്ട് ചെയ്യാനെത്തിയത് ശ്രദ്ധേയമായി. ബാന്ദ്ര വെസ്റ്റിലെ ‘വില്ല ഇൻ ദി സ്കൈ’ എന്നറിയപ്പെടുന്ന 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജോണിന്റെ പെന്റ്ഹൗസ് മുംബൈയിലെ ഏറ്റവും ക്ലാസിക് വീടുകളിൽ ഒന്നാണ്.
advertisement
7/9
ദക്ഷിണേന്ത്യയിലും ബോളിവുഡിലും കോളിളക്കം സൃഷ്ടിച്ച നടി തമന്ന ഭാട്ടിയ ഇന്ത്യയിലെ ഏറ്റവും വിജയകരവും സ്റ്റൈലിഷുമായ നടിമാരിൽ ഒരാളാണ്.  സ്റ്റൈലിന്റെയും വിജയത്തിന്റെയും പ്രതീകമായ മുംബൈയിലെ ഒരു ആഡംബര ബഹുനില കെട്ടിടത്തിലാണ് തമന്ന ഭാട്ടിയ താമസിക്കുന്നത്. മുംബൈയിലെ ജുഹുവിലാണ് നടിയുടെ വീട് സ്ഥിതി ചെയ്യുന്നത്. 22 നിലകളുള്ള ഒരു ബഹുനില കെട്ടിടത്തിന് മുകളിലാണ് ആഡംബര വീട് സ്ഥിതി ചെയ്യുന്നത്.
advertisement
8/9
ഹിമാലയൻ സുന്ദരി ഹേമ മാലിനി ജുഹു പ്രദേശത്തെ തന്റെ മനോഹരമായ ബംഗ്ലാവിൽ നിന്നാണ് വോട്ട് ചെയ്യാനെത്തിയത്. ഇന്ത്യൻ കലയും പാരമ്പര്യവും ഒത്തുചേരുന്ന ഈ വീട് 'ഡ്രീം ഗേൾസ് വസതി' എന്നാണ് അറിയപ്പെടുന്നത്.
advertisement
9/9
ആക്ഷൻ ഹീറോ സുനിൽ ഷെട്ടി ബാന്ദ്ര പരിസരത്താണ് മിക്കപ്പോഴും കാണപ്പെടാറുള്ളതെങ്കിലും അദ്ദേഹത്തിന്റെ പ്രധാന വസതി മഹാരാഷ്ട്രയിലെ ഖണ്ടാലയിലാണ്. മുംബൈയിലെ ഒരു ആഡംബര പ്രദേശത്താണ് അദ്ദേഹം താമസിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഹേമ മാലിനി മുതൽ സുനിൽ ഷെട്ടി വരെ; മുംബൈയിൽ ആഡംബര വസതി സ്വന്തമാക്കിയ 8 ഇന്ത്യൻ താരങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories