30 രൂപയ്ക്ക് ജീവിച്ചിരുന്ന നടനെ പ്രണയിച്ച സമ്പന്ന കുടുംബത്തിലെ യുവതി; താരദമ്പതികൾ ഇന്ന് എണ്ണംപറഞ്ഞ സ്വത്തുക്കൾക്കുടമ
- Published by:meera_57
- news18-malayalam
Last Updated:
ആ യുവതിയാകട്ടെ, സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നവളും. എന്നാൽ ശുചിമുറിയിൽ പോകാൻ പോലും...
advertisement
1/6

ആഡംബര കാറിൽ യാത്രയും, ആഡംബര വസതിയിലെ താമസവുമായി ഇന്ന് കാണപ്പെടുന്ന താരങ്ങളിൽ ചിലരുടെയെങ്കിലും വളർച്ചയ്ക്ക് പിന്നിൽ ഇല്ലായ്മയുടെ നാളുകൾ കാണും. വലിയ ഉയരങ്ങളിൽ എത്തുമ്പോഴും, അവർ വന്നവഴി മറക്കാതെ അതെല്ലാം എവിടെയെങ്കിലും ഓർത്തെടുത്തു പറയും. ചിലർക്കെങ്കിലും പ്രചോദനമായി മാറും. ഈ ചിത്രത്തിൽ കാണുന്നത് അത്തരമൊരു നടനും അദ്ദേഹത്തിന്റെ ഭാര്യയുമാണ്. ബേസിൽ യാത്ര ചെയ്ത പെണ്ണിനെ ഇഷ്‌ടപ്പെട്ട ആ യുവാവ് കൂട്ടുകാരന്റെ ബൈക്ക് വാടകയ്‌ക്കെടുത്ത് ഫോളോ ചെയ്താണ് തന്റെ പ്രണയകാലം കഴിച്ചത്. ആ യുവതിയാകട്ടെ, സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നവളും. ബോളിവുഡ് കീഴടക്കിയ പേരാണ് അദ്ദേഹത്തിന്റേത്
advertisement
2/6
അയേഷ എന്ന് പറഞ്ഞാൽ എളുപ്പം മനസിലാവില്ല എങ്കിലും അയേഷ ഷ്‌റോഫ് എന്ന് കേട്ടാൽ മനസിലാവാതെയിരിക്കില്ല. കൂടെയുളളത് മകൾ കൃഷ്ണ ഷ്‌റോഫ്. നടൻ ജാക്കി ഷ്‌റോഫിന്റെ ഭാര്യയും മകളും. അയേഷയെ ജാക്കി ഷ്‌റോഫ് ആദ്യം കാണുമ്പോൾ അവർക്ക് പ്രായം കേവലം 14 വയസ് മാത്രം. ജാക്കി ഷ്‌റോഫിന്റെ മോശം കാലങ്ങളിൽ കൂടെ നിന്നയാളാണ് ഭാര്യ അയേഷ. തന്റെ പ്രണയത്തിന്റെ നാളുകളെ കുറിച്ച് ജാക്കി സംസാരിച്ച വാക്കുകൾ വൈറലായി മാറുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
എയർ വൈസ് മാർഷലിന്റെ മകളായിരുന്ന അയേഷ, സുഖലോലുപതയുടെ പട്ടുമെത്തയിൽ നിന്നും ജാക്കിയുടെ ഒറ്റമുറി വീടിന്റെ പരിമിതികളിലേക്ക് ഇറങ്ങി വന്നുവെങ്കിലും, അതിനു കാരണം അവരുടെ മനസിലെ പ്രണയം അല്ലാതെ മറ്റൊന്നുമല്ല. ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറിന് ആവശ്യമുള്ളതെല്ലാം ഈ പ്രണയത്തിൽ ഉണ്ടെന്ന് കേട്ടാൽ മനസിലാക്കാൻ സാധിച്ചേക്കും. നടൻ ടൈഗർ ഷ്രോഫാണ് ദമ്പതികളുടെ മൂത്തമകൻ
