TRENDING:

Sujith Vaasudev | മഞ്ജു പിള്ളയ്ക്ക് പിന്നാലെ പുതിയ വീട് വാങ്ങി ഭർത്താവ് സുജിത് വാസുദേവും; പാലുകാച്ചലിന് വിളക്കേന്തി മകൾ ദയ

Last Updated:
പുത്തൻ ഫ്ലാറ്റ് സ്വന്തമാക്കി ഛായാഗ്രാഹകനും മഞ്ജു പിള്ളയുടെ ഭർത്താവുമായ സുജിത് വാസുദേവ്
advertisement
1/7
മഞ്ജു പിള്ളയ്ക്ക് പിന്നാലെ പുതിയ വീട് വാങ്ങി ഭർത്താവ് സുജിത് വാസുദേവും; പാലുകാച്ചലിന് വിളക്കേന്തി മകൾ ദയ
അഭിനേത്രി മഞ്ജു പിള്ള (Manju PIllai) പുതിയ വീട് വാങ്ങി പാലുകാച്ചിയ വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു തന്നെയാണ് പുത്തൻ ഫ്ലാറ്റ് വാങ്ങിയതിന്റെ വിശേഷം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. ഏക മകൾ ദയ സുജിത് (Daya Sujith) ആണ് അമ്മയ്‌ക്കൊപ്പം പാലുകാച്ചൽ ചടങ്ങിൽ എത്തിച്ചേർന്നത്. മഞ്ജു പിള്ളയ്ക്ക് പിന്നാലെ ഭർത്താവും ഛായാഗ്രാഹകനുമായ സുജിത് വാസുദേവും (Sujith Vaasudev) പുതിയ ഫ്ലാറ്റ് സ്വന്തമാക്കി
advertisement
2/7
'ഒരു സാധാരണക്കാരന്റെ ഏറ്റവും വിലയേറിയ നിമിഷം' എന്ന് ക്യാപ്‌ഷൻ നൽകി ഇൻസ്റ്റഗ്രാം സ്റ്റോറി വഴിയാണ് സുജിത് തന്റെ പുത്തൻ വീടിന്റെ വിശേഷങ്ങൾ തീർത്തും ലളിതമായി അവതരിപ്പിച്ചത്. മകൾ ദയ സുജിത് ആണ് ഫ്ലാറ്റിന്റെ കതകിൽ മുട്ടി വിളക്കേന്തി പുതിയ വീട്ടിലെ ജീവിതത്തിനു തുടക്കമിട്ടത് (തുടർന്ന് വായിക്കുക)
advertisement
3/7
മഞ്ജുവിന്റെ ഫ്ലാറ്റ് തിരുവനന്തപുരത്താണെങ്കിൽ, സുജിത്തിന്റെ താമസം കൊച്ചിയിലാണ്. കൊച്ചി കളമശേരിയിലാണ് സുജിത് വാസുദേവിന്റെ ഫ്ലാറ്റ്. ഇതിന്റെ ചില ഇന്റീരിയർ വിശേഷങ്ങളും സുജിത് പങ്കിട്ടു
advertisement
4/7
മഞ്ജു വീട് പാലുകാച്ചിയ വേളയിൽ സുജിത്തിന്റെ അഭാവം പലരും ചൂണ്ടിക്കാട്ടിയിരുന്നു. സുജിത് അന്ന് ദിലീപ് ചിത്രത്തിന്റെ ഭാഗമായുള്ള യാത്രയിലായിരുന്നു എന്നാണ് ലഭിച്ച വിവരം. എന്നാൽ സുജിത്തിന്റെ വീട് പാലുകാച്ചലിന് മഞ്ജു പിള്ളയെയും വീഡിയോയിൽ എങ്ങും കാണാൻ കഴിഞ്ഞില്ല
advertisement
5/7
മലയാള സിനിമയിലെ തിരക്കേറിയ ഛായാഗ്രാഹകനാണ് സുജിത് വാസുദേവ്. പൃഥ്വിരാജ് ചിത്രങ്ങളായ 'L2 എമ്പുരാൻ', 'കാളിയൻ' ഉൾപ്പെടെയുള്ള സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്യുക അദ്ദേഹമാണ്. 2000ത്തിലാണ് മഞ്ജു പിള്ള, സുജിത് വാസുദേവ് വിവാഹം. ദയ ഏക മകളാണ്
advertisement
6/7
ഇക്കൊല്ലം ഏപ്രിൽ മാസത്തിലാണ് മഞ്ജു പിള്ള പുതിയ വീട് സ്വന്തമാക്കിയത് വിദേശ പഠനത്തിന് പോയ മകൾ പാലുകാച്ചൽ ചടങ്ങിന് എത്തിച്ചേർന്നിരുന്നു. വീടിന്റെ പൂമുഖത്തും മഞ്ജുവും മകളുമാണ് ഉള്ളത്
advertisement
7/7
മകളെ ചേർത്തുപിടിച്ചുള്ള ഒരു വലിയ ചിത്രം വീടിന്റെ സ്വീകരണ മുറിയിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു മഞ്ജു പിള്ളയുടെ വീടിന്റെ പാലുകാച്ചൽ പൂർത്തിയായത്
മലയാളം വാർത്തകൾ/Photogallery/Buzz/
Sujith Vaasudev | മഞ്ജു പിള്ളയ്ക്ക് പിന്നാലെ പുതിയ വീട് വാങ്ങി ഭർത്താവ് സുജിത് വാസുദേവും; പാലുകാച്ചലിന് വിളക്കേന്തി മകൾ ദയ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories