പത്താം ക്‌ളാസ് പരീക്ഷ എഴുതാൻ നിന്ന പ്രഭയെ കാണാൻ അംബാസഡർ കാറിൽ വീട്ടിലെത്തിയ യേശുദാസ്; അപൂർവ പ്രണയകഥ
- Published by:user_57
- news18-malayalam
Last Updated:
പ്രഭ എബ്രഹാം എന്ന പെൺകുട്ടി യേശുദാസ് പാടിയ എല്ലാ പാട്ടുകളും കേട്ടിരുന്നു
advertisement
1/8

ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന പ്രഭ എബ്രഹാം എന്ന പെൺകുട്ടി ഗായകൻ കെ.ജെ. യേശുദാസിന്റെ (K.J. Yesudas) ആരാധികയായിരുന്നു. അദ്ദേഹം പാടിയ എല്ലാ പാട്ടുകളും അന്ന് പ്രഭ കേട്ടിരുന്നു. ഒരിക്കൽ പ്രഭയുടെ ഈ ചായ്‌വിനെക്കുറിച്ച് അമ്മാവനായ വി.കെ. മാത്യൂസ് മനസിലാക്കി. അദ്ദേഹം യേശുദാസിന്റെ സുഹൃത്തായിരുന്നു. പഠനത്തിനായി ചെന്നൈയിൽ പോയ മാത്യൂസ് അവിടെവച്ച് യേശുദാസിനെ പരിചയപ്പെടുകയായിരുന്നു
advertisement
2/8
ക്യാന്റീനിലെ കേരളാ ഭക്ഷണമാണ് യേശുദാസിനെയും മാത്യൂസിനെയും സുഹൃത്തുക്കളായത്. അധികം വൈകാതെ അവർ സുഹൃത്തുക്കളായി മാറി. യേശുദാസിനെ വീട്ടിലേക്ക് ക്ഷണിക്കണമെന്ന് പ്രഭ നിർബന്ധം പിടിച്ചു (തുടർന്ന് വായിക്കുക)
advertisement
3/8
അങ്ങനെയിരിക്കെ, 1967ൽ പ്രഭയുടെ പത്താം ക്ലാസ് പരീക്ഷയുടെ ഇടയിൽ ജഗതിയിലെ കുന്നിൻമുകളിലെ വീട്ടിൽ യേശുദാസ് എത്തി. ഒരു വെള്ള അംബാസഡർ കാർ വന്നുകേറുന്നത് പ്രഭ വർഷങ്ങൾ കഴിഞ്ഞും മറന്നില്ല
advertisement
4/8
'കാർ വലത്തേക്ക് തിരിഞ്ഞ് വീടിനുള്ളിലേക്ക് പ്രവേശിച്ചു. ചാച്ചൻ (യേശുദാസ്) പിൻസീറ്റിൽ ജനലിനരികെ ഇരിപ്പുണ്ടായിരുന്നു. ഇടതൂർന്ന തലമുടിയിലൂടെ അദ്ദേഹം വിരലോടിച്ചത് ഞാൻ ഇന്നും മറന്നിട്ടില്ല,' ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രഭ പറഞ്ഞു
advertisement
5/8
വെള്ള ഷർട്ടും ട്രൗസറും ഷൂസുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. വീടിനുളിൽ പ്രവേശിച്ചതും, 'ഇവൾക്ക് വേണ്ടി മാത്രമാണ് ഞാൻ നിങ്ങളെ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നത്' എന്ന് അമ്മാവൻ മാത്യൂസ് പറഞ്ഞു
advertisement
6/8
ആ പറഞ്ഞത് ഭാവിയിൽ കുറിക്കു കൊണ്ടെന്ന പോലെയായി. ഇത്രയേറെ പ്രശസ്തനായിട്ടും, യേശുദാസ് തീർത്തും എളിമയുള്ള വ്യക്തിയെന്നായിരുന്നു പ്രഭയുടെ അച്ഛന്റെ അഭിപ്രായം
advertisement
7/8
വൈകാതെ യേശുദാസും പ്രഭയും ഫോണിൽ സംസാരിക്കാൻ ആരംഭിച്ചു. തിരുവനന്തപുരത്ത് പരിപാടി ഉണ്ടാകുമ്പോൾ, ഒന്നുരണ്ടു തവണ അവർ നേരിട്ട് കാണുകയുമുണ്ടായി. യേശുദാസിന് പ്രഭയുടെ നീളൻ തലമുടി വളരെ ഇഷ്‌ടമാണെന്ന് ഒരിക്കൽ ഒരു സുഹൃത്തുവഴി അവർ അറിയാനും സാഹചര്യമുണ്ടായി
advertisement
8/8
അധികം വൈകാതെ യേശുദാസും പ്രഭയും പ്രണയത്തിലായി. എന്നാൽ രണ്ടു വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ, വിവാഹം അത്ര എളുപ്പമായിരുന്നില്ല. വെല്ലുവിളികൾ തരണം ചെയ്ത്, 1970 ഫെബ്രുവരി ഒന്നിന് യേശുദാസും പ്രഭയും വിവാഹിതരായി
മലയാളം വാർത്തകൾ/Photogallery/Buzz/
പത്താം ക്‌ളാസ് പരീക്ഷ എഴുതാൻ നിന്ന പ്രഭയെ കാണാൻ അംബാസഡർ കാറിൽ വീട്ടിലെത്തിയ യേശുദാസ്; അപൂർവ പ്രണയകഥ