advertisement
4/6
ജാക്കി ആദ്യമായി കാണുമ്പോൾ അയേഷ ഒരു ബസ് യാത്രികയാണ്. മുംബൈ തെരുവുകളിലൂടെ പാഞ്ഞ, ആ ബസ് ജാക്കിയുടെ പ്രണയത്തിന്റെ തുടക്കമായിരുന്നു. ജാക്കി ആ ബസിന്റെ പിന്നാലെ ബൈക്കിൽ പോവുകയായിരുന്നു. ആ ബൈക്ക് പോലും അദ്ദേഹത്തിന് സ്വന്തമായിരുന്നില്ല, കൂട്ടുകാരനിൽ നിന്നും കടം വാങ്ങിയതാണ്. കൂട്ടുകാരന്റെ വീട്ടിൽ ഒരു പൂൾ ടേബിൾ ഉള്ളത് കാരണം അങ്ങോട്ട് പോവുകയായിരുന്നു ജാക്കി ഷ്‌റോഫ്. ബസിൽ ഇരിക്കാൻ സീറ്റ് ഇല്ലാത്തതിനാൽ അയേഷ കമ്പിയിൽ തൂങ്ങി നിൽപ്പായിരുന്നു. ആ സ്കൂൾ വിദ്യാർത്ഥിനി കയ്യിൽ ഒരു പതാകയേന്തിയിരുന്നു
advertisement
5/6
അന്നൊരു മാർച്ച് പാസ്റ്റിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു അയേഷ. ഇതാണ് ഞാൻ വിവാഹം ചെയ്യാൻ പോകുന്ന യുവതി എന്ന് ടൈഗർ ഷ്‌റോഫും. ബസിൽ നിന്നും ഇറങ്ങിയതും അയേഷയുമായി സംസാരിച്ചതും ജാക്കി ഓർക്കുന്നു. തന്നെ സ്വയം പരിചയപ്പെടുത്തിയ ജാക്കി, കുറച്ചുനേരം തന്റെ പ്രണയിനിയുടെ ഒപ്പം മിണ്ടിയും പറഞ്ഞും നിന്നു. രണ്ടു ദിവസം കഴിഞ്ഞതും അയേഷയുടെ കൂട്ടുകാരി വന്ന് ജാക്കിയുമായി സംസാരിച്ചു. താനുമായി സംസാരിച്ച യുവാവ് ഒരു സിനിമാ നടൻ ആയിരിക്കും എന്നായിരുന്നു ആ കൗമാരക്കാരി വിശ്വസിച്ചത് എന്ന് കൂട്ടുകാരി. ഒ.പി. റൽഹാന്റെ വരാൻ പോകുന്ന ചിത്രത്തിനായി ഓഡിഷൻ ചെയ്യണമെന്ന് ആ സുഹൃത്ത് ജാക്കിയോട് പറയുകയുമുണ്ടായി
advertisement
6/6
അന്ന് മികച്ച ജീവിത നിലവാരം പുലർത്താനും വേണ്ടിയുള്ള പണം കയ്യിൽ ഇല്ലാതിരുന്ന ജാക്കി ഷ്രോഫിനൊപ്പം മുംബൈ നഗരത്തിലെ ഒരു ചാളിൽ ആയിരുന്നു അയേഷ ജീവിച്ചത്. അക്കാലങ്ങളിൽ തന്റെ വീട് കേവലം 30 രൂപയ്ക്ക് നടന്നുപോയ കാലമായിരുന്നു. ആരും തന്നിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ശുചിമുറിയിൽ പോകാൻ പോലും പരാതിയേതുമില്ലാതെ ക്യൂ നിന്ന ഭാര്യയെ ജാക്കി ഇന്നും ഓർക്കുന്നു. ഇന്നിവർക്ക് 200 കോടിയിലേറെ സ്വത്തുക്കൾ ഉള്ളതായാണ് കണക്ക്
മലയാളം വാർത്തകൾ/Photogallery/Buzz/
30 രൂപയ്ക്ക് ജീവിച്ചിരുന്ന നടനെ പ്രണയിച്ച സമ്പന്ന കുടുംബത്തിലെ യുവതി; താരദമ്പതികൾ ഇന്ന് എണ്ണംപറഞ്ഞ സ്വത്തുക്കൾക്കുടമ