TRENDING:

Honey Rose | ഹണി റോസിന്റെ ശരീരസൗന്ദര്യത്തിനു പിന്നിൽ സ്പോർട്സും; താരം പരിശീലിക്കുന്ന കായികയിനം

Last Updated:
ഏതുവേഷം ധരിച്ചാലും ഇണങ്ങുന്ന വ്യക്തിയാണ് നടി ഹണി റോസ്. താരത്തിന്റെ ഫിറ്റ്നസിന് പിന്നിൽ ഈ സ്പോർട്സും
advertisement
1/6
Honey Rose | ഹണി റോസിന്റെ ശരീരസൗന്ദര്യത്തിനു പിന്നിൽ സ്പോർട്സും; താരം പരിശീലിക്കുന്ന കായികയിനം
ഏതുവേഷം ധരിച്ചാലും, ആകാരവടിവ് വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകുമോ. സാരി അണിഞ്ഞാൽ നയൻതാരയെ പോലെയിരിക്കണം എന്ന് ചിന്തിക്കുന്ന യുവതികളെ കണ്ടിട്ടില്ലേ? അവർക്കെല്ലാം ചൂണ്ടിക്കാട്ടാനുള്ള മറ്റൊരു താരമാണ് നടി ഹണി റോസ് (Honey Rose). ഹണി അതിഥിയായുള്ള ഉദ്‌ഘാടനങ്ങളുടെ എണ്ണം കേരളത്തിൽ പെരുകിയതിനു കാരണവും ഹണിയുടെ ലുക്കിലെ വൈവിധ്യമല്ലാതെ മറ്റൊന്നല്ല. ശ്രദ്ധാപൂർവം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഹണി പണവും സമയവും ചിലവിടാറുണ്ട്. ഹണിയുടെ ലുക്കിന് ആരാധകരും അസൂയാലുക്കളും ഉണ്ടാകും. പരമ്പരാഗത വസ്ത്രങ്ങളും മോഡേൺ വസ്ത്രങ്ങളും തനിക്ക് ഏറ്റവും ഇണങ്ങുന്ന രീതിയിൽ അണിയാൻ ഹണിക്ക് ഒരു പ്രത്യേക കഴിവാണ്
advertisement
2/6
ഹണി റോസ് പാടുപെട്ട് തിരഞ്ഞെടുക്കുന്ന വേഷങ്ങളെ പക്ഷേ ട്രോൾ ചെയ്‌തും അധിക്ഷേപിച്ചും ആശ്വസിക്കുന്ന ഒരു വിഭാഗത്തെ കണ്ടില്ല എന്ന് വയ്ക്കാനും പറ്റില്ല. അതിന്റെ പ്രതിഫലനമായിരുന്നു ഹണി അടുത്തിടെ പോലീസിൽ നൽകിയ പരാതികളും അതിന്റെ ഫലമായി കേരളം മുഴുവൻ ആളിക്കത്തിയ വാർത്തകളും. വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിലേക്ക് വഴിവച്ചത് ഹണി റോസ് നൽകിയ പരാതിയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിലെ പ്രതികരണങ്ങൾ ഹണി റോസിന് പുത്തരിയല്ലാതായിരിക്കുന്നു. എന്നാൽ, ഈ ലുക്ക് നിലനിർത്താനും വേണം ഒരു മനസ് (തുടർന്ന് വായിക്കുക)
advertisement
3/6
സ്ത്രീകളായ സ്ത്രീകളിൽ ഒരു വലിയ വിഭാഗവും കൊതിക്കുന്ന അവർ-ഗ്ലാസ് (hour glass) ഫിഗറിന്റെ ഉടമയാണ് ഹണി റോസ്. പലർക്കും ഈ ശരീരഘടന സ്വാഭാവികമായും ബാല്യ, കൗമാര കാലങ്ങളിൽ നിലനിർത്താൻ സാധിക്കുമെങ്കിൽ, പ്രായം ചെല്ലും തോറും അത് നിലനിർത്താനുള്ള പരിശ്രമം നടത്തിയില്ല എങ്കിൽ, ഈ ശരീരഘടനയിൽ അടിമുടി മാറ്റം വരും. ഹണി എന്തുകൊണ്ടോ, തന്റെ മുപ്പതുകളിലും ലുക്കിന്റെ കാര്യത്തിൽ പണ്ടത്തേതിനേക്കാളും മികച്ചു വരികയുമാണ്. ഇൻസ്റ്റഗ്രാം പേജിൽ മാത്രമായി ഹണി റോസിന് 4.4 മില്യൺ ഫോളോവേഴ്സ് ഉണ്ട്. ഹണി വന്നിറങ്ങുന്ന സ്ഥലങ്ങളിൽ തടിച്ചുകൂടുന്ന ആരാധക വൃന്ദം വേറെ
advertisement
4/6
ഹണി റോസ് അവരുടെ ഭക്ഷണ, ഫിറ്റ്നസ് രീതികളെ കുറിച്ച് അടുത്തിടെ എവിടെയും പറഞ്ഞതായി അറിവില്ല എങ്കിലും, പത്തു വർഷങ്ങൾക്ക് മുൻപ് താൻ ഭക്ഷണത്തെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് എന്ന് ഹണി റോസ് പറഞ്ഞിട്ടുണ്ട്. ജിമ്മിൽ പോകാൻ താൽപ്പര്യമില്ല എന്ന് അന്ന് പറഞ്ഞിരുന്നുവെങ്കിലും, കുറച്ചു നാളുകൾക്ക് മുൻപായി ഹണി റോസ് ഒരു ജിമ്മിന്റെ ഉദ്‌ഘാടനത്തിന് പോയിരുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഭക്ഷണം ഉണ്ടാക്കാനും തനിക്ക് താല്പര്യമുള്ള കാര്യം ഹണി റോസ് വ്യക്തമാക്കിയിരുന്നു. മധുരപലഹാരങ്ങൾ ഉണ്ടാക്കാനും കഴിക്കാനും ഇഷ്‌ടമെന്നും ഹണി. ഇങ്ങനെയെങ്കിൽ, എങ്ങനെയാണ് ഹണി ശരീരത്തിന് വ്യായാമം നൽകുക? അതിനുള്ള മറുപടി ഇപ്പോൾ പറയാതെ പറഞ്ഞിരിക്കുകയാണ് താരം
advertisement
5/6
കാലിൽ സ്നീക്കേഴ്സ് ധരിച്ച്, തലമുടി പിന്നിലേക്ക് ഉയർത്തിക്കെട്ടി വലത്തേക്കയ്യിൽ ബാഡ്മിന്റൺ റാക്കറ്റുമായി അൽപ്പം സ്പോർട്സ് പരിശീലനത്തിലാണ് ഹണി റോസ് ഇവിടെ. താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത തന്റെ ഒരു വീഡിയോ ശകലത്തിൽ നിന്നുമുള്ള ദൃശ്യങ്ങളാണിവ. വലിയ രീതിയിൽ സ്പോർട്സ് പരിശീലിക്കാത്തവർക്കും വഴങ്ങുന്നതാണ് ബാഡ്മിന്റൺ അഥവാ ഷട്ടിൽ കളി
advertisement
6/6
കൂടെ കുറഞ്ഞ പക്ഷം ഒരാളെങ്കിലും മറുപക്ഷത്ത് ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. കൂടെ ആരെന്ന കാര്യം ഹണി റോസിന്റെ വീഡിയോയിൽ വ്യക്തമല്ല. ഹണി റോസ് നായികയായ 'റേച്ചൽ' എന്ന സിനിമ ജനുവരി മാസത്തിൽ പുറത്തിറങ്ങാനിരിക്കുകയായിരുന്നു. ഹണി നൽകിയ കേസിന്റെയും മറ്റും കാര്യങ്ങൾ ആ ദിവസങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായില്ല എന്നായിരുന്നു നിർമാതാക്കളുടെ വിശദീകരണം
മലയാളം വാർത്തകൾ/Photogallery/Buzz/
Honey Rose | ഹണി റോസിന്റെ ശരീരസൗന്ദര്യത്തിനു പിന്നിൽ സ്പോർട്സും; താരം പരിശീലിക്കുന്ന കായികയിനം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